navbar1

HOME

Friday, July 31, 2015

ബോര്‍ഡോ മിശ്രിതത്തിന് 133 വയസ്സ്


ബോര്‍ഡോ മിശ്രിതത്തിന് 133 വയസ്സ്
Pierre Marie Alexis Millardet (born Dec.13,1838 Monmerey-la-ville,France/Died-Dec.15,1902 Bordeaux)
യൂറോപ്പിലെ മുന്തിരി തോട്ടങ്ങളില്‍ 1882-ല്‍ ഡൗണി മില്‍ഡ്യൂ എന്ന കുമിള്‍ബാധ തലപൊക്കിയ കാലം.ബോര്‍ഡോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശ്രീ. പിയര്‍ മാരി അലക്സിസി മില്ലാര്‍ഡെറ്റ് ബോര്‍ഡോ മേഖലയിലെ മുന്തിരി വള്ളികളിലുളള രോഗബാധ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. തോട്ടത്തിന്റെ റോഡിനോട് ചേര്‍ന്ന് വളരുന്ന മുന്തിരി വളളികളില്‍ കുമിള്‍ ബാധയില്ല എന്ന കാര്യം മില്ലാര്‍ഡെറ്റ് പ്രത്യേകം ശ്രദ്ധിച്ചു.വഴിപോക്കര്‍ മുന്തിരി പഴം പറിക്കാതിരിക്കാന്‍ തുരിശും ചുണ്ണാമ്പും കലര്‍ത്തിയ ലായനി മുന്തിരി വള്ളികളില്‍ തളിച്ചിരുന്നു. ഈ മുന്തിരി വള്ളികളില്‍ കുമിള്‍ബാധ ഏല്‍ക്കാതെ വന്നപ്പോള്‍ -ഈ മാറ്റം മില്ലാര്‍ഡെറ്റ് തുടര്‍ന്നുള്ള മൂന്നുവര്‍ഷം പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍
1885-ല്‍ പ്രസ്തുത മിശ്രിതം കുമിള്‍നാശിനിയാണെന്ന് കണ്ടെത്തി.ഈ ലായനിയാണ് ബോര്‍ഡോ മിശ്രിതം.
നിര്‍മ്മാണ രീതി.
രണ്ട് പ്ലാസ്റ്റിക് ബക്കറ്റിലായി താഴെ പറയുന്ന ലായനികള്‍ തയ്യാറാക്കുക
  1. 50 ലിറ്റര്‍ ജലം+ 1 Kg.തുരിശ് (CUSO4 = കോപ്പര്‍ സള്‍ഫേറ്റ് ) ചേര്‍ത്തിളക്കിയ ലായനി.
  2. 50 ലിറ്റര്‍ ജലം+ 1 Kg.ചുണ്ണാമ്പ് ( CaOH = കാത്സ്യം ഹൈഡ്രോക്സൈഡ് ) ചേര്‍ത്തിളക്കിയ ലായനി.
    ഒന്നാമത്തെ ലായനി രണ്ടാമത്തെ ലായനിയിലേക്ക് നന്നായി ചേര്‍ത്തിളക്കുക

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...