navbar1

HOME

Friday, July 24, 2015

മണമറിയുന്ന ഗുണം നോക്കി മനുഷ്യനെ പഠിക്കാന്‍ ഒള്‍ഫാക്ടറി ഫിംഗര്‍പ്രിന്റ്

മണമറിയുന്ന ഗുണം നോക്കി മനുഷ്യനെ പഠിക്കാന്‍ ഒള്‍ഫാക്ടറി ഫിംഗര്‍പ്രിന്റ്

June 24, 2015
OLFACTORYവാഷിങ്ടണ്‍:
രക്തം പരിശോധിച്ച് വ്യക്തിയുടെ ശാരീരിക സവിഷേതകള്‍ കണ്ടുപിടിക്കുന്ന ഏറെ
പഴയ കാലത്തെ ശാസ്ത്രം മാറുന്നു. ഉമിനീര്‍ പരിശോധന നടത്തിയും രോഗ
നിര്‍ണ്ണയവും വ്യക്തിത്വ നിര്‍ണ്ണയവും നടത്തിയിരുന്ന ആരോഗ്യ ശാസ്ത്രം
ഇപ്പോള്‍ അതിനേക്കാള്‍ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. വ്യക്തികളുടെ
ഗന്ധം തിരിച്ചറിയുന്ന കഴിവ് ഓരോരുത്തരിലും തികച്ചും വ്യത്യസ്തമാണെന്ന
കണ്ടെത്തലാണ് അടിസ്ഥാനം. അങ്ങനെ മണമറിയുന്നതിലെ ഗുണവിശേഷങ്ങള്‍ നോക്കി
മനുഷ്യനെ പഠിക്കാനാകുമെന്നാണ് കണ്ടെത്തല്‍.


ഒള്‍ഫാക്ടറി ഫിംഗര്‍പ്രിന്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുതിയ
ശാസ്ത്ര ശാഖ വ്യക്തികളുടെ ഗന്ധാഭിരുചി അനുസരിച്ച് ജനിതക വൈശിഷ്ട്യം വരെ
കണ്ടെത്താന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത് വീസ്മാന്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ്. സയന്‍സ് ന്യൂസ് ഈ
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് കണ്ടെത്തലിനെ ആധികാരികമാക്കിയിട്ടുണ്ട്.


ന്യൂറോ സയന്റിസ്റ്റായ നോവാം സോബലാണ് ഗവേഷകന്‍. അദ്ദേഹം പറയുന്നു, ഒരേ
ഗന്ധം ആളുകള്‍ പൊതുവായി തിരിച്ചറിയുന്നെങ്കിലും സൂക്ഷ്മ പഠനം നടത്തിയാല്‍,
വ്യക്തികളില്‍ ഇത് 30 ശതമാനം വിഭിന്നമായിരിക്കുമെന്ന്. അതായത് ഓരോ
വ്യക്തികളും ഒരേ ഗന്ധം തികച്ചും വിഭിന്നമായാണ്
ഉള്‍ക്കൊള്ളുന്നതെന്നര്‍ത്ഥം. എന്നാല്‍, ഇനിയും ഈ വിഭിന്നത
തിരിച്ചറിയാനുള്ള സംവിധാനം കൃത്യമായി രൂപപ്പെടുത്തിയിട്ടില്ലെന്നു മാത്രം.



No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...