navbar1

HOME

Thursday, July 30, 2015

നാസയുടെ അണ്ടര്‍വാട്ടര്‍ മിഷന്‍


നാസയുടെ അണ്ടര്‍വാട്ടര്‍ മിഷന്‍
ബഹിരാകാശത്തിലെ അതേ സാഹചര്യങ്ങള്‍ ഭൂമിയിലൊരുക്കാന്‍ പറ്റിയ സ്ഥലം സമുദ്രത്തിന്റെ അടിത്തട്ടാണെന്നാണ് ബഹിരാകാശശാസ്ത്രജ്ഞരുടെ കാഴ്ചപ്പാട്. വര്‍ഷങ്ങളായി അമേരിക്കന്‍ ബഹിരാകാശഏജന്‍സിയായ നാസ, ബഹിരാകാശസഞ്ചാരികളെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താമസത്തിനായി അയക്കാറുണ്ട്. ഈ പര്യടനത്തിന് നാസ എക്സ്ട്രീം എന്‍വയണ്‍മെന്റ് മിഷന്‍ ഓപ്പറേഷന്‍സ് (NASA Extreme Environment Mission Operations)-നീമോ (NEEMO) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. നീമോയുടെ 20-ാമത് പര്യടനമാണ് ഇപ്പോള്‍ നടക്കുന്നത്. സംഘത്തില്‍ നാസയിലെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെയും  ജപ്പാന്‍ ഏയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയിലെയും  ബഹിരാകാശസഞ്ചാരികളുണ്ടായിരിക്കും. ഇത് ഭാവിയിലുള്ള ബഹിരാകാശദൗത്യങ്ങളെ ഉദ്ദേശിച്ചുള്ളതായിരിക്കും.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഹാര്‍ഡ്വെയര്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചുനോക്കുക, ആശയവിനിമയത്തിലുണ്ടാകുന്ന കാലതാമസത്തെപ്പറ്റിയുള്ള പഠനം എന്നിവയും പര്യടനലക്ഷ്യങ്ങളിലുണ്ട്. പലയളവിലുള്ള ഗുരുത്വാകര്‍ഷണത്തെ ചെറുത്ത് നിലനില്‍ക്കുക, ബഹിരാകാശനടത്തം തുടങ്ങിയവയ്ക്കുള്ള പരിശീലനക്കളരിയായിരിക്കും സമുദ്രഅടിത്തട്ട്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലൊരുക്കിയ അക്വാറിയസ് ലാബേറട്ടറിയിലേക്ക് 14 ദിവസത്തേക്കാണ് ഇവരെ ഇപ്പോള്‍ അയക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ളോറിഡയിലുള്ള മോണ്‍റോ കോണ്‍ടിയുടെ അടുത്തുള്ള കീലാര്‍ഗോയില്‍ നിന്ന് മൈലുകള്‍ ദൂരത്തുള്ള അക്വാറിയസ് ലാബോറട്ടറി സമുദ്രോപരിതലത്തില്‍ നിന്നും 62 അടി ആഴത്തിലുള്ളതാണ്. 2001 മുതല്‍ നീമോയുടെ സംഘാംഗങ്ങള്‍ ഇവിടെയെത്തുന്നു. നീമോയുടെ പ്രൊജക്ട് തലവനായ ബില്‍ടോഡ് പറയുന്നത് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നടത്തുന്ന പര്യടനങ്ങളിലൂടെ ഏറെ നേട്ടങ്ങള്‍ കൈവരിച്ച സന്തോഷത്തിലാണെന്നാണ്.

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...