THE
GREAT DESERT
ദ
ഗ്രേറ്റ് ഡെസേര്‍ട്ട്
എന്നുവിളിക്കുന്ന സഹാറയ്ക്കാണ്
മണലാരണ്യങ്ങളുടെ പട്ടികയില്‍
വിസ്തൃതിയില്‍ ഒന്നാംസ്ഥാനം.
വടക്കേആഫ്രിക്കയില്‍
സ്ഥിതിചെയ്യുന്ന സഹാറയുടെ
വിസ്തൃതി 94 ലക്ഷം
ചതുരശ്രകിലോമീറ്റര്‍.
ആഫ്രിക്കന്‍
ഭൂഖണ്ഡത്തിന്റെ പത്തു ശതമാനവും
സഹാറ കൈയടക്കിയിരിക്കുന്നു.
ഇതിനെ മണല്‍സമുദ്രമെന്നും
വിളിക്കാറുണ്ട്. ആയിരക്കണക്കിന്
വര്‍ഷംമുമ്പ് മഞ്ഞു നിറഞ്ഞ
സ്ഥലമായിരുന്നുവത്രേ ഇത്.
ഇപ്പോള്‍ ഇവിടെ
അതിഭയങ്കര ചൂടാണ്. ഉയര്‍ന്ന
താപനില ഏതാണ്ട് 57 ഡിഗ്രി
സെല്‍ഷ്യസ്.
സഹാറയ്ക്കു
കുറുകെയാണ് നൈല്‍നദി ഒഴുകുന്നത്.
180 മീറ്റര്‍ പൊക്കമുള്ള
മണല്‍ക്കുന്നുകള്‍ ഇവിടെയുണ്ട്.
ഈ മരുഭൂമിയില്‍
സാധാരണ പര്‍വ്വതങ്ങളും
അഗ്നിപര്‍വ്വതങ്ങളുമുണ്ട്.
വിഷമുള്ള ഞണ്ട്,
പലയിനം കുറുക്കന്മാര്‍,
ചീറ്റപ്പുലി,
ഒട്ടകപ്പക്ഷി
തുടങ്ങിയ ജീവികള്‍ ഇവിടെ
വസിക്കുന്നു. സഹാറയിലെ
ജീവജാലങ്ങളെ സംരക്ഷിക്കാന്‍
2004-ല്‍ രൂപീകരിച്ച
അന്തര്‍ദ്ദേശീയസംഘടനയാണ്
സഹാറ കണ്‍സര്‍വേഷന്‍ ഫണ്ട്.
വടക്കുപടിഞ്ഞാറേ
കാനഡയിലുള്ള യൂക്കണിലാണ്
ലോകത്തിലെ ഏറ്റവും ചെറിയ
മണലാരണ്യമായി ഗിന്നസ്ബുക്കില്‍
സ്ഥാനം പിടിച്ച കാര്‍ക്രോസ്
മരുഭൂമി സ്ഥിതിചെയ്യുന്നത്.
ഏകദേശം 2.6
ചതുരശ്രകിലോമീറ്ററാണ്
ഇതിന്റെ വിസ്തൃതി. ഇവിടെ
വര്‍ഷംതോറും 50 മില്ലീമീറ്ററില്‍
താഴെയാണ് മഴ ലഭിക്കുന്നത്.
ഇവിടത്തെ മണല്‍ക്കൂനകള്‍
കാണാന്‍ ധാരാളം ടൂറിസ്റ്റുകള്‍
എത്താറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ്
ഇവിടം മഞ്ഞുറഞ്ഞ തടാകത്തിന്റെ
അടിത്തട്ടായിരുന്നുവത്രേ.
വെള്ളം വറ്റിപ്പോവുകയും
മണല്‍ക്കൂനകള്‍ രൂപപ്പെടുകയും
ചെയ്തുവെന്നാണ് കരുതുന്നത്.
ക്രോസ്കണ്‍ട്രി
സ്കൈയിങ്, സാന്‍ഡ്ബോര്‍ഡിങ്,
സ്നോ ബോര്‍ഡിങ്
തുടങ്ങിയ കളികള്‍ ഇവിടെ
നടക്കാറുണ്ട്.
No comments:
Post a Comment