മുലപ്പാല്‍-
ആരോഗ്യമുളള
തലമുറക്ക്...
കുഞ്ഞുങ്ങള്‍ക്ക്
മുലയൂട്ടുന്നതിന്റെ
പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ
ബോധാവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി,
ലോകമെമ്പാടും
ആഗസ്റ്റ് 1
മുതല്‍ 7
വരെ
മുലയൂട്ടല്‍വാരം
ആഘോഷിക്കുന്നു .
ലോകാരോഗ്യ
സംഘടന ,ഐക്യ
രാഷ്ട്ര ശിശു ക്ഷേമ സമതി
എന്നിവയുടെ സഹകരണത്തോടെ ,
മുലയൂട്ടല്‍
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ലോക സഖ്യം (The
World Alliance for Breastfeeding Action: WABA),
ഈ പ്രവര്‍ത്തനങ്ങളെ
ഇന്ത്യയുള്‍പ്പെടെ 170
രാഷ്ട്രങ്ങളില്‍
ഏകോപിപ്പിക്കുന്നു.രാജ്യത്തെ
ആദ്യ ശിശുസൗഹൃദ സംസ്ഥാനമായി
കേരളവും ജില്ലയായി എറണാകുളവും
മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്."മുലപ്പാല്‍
കുഞ്ഞിന്റെ അവകാശം,
മുലയൂട്ടല്‍
അമ്മയുടെ കടമ"
എന്നതാണ് ഇത്തവണത്തെ
മുലയൂട്ടല്‍ വാരത്തിന്റെ
സന്ദേശം. കുഞ്ഞുങ്ങളുടെ
നല്ല ഭാവിയെക്കുറിച്ച്
ഓര്‍ത്ത് എന്ത് ത്യാഗം സഹിച്ചും
അമ്മമാര്‍ പരമാവധി കാലം
മുലയൂട്ടുന്ന പ്രവണതയേറിയിട്ടുണ്ടെന്ന്
ഡോക്ടര്‍മാര്‍ പറയുന്നു.മദ്ധ്യകര്‍ണ്ണത്തിലെ
അണുബാധയും, ജലദോഷവും,
കുട്ടിക്കാലത്ത്
തുടങ്ങുന്ന പ്രമേഹവും,
ആസ്തമയും, എക്സീമ
എന്ന ത്വക്ക് രോഗവും മറ്റും
മുലയൂട്ടപ്പെടുന്ന കുട്ടികളില്‍
കുറവായി കണ്ടിട്ടുണ്ട്.
കുട്ടിക്കാലത്ത്
രക്താര്‍ബുദം (childhood leukemia)
വരാനുള്ള സാദ്ധ്യതയും
മുലയൂട്ടല്‍ മൂലം ചെറുതായി
കുറയും. പില്‍ക്കാലത്ത്
പൊണ്ണത്തടി (obesity) ഉണ്ടാകാനുള്ള
സാധ്യത മുലയൂട്ടപ്പെടാത്ത
കുട്ടികളില്‍ കൂടുതലാണ്.
മാനസികരോഗങ്ങളുണ്ടാകാനുള്ള
സാദ്ധ്യതയും മുലയൂട്ടപ്പെടാത്ത
(പ്രത്യേകിച്ച്
ദത്തെടുക്കുന്ന) കുട്ടികളില്‍
കൂടുതലാണ്.
മുലയൂട്ടല്‍ മൂലം
അമ്മയ്ക്കും ഗുണങ്ങളുണ്ട്.
പ്രസവശേഷം ഗര്‍ഭപാത്രം
പൂര്‍വസ്ഥിതിയിലെത്തുന്നതിനെയും
ഗര്‍ഭത്തിനു മുമ്പുള്ള
ഭാരത്തിലേക്ക് തിരിച്ചെത്തുന്നതിനെയും
മുലയൂട്ടല്‍ സഹായിക്കും.
പ്രസവശേഷമുണ്ടാകുന്ന
രക്തസ്രാവത്തിനും മുലയൂട്ടുന്ന
അമ്മമാരില്‍ സാദ്ധ്യത കുറവാണ്.
മുലയൂട്ടല്‍ മാറിലെ
അര്‍ബുദം വരാനുള്ള സാദ്ധ്യതയും
കുറയ്ക്കും.
പ്രൊലാക്റ്റിന്‍,ഓക്സിടോക്സിന്‍
എന്നീ ഹോര്‍മോണുകളുടെ
പ്രവര്‍ത്തനത്താലാണ് പാലുത്പാദനം
നടക്കുന്നത്. ആദ്യം
ഉണ്ടാകുന്ന കൊളസ്ട്രം
എന്ന പാലില്‍
ഇമ്യൂണോഗ്ലോബുലിന്‍
(IgA)
കൂടുതലായി
കാണപ്പെടുന്നു. ഇത്
ശിശുവിന്റെ രോഗപ്രതിരോധ
സംവിധാനം പ്രവര്‍ത്തനസജ്ജമാകുന്നതു
വരെ അസുഖങ്ങളെ തടയുന്നതിന്
സഹായിക്കുന്ന ജൈവരാസവസ്തുവാണ്.
ആവശ്യത്തിന്
പാലുണ്ടാകാത്ത അവസ്ഥ വിരളമാണ്.
അവികസിത രാജ്യങ്ങളിലെ
ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത
അമ്മമാരും വികസിത രാജ്യങ്ങളിലെ
സ്ത്രീകളുടെ അത്രയും തന്നെ
അളവില്‍ മുലപ്പാലുത്പാദിപ്പിക്കുന്നുണ്ടത്രേ.മുലപ്പാല്‍
ആവശ്യത്തില്‍ കുറവാകാന്‍
പല കാരണങ്ങളുണ്ട്. കുട്ടിക്ക്
ശരിയായി കുടിക്കാന്‍
കഴിയാത്തതിനാല്‍ ആവശ്യത്തിന്
പാല്‍ ചുരത്താത്തതാണ് ഒരു
കാരണം. ഈസ്ട്രജന്‍
ഹോര്‍മോണുള്ള ഗര്‍ഭനിരോധന
ഗുളികകളൂം, അസുഖങ്ങളും,
ജലാംശക്കുറവും
മറ്റും കാരണം പാലിന്റെ അളവ്
കുറഞ്ഞേയ്ക്കാം. ഷീഹാന്‍
സിന്‍ഡ്രോം എന്ന പ്രസവശേഷം
പിറ്റ്യൂട്ടറി ഗ്രന്ധിയെ
ബാധിക്കുന്ന അസുഖവും അപൂര്‍വമായി
പാല്‍ കുറയുന്നതിന് കാരണമാവാം.
അമ്മ എത്ര പ്രാവശ്യം
മുലയൂട്ടുന്നുവോ, അത്രയും
കൂടുതല്‍ പാലുത്പാദനം നടക്കും.
കുട്ടിക്ക്
വിശക്കുമ്പോള്‍ പാല് കൊടുക്കുന്നത്
കൃത്യമായ സമയക്രമം
പാലിക്കുന്നതിനേക്കാള്‍
നല്ലതാണ്.
മുലപ്പാലിന്റെ രണ്ട് സാമ്പിളുകൾ. ഇടത്തേ സാമ്പിൾ നിറഞ്ഞ മാറിൽ നിന്ന് വരുന്ന പാലാണ് (foremilk). വലത്തേ സാമ്പിൾ ഒഴിയാറായ മുലയിൽ നിന്ന് വരുന്ന പാലാണ് (hindmilk).
മുലപ്പാലിന്റെ രണ്ട് സാമ്പിളുകൾ. ഇടത്തേ സാമ്പിൾ നിറഞ്ഞ മാറിൽ നിന്ന് വരുന്ന പാലാണ് (foremilk). വലത്തേ സാമ്പിൾ ഒഴിയാറായ മുലയിൽ നിന്ന് വരുന്ന പാലാണ് (hindmilk).
Fat
ആകെ
(g/100 ml) 4.2
8C നീളമുള്ള
ഫാറ്റി അമ്ലം (% ) സുക്ഷ്മമായ
അളവ്
പോളി
അണ്‍സാച്യുറേറ്റഡ് ഫാറ്റി
അമ്ലം (%) 14
മാംസ്യം
(g/100 ml)
ആകെ
1.1
കെയ്സീന്‍
0.4 0.3
എ-ലാക്ടാല്‍ബുമിന്‍
0.3
ലാക്ടോഫെറിന്‍ 0.2
ലാക്ടോഫെറിന്‍ 0.2
IgA 0.1
IgG 0.001
ലൈസോസൈം
0.05
സീറം
ആല്‍ബുമിന്‍ 0.05
ß-ലാക്ടോഗ്ലോബുലിന്‍
-
കാര്‍ബോഹൈഡ്രേറ്റ്
(g/100 ml)
ലാക്ടോസ്
7
ഒളിഗോസാക്കറൈഡുകള്‍
0.5
മിനറലുകള്‍
(g/100 ml)
കാല്‍സ്യം
0.03
ഫോസ്ഫറസ്
0.014
സോഡിയം
0.015
പൊട്ടാസ്യം
0.055
ക്ലോറിന്‍
0.043
ആദ്യദിവസങ്ങളില്‍
ഉത്പാദിപ്പിക്കുന്ന കൊളസ്ട്രം
ആന്റീബോഡികളും മാംസ്യവും
നിറഞ്ഞതാണ്.
മൂന്നോ നാലോ
ദിവസങ്ങള്‍ കഴിഞ്ഞ് കൂടുതല്‍
നേര്‍മ്മയുള്ളതും മധുരമുള്ളതുമായ
പാല് ഉണ്ടാകാന്‍ തുടങ്ങും.
ഇത് കുട്ടിയുടെ
വിശപ്പും ദാഹവും മാറ്റാനും
അവശ്യ പോഷകങ്ങള്‍ നല്‍കാനും
പര്യാപ്തമാണ്.
IgA യുടെ അളവ് 10
ദിവസം മുതല്‍ പ്രസവശേഷം
7.5 മാസം വരെ
കൂടുതലായിരിക്കും.
പ്രമേഹമുള്ള
അമ്മമാരുടെ മുലപ്പാലിന്റെ
ഘടന കുറച്ച് വ്യത്യാസമുള്ളതാണ്.
കൂടുതല്‍ അളവില്‍
ഗ്ലൂക്കോസും ഇന്‍സുലിനും
കുറഞ്ഞ അളവില്‍ പോളി
അണ്‍സാച്യൂറേറ്റഡ് ഫാറ്റി
അമ്ലങ്ങളുമാണ് പ്രമേഹമുള്ളവരിലെ
മുലപ്പാലില്‍ കാണപ്പെടുന്നത്.
ഇത് കുടിക്കുന്ന
കുട്ടികളില്‍ ഭാഷ ഉപയോഗിക്കാനുള്ള
കഴിവ് കുറവായിരിക്കുമെന്ന്
കണ്ടിട്ടുണ്ട്. എങ്കിലും
പ്രമേഹമുള്ള അമ്മമാര്‍
മുലപ്പാല്‍ കൊടുക്കുന്നതു
തന്നെയാണ് നല്ലത്.
മുലപ്പാലിനൊപ്പം
ഗുണമുള്ള ഒരു വസ്തുവും
വിപണിയില്‍ ലഭ്യമല്ല എന്നത്
ഇപ്പോള്‍ പരക്കെ സ്വീകാര്യമായ
വസ്തുതയാണ്. മുലയൂട്ടുന്ന
അമ്മമാര്‍ ചികിത്സ്യ്ക്കായുള്ള
മരുന്നുകള്‍ കഴിക്കുന്നത്
ഡോക്ടറുടെ ഉപദേശപ്രകാരമായിരിക്കണം.
മരുന്നുകള്‍,
മദ്യം, മയക്കുമരുന്നുകള്‍
എന്നിവയൊക്കെ മുലപ്പാലിലൂടെ
കുട്ടികളിലും എത്താന്‍
സാദ്ധ്യതയുണ്ട്. അമ്മയുടെ
രോഗങ്ങളും കുട്ടികളെ ബാധിക്കാം.
ചില രാജ്യങ്ങളില്‍
മുലപ്പാല്‍ ആവശ്യത്തിന്
ഉത്പാദിപ്പിക്കാത്ത അമ്മമാരുടെ
കുട്ടികള്‍ക്ക് മുലപ്പാല്‍
ഡോക്ടറുടെ നിര്‍ദേശപ്രകാരം
വാങ്ങാന്‍ കിട്ടും.
മുലപ്പാലിന്റെ
രോഗപ്രതിരോധശക്തിയെക്കുറിച്ച്
ചില വിവരങ്ങള്‍:
വയറ്റിളക്കം തടയും
ചെവിരോഗം ചെറുക്കും
ജനിച്ച ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുമെന്ന് ഒട്ടേറെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ചെവിയിലെ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയു

വിരളമാണ്.
ശ്വാസകോശരോഗങ്ങളെ
പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന്
കഴിവുണ്ട്.പ്രസവിച്ചയുടന്‍
അമ്മയുടെ ശരീരത്തിലുണ്ടാകുന്ന
പാല്‍ കുഞ്ഞിന്റെ വയറിലെ
സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി
നിന്ന് രോഗാണുക്കളെ
പ്രതിരോധിക്കുമെന്നാണ്
കണ്ടെത്തല്‍. ഇതേരീതിയില്‍
ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ
ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും
പ്രതിരോധകവചം തീര്‍ക്കും.ഇമ്മ്യൂണോഗ്ലോബിന്‍-എ
എന്ന ഘടകമാണ് ഇവിടെ
രക്ഷകനായെത്തുന്നത്.കൃത്രിമപോഷണങ്ങള്‍
കഴിക്കുന്ന നവജാതശിശുക്കള്‍ക്ക്
മുലപ്പാല്‍ കുടിക്കുന്നവരേക്കാള്‍
തടി കൂടിയിരിക്കാന്‍
സാദ്ധ്യതയുണ്ടെങ്കിലും ഇത്
പിന്നീട് പൊണ്ണത്തടിയിലേക്ക്
നയിക്കുമെന്നും പഠനങ്ങള്‍
സൂചിപ്പിക്കുന്നു.
രക്താര്‍ബുദം ചെറുക്കും
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി (ദോഷവസ്തുക്കളുടെ വീര്യം കെടുത്തുന്ന വസ്തു) കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം.
പ്രമേഹം അകറ്റും
ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹം (ഇന്‍സുലിന്‍ ഉദ്പാദനത്തിലെ കുറവുകൊണ്ടുണ്ടാകുന്നത്) വരാനുള്ള സാധ്യത കുറവാണ്. മൂന്നുമാസത്തില്‍ കുറഞ്ഞ കാലം മാത്രം മുലപ്പാല്‍ കുടിക്കുകയും തുടര്‍ന്ന് പശുവിന്‍ പാലിലേക്ക് മാറുകയും ചെയ്യുന്ന കുട്ടികള്‍ക്ക് രോഗസാധ്യത വര്‍ധിച്ചതായും തെളിഞ്ഞിട്ടുണ്ട്.
കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും
മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും (തലയോട്ടിയിലെ മെനിഞ്ചസിനെ ബാധിക്കുന്ന രോഗം) ഇവ കൂടാതെ രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും.
നവജാത ശിശുമരണം തടയുന്നു
നവജാത ശിശുക്കളെ സംബന്ധിച്ച് അപൂര്‍വമെങ്കിലും അപകടകരമായ അവസ്ഥയാണ് സിഡ്‌സ്(ടുലലവൃ ഹൃശമൃറ ലവമറസ ടള്‍ൃലി്ൗവ).ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് ഇത് സംഭവിക്കുന്നതായി കാണുന്നത്. മുലപ്പാല്‍ ഈ അപകടത്തെ ചെറുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അലര്‍ജിയില്‍
നിന്ന് സുരക്ഷ
ആസ്ത്മ അടക്കമുള്ള അലര്‍ജി രോഗങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും. പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ക്കുപോലും മുലപ്പാലിലെ ഘടകങ്ങള്‍ പ്രതിരോധശക്തി നല്‍കും.
ബുദ്ധി ശക്തിക്ക്
കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

പൊണ്ണത്തടിയെ പേടിക്കേണ്ട
മുലപ്പാല്‍ മാത്രം കുടിക്കുകയും ആറുമാസത്തിനുശേഷവും തുടരുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. 61 പഠനങ്ങള്‍ ക്രോഡീകരിച്ച ശാസ്ത്രജ്ഞന്മാര്‍ 2005 ല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍
മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസം ശരാശരി 400 മുതല്‍ 600 കലോറിവരെ അധികമായി ചെലവഴിക്കുന്നുണ്ട്. അതിനനുസരിച്ച് അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. എന്നാല്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്.സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ.മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും. പാലൂട്ടല്‍ തുടങ്ങുമ്പോള്‍ താല്‍ക്കാലികമായി കാത്സ്യത്തിന്റെ അഭാവം സ്ത്രീകളില്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് നികത്തപ്പെടുമെന്നും എല്ലുകളുടെ കരുത്ത് കൂടുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.മനോസംഘര്‍ഷം കുറയ്ക്കുമെന്നതാണ് മുലയൂട്ടലിന്റെ മറ്റൊരു പ്രധാന ഗുണം. മനോസംഘര്‍ഷം വഴിയുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളില്‍ നിന്നും മുലയൂട്ടല്‍ മോചനം നല്‍കും. മുലയൂട്ടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ ഗുണകരമാവുന്നത്. കൂടാതെ പ്രസവത്തിനുശേഷം ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി പ്രസവാനന്തരം ഉണ്ടായേക്കാവുന്ന രക്തസ്രാവം ഇല്ലാതാക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു.
No comments:
Post a Comment