navbar1

HOME

Friday, July 24, 2015

ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹം

1400 പ്രകാശവർഷമകലെ ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ള ഗ്രഹം

 ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിവാഷിങ്ടണ്‍

1400 പ്രകാശവർഷമകലെ അതാ നമ്മുടെ ഭൂമിക്കൊരു അപരൻ! അവിടെ ജീവനുണ്ടാകുമോ? ഉണ്ടെങ്കിൽ ഭൂമിയിൽ മനുഷ്യനെന്നപോലെ വികസിച്ച ജീവിതമുണ്ടാകുമോ? എങ്കിൽ, അവർ നമ്മളെ കണ്ടെത്തിയിരിക്കുമോ – ഇങ്ങനെ ഭാവനയ്ക്കു ചിറകുനീർത്താൻ ആയിരമായിരം വാതിലുകൾ തുറന്ന് ആ അപരഭൂമിയെ കണ്ടെത്തിയത് യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ.

കെപ്ലർ സ്പേസ് ടെലി സ്കോപ്പിലാണ് ഈ ഗ്രഹം കഴിഞ്ഞദിവസം തെളിഞ്ഞുവന്നത്. ഭൂമിയുടെ ഒന്നരമടങ്ങിലേറെ വലുപ്പമുണ്ട് ഗ്രഹത്തിന്. ഭൂമി സൂര്യനെയെന്നപോലെ ഈ ഗ്രഹവും ഒരു നക്ഷത്രത്തെ വലംവയ്ക്കുന്നു. ഭൂമിയും സൂര്യനും തമ്മിലുള്ള അകലംതന്നെയാണ് ഈ ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ളത്. നമ്മുടെ സൂര്യന്റെ ‘കസിൻ’ ആണ് അപരഭൂമിയുടെ നക്ഷത്രമെന്നാണു നാസ ഗവേഷകർ പറയുന്നത്. അത്രയ്ക്കുണ്ടത്രേ സാമ്യം.
KEPLER-EARTH

സൂര്യനെക്കാൾ നാലുശതമാനം വലുപ്പം കൂടുതലുണ്ട് അപരസൂര്യന്. പ്രകാശവും കൂടുതലാണ്. ആറുവർഷമായി സൗരയൂഥത്തിനു പുറത്ത് ഭൂമിക്കു സമാനമായ ഗ്രഹത്തെ തേടിയുള്ള അന്വേഷണത്തിലാണു നാസ. കെപ്ലർ ടെലിസ്കോപ്പിൽ ഇതിനകം ഒട്ടേറെ സമാനഗ്രഹങ്ങൾ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിൽ ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ള ഗ്രഹമാണു കെപ്ലർ 452 ബി എന്നു ഗവേഷകർ പറയുന്നു.

ഭൂമി 2.0

‘ഭൂമി വേർഷൻ 2’ എന്നാണു നാസയുടെ ശാസ്ത്രത്തലവൻ ജോൺ ഗ്രെൻസ്ഫെൽഡ് പുതിയ ഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ രണ്ടാം ഭൂമിയുടെ ഉപരിതലത്തിൽ ദ്രാവകരൂപത്തിലുള്ള ജലമുണ്ടാകാൻ സാധ്യതയുണ്ട് – ജീവൻ രൂപപ്പെടാനുള്ള ഏറ്റവും അടിസ്ഥാന ഘടകങ്ങളിലൊന്ന്. അവിടെ ജീവനുണ്ടോ, ഉണ്ടായിരുന്നോ എന്നൊക്കെ വ്യക്തമാകാൻ പക്ഷേ, ഏറെ ഗവേഷണങ്ങൾ വേണ്ടിവരും.

കെപ്ലർ 452 ബി ഗ്രീൻഹൗസ് ഘട്ടത്തിലൂടെ കടന്നുപോവുകയാണോ എന്ന സംശയവും ഗവേഷകർ പ്രകടിപ്പിക്കുന്നുണ്ട്. അതായത് ഈ ഗ്രഹത്തിന്റെ സൂര്യനിൽനിന്നുള്ള കനത്ത ചൂടിൽ ഉപരിതലത്തിലെ സമുദ്രങ്ങളും തടാകങ്ങളും നദികളുമെല്ലാം വറ്റിവരണ്ടുപോകുന്ന അവസ്ഥ. സൂര്യനു പ്രായമേറി മരണാസന്നമാകുമ്പോൾ പ്രകാശം വർധിക്കുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണിത്. നൂറുകോടി വർഷങ്ങൾക്കുശേഷം ഭൂമിക്കുണ്ടായേക്കാവുന്നതും ഇതേ അവസ്ഥയാണത്രേ.

∙ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം തന്നെയാണ് കെപ്ലർ 425 ബിയും അതിന്റെ നക്ഷത്രവും തമ്മിലുള്ളത്

∙ 1400 പ്രകാശവർഷം: ഭൂമിയും അപരനും തമ്മിലുള്ള അകലം

∙ 385 ദിവസം: കെപ്ലർ 452 ബി അതിന്റെ സൂര്യനെ വലംവയ്ക്കാൻ എടുക്കുന്ന സമയം

∙ പ്രായം: 600 കോടി വർഷം

ഭൂമിയുടെ മറ്റ് അപരന്മാർ

ജിജെ 832സി കണ്ടെത്തിയത്: 2014 ജൂൺ, ദൂരം: ഭൂമിയിൽ നിന്ന് 16 പ്രകാശവർഷം

ജിജെ 667സിസി കണ്ടെത്തിയത്: 2012 ജനുവരി, ദൂരം: ഭൂമിയിൽ നിന്ന് 22.7 പ്രകാശവർഷം

കെപ്ലർ 186എഫ് കണ്ടെത്തിയത്: 2014 ഏപ്രിൽ, ദൂരം: ഭൂമിയിൽ നിന്ന് 500 പ്രകാശവർഷം

കെപ്ലർ 62ഇ കണ്ടെത്തിയത്: ഏപ്രിൽ 2013, ദൂരം: ഭൂമിയിൽ നിന്ന് 1200 പ്രകാശവർഷം3

കെപ്ലർ 10സി കണ്ടെത്തിയത്: മേയ് 2011, ദൂരം: ഭൂമിയിൽ നിന്ന് 560 പ്രകാശവർഷം
ക്ഷീരപഥത്തിന്റെ വഴിത്താരയില്‍ ജീവന്റെ തുടിപ്പേകാന്‍ ഇതാ ഭൂമിക്കൊരു തുണയെക്കൂടി ലഭിച്ചേക്കാം. കെപ്ലര്‍ സ്പേസ്ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച നാസയിലെ ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടത്. ഭൂമിയില്‍നിന്ന് 1400 പ്രകാശവര്‍ഷം അകലെ സിഗ്നസ് താരാഗണത്തിലാണ് ഈ ഭൗമസമാന ഗ്രഹമുള്ളത്. ഭഭൂമിയുടെ 60 ശതമാനം അധികം വലുപ്പമുള്ള ഈ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ പരിക്രമണംചെയ്യാനെടുക്കുന്നത് 385 ഭൗമദിനമാണ്. ഭൂമിയുടെ പരിക്രമണകാലമായ 365 ദിനങ്ങളുടെ തൊട്ടടുത്ത്. കെപ്ലര്‍-452 ബി എന്നു പേരിട്ട ഈ ഗ്രഹത്തിന്റെ പ്രായം 600 കോടി വര്‍ഷമാണെന്നാണ് കണക്കാക്കുന്നത്. അതായത്, ഭൂമിയുടെ പ്രായത്തെക്കാള്‍ 150 കോടി വര്‍ഷം കൂടുതല്‍.
കെപ്ലര്‍-452ബിയുടെ മാതൃനക്ഷത്രത്തിന് (കെപ്ലര്‍-452) നമ്മുടെ സൂര്യനോട് വളരെയടുത്ത് സാദൃശ്യമുണ്ട്. സൂര്യനുള്‍പ്പെടുന്ന മെയിന്‍ സീക്വന്‍സ് ശ്രേണിയിലാണ് ഈ നക്ഷത്രവുമുള്ളത്. സൂര്യനെക്കാള്‍ നാലു ശതമാനം ഭഭാരവും 10 ശതമാനം ശോഭയും കൂടുതലുണ്ട് ഈ നക്ഷത്രത്തിന്. നക്ഷത്രത്തിനുചുറ്റുമുള്ള കെപ്ലര്‍-452ബി ഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെക്കാള്‍ അഞ്ചു ശതമാനംകൂടി വിസ്തൃതമാണ്. എന്നാല്‍ മാതൃനക്ഷത്രം സൂര്യനെക്കാള്‍ അല്‍പ്പംകൂടി വലുതും ശോഭയുമുള്ളതിനാല്‍ ഭൂമിക്കും, കെപ്ലര്‍-452ബിക്കും മാതൃനക്ഷത്രത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് തുല്യമാകും.
ഗ്രഹത്തിന്റെ പ്രായമാണ് പ്രതീക്ഷനല്‍കുന്ന മറ്റൊരു സംഗതി. 600 കോടി വര്‍ഷം എന്നത് ഒരു ഗ്രഹത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നതിനും വളര്‍ന്നു വികസിക്കുന്നതിനും മതിയായ കാലമാണ്.കെപ്ലര്‍-452ബിയുടെ അന്തരീക്ഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഗ്രഹത്തിന്റെ അന്തരീക്ഷം ഭൗമാന്തരീക്ഷത്തെക്കാള്‍ കട്ടികൂടിയതാണെന്ന് അനുമാനിക്കുന്നു. സജീവ അഗ്നിപര്‍വതങ്ങളും ഉണ്ടാകാനിടയുണ്ട്. ഹരിതഗൃഹപ്രഭാവം ഈ ഗ്രഹത്തില്‍ നിലനിന്നിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഗ്രഹത്തിന്റെ പിണ്ഡം കണക്കുകൂട്ടിയിട്ടില്ലെങ്കിലും ഭൂമിയുടെ അഞ്ചിരട്ടി ഉണ്ടാകുമെന്ന് കരുതുന്നു. ഗുരുത്വബലം ഭൂമിയുടെ ഇരട്ടിയോളം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം ജീവന് അനുകൂലമായ സാഹചര്യമാണ്. ഗ്രഹോപരിതലം പാറകള്‍ നിറഞ്ഞതാണോ, ജലസമൃദ്ധമാണോ എന്നുള്ള കാര്യങ്ങളും കൂടുതല്‍ പഠനങ്ങള്‍ക്കുശേഷമേ പുറത്തുവിടൂ. ഭൂമിയെക്കാള്‍ 150 കോടി വര്‍ഷം പ്രായക്കൂടുതലുള്ളതുകൊണ്ട് ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭഭാവിയില്‍ ഭൂമിയുടെ അവസ്ഥ എങ്ങനെയാകുമെന്നു മനസ്സിലാക്കാന്‍ സഹായിക്കും. ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ള മറ്റേതൊരു ഗ്രഹത്തെക്കാളും ഭൂമിയോട് ഏറ്റവും കൂടുതല്‍ സാദൃശ്യമുണ്ട് കെപ്ലര്‍-452ബിക്ക്.
കെപ്ലര്‍ ദൗത്യം:സൗരയൂഥത്തിനു വെളിയില്‍ മറ്റു നക്ഷത്രകുടുംബങ്ങളിലുള്ള ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി 2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച ബഹിരാകാശ ദൂരദര്‍ശിനിയാണ് കെപ്ലര്‍. ഗ്രഹസംതരണ വിദ്യ (transit method) ഉപയോഗിച്ചാണ് കെപ്ലര്‍ അന്യഗ്രഹവേട്ട നടത്തുന്നത്. സ്പേസ്ക്രാഫ്റ്റിന്റെ നിരീക്ഷണപരിധിയില്‍ വരുന്ന നക്ഷത്രബിംബത്തിന്റെ മുന്നിലൂടെ ഗ്രഹമോ, ഉപഗ്രഹമോ പോലെയുള്ള ഒരു അതാര്യ ദ്രവ്യപിണ്ഡം കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ ശോഭയിലുണ്ടാകുന്ന നേരിയ കുറവ് കൃത്യമായി കണക്കുകൂട്ടി പ്രസ്തുത ദ്രവ്യപിണ്ഡത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുന്ന രീതിയാണിത്. ഫോട്ടോമീറ്റര്‍ എന്നൊരു ഉപകരണം ഈ പ്രക്രിയ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്നുണ്ട്.
വടക്കന്‍ ചക്രവാളത്തിലൂടെ സിഗ്നസ്, ലൈറ, ഡ്രാക്കോ എന്നീ താരാഗണങ്ങളിലുള്ള ഒന്നരലക്ഷം നക്ഷത്രങ്ങളാണ് കെപ്ലറിന്റെ നിരീക്ഷണപരിധിയില്‍ വരുന്നത്. ഇവയ്ക്കുചുറ്റുമുള്ള നിരവധി ഗ്രഹങ്ങളില്‍നിന്ന് ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെയും സൂപ്പര്‍ എര്‍ത്തുകളെയും (ഭൂമിയുടെ ഇരട്ടിയോളം വലുപ്പമുള്ള ഗ്രഹങ്ങള്‍) കണ്ടെത്തുന്നതിന് കെപ്ലറിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഗ്രഹങ്ങളില്‍ പലതിലും ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ട്. മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ (Habitable Zone)സ്ഥിതിചെയ്യുന്ന ഇത്തരം ഗ്രഹങ്ങളില്‍ ജീവന്‍ ഉത്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകും. നിരീക്ഷണമേഖല ഭൂമിയുടെ ക്രാന്തിവൃത്തത്തിന് വെളിയിലായതുകൊണ്ട് സൂര്യപ്രകാശം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ കെപ്ലറിന് തടസ്സമാകില്ല.
2013 ആഗസ്ത് 16നാണ് കെപ്ലര്‍ ദൗത്യം അവസാനിച്ചത്. എന്നാല്‍ കെപ്ലറിന്റെ നിരീക്ഷഫലങ്ങള്‍ അപഗ്രഥിച്ചുകഴിഞ്ഞിട്ടില്ല. കെപ്ലര്‍ കണ്ടെത്തിയ ആയിരത്തിലധികം ഖഗോളപിണ്ഡങ്ങള്‍ ഗ്രഹങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും മൂവായിരത്തോളം എക്സോപ്ലാനറ്റുകള്‍ ശാസ്ത്രസമൂഹത്തിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ക്ഷീരപഥത്തില്‍ മാത്രം 1700 കോടിയില്‍പ്പരം ഭൗമസമാന ഗ്രഹങ്ങള്‍ ഉണ്ടാകുമെന്നാണ് നാസയുടെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.കെപ്ലര്‍ദൗത്യം അവസാനിച്ചെങ്കിലും ശാസ്ത്രലോകം അന്യഗ്രഹ വേട്ട അവസാനിപ്പിച്ചിട്ടില്ല. 2017, 2018 വര്‍ഷങ്ങളില്‍ നാസ വിക്ഷേപിക്കുന്ന രണ്ട് ബഹിരാകാശ ദൂരദര്‍ശിനികള്‍ ക്ഷീരപഥത്തിലെ ഭഭൗമസമാന ഗ്രഹങ്ങളില്‍ ജീവന്‍ കണ്ടെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 2017 ല്‍ വിക്ഷേപിക്കുന്ന ടെസ് (Transiting Exoplanet Survey Satellite - TESS) കെപ്ലറിന്റെ പുതുക്കിയ രൂപമാണ്. അതിന്റെ നിരീക്ഷണപരിധി കെപ്ലറിന്റെ 40 മടങ്ങ് അധികമാണ്. 2018ല്‍ നാസ വിക്ഷേപിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്  അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയാന്‍കഴിയുന്ന ശക്തമായ ബഹിരാകാശ ദൂരദര്‍ശിനിയാണ്. ഗ്രഹാന്തരീക്ഷത്തിലെ മീഥെയ്ന്‍സാന്നിധ്യം തിരിച്ചറിയുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്.
വാസയോഗ്യമേഖലയും എക്സോ പ്ലാനറ്റുകളും
സൗരയൂഥത്തിനു വെളിയില്‍ മറ്റു നക്ഷത്രങ്ങളോടൊപ്പമോ, ബഹിരാകാശത്ത് അലഞ്ഞുതിരിഞ്ഞുനടക്കുകയോ, ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍ എന്നറിയപ്പെടുന്നത്. ക്ഷീരപഥത്തില്‍ത്തന്നെ ശതകോടിക്കണക്കിന് എക്സോപ്ലാനറ്റുകള്‍ ഉണ്ട്. അവയില്‍ 20 ശതമാനവും ഭൗമസമാന സാഹചര്യമുള്ളവയാകും. എന്നാല്‍ അന്യഗ്രഹങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമാകുമെന്ന് കരുതേണ്ട. സൂര്യന്‍ കഴിഞ്ഞാല്‍ നമ്മുടെ തൊട്ടടുത്ത നക്ഷത്രമായ അല്‍ഫാസെന്റോറി ത്രയത്തിലേക്ക് നിലവിലുള്ള ഏറ്റവും വേഗമേറിയ സ്പേസ്ക്രാഫ്റ്റില്‍ സഞ്ചരിച്ചാല്‍ അവിടെയെത്താന്‍ 70000 വര്‍ഷം വേണ്ടിവരും. നാലു പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തിന്റെ കാര്യമാണിത്. അതുപ്രകാരം ഇപ്പോള്‍ കണ്ടെത്തിയ കെപ്ലര്‍-452ബിയിലേക്ക് ഒരു ബഹിരാകാശപേടകം അയച്ചാല്‍ അത് അവിടെ എത്തുമ്പോഴേക്കും രണ്ടരക്കോടി വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും.
ഇതെല്ലാം ക്ഷീരപഥത്തിന്റെ ഒരു ചെറിയ മേഖലയുടെ മാത്രം കാര്യമാണ്. പ്രപഞ്ചം വളരെ വിശാലമായതുകൊണ്ടാണ് അന്യഗ്രഹവേട്ട ദുഷ്കരമാകുന്നത്. ക്ഷീരപഥംപോലെയുള്ള 10,000 കോടിയില്‍പ്പരം നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. അവയ്ക്കിടയിലുള്ള ദൂരം ലക്ഷക്കണക്കിന് പ്രകാശവര്‍ഷങ്ങളുമാണ്. ഇത്തരം നക്ഷത്രസമൂഹങ്ങളില്‍ വാസയോഗ്യഗ്രഹങ്ങളോ, അവയില്‍ ജീവനോ ഉണ്ടെങ്കില്‍തന്നെ ഇന്നത്തെ സാങ്കേതികവിദ്യയില്‍ കണ്ടുപിടിക്കുന്നത് അസാധ്യമാണ്.
ഒരു ഗ്രഹവും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള അകലം സൂചിപ്പിക്കുന്ന തോതാണ് വാസയോഗ്യമേഖല എന്നറിയപ്പെടുന്നത്. ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്ന മേഖല എന്നു വേണമെങ്കില്‍ പറയാം. നക്ഷത്രത്തിന്റെ പ്രായം, ശോഭ, താപനില, വലുപ്പം, പിണ്ഡം, ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് വാസയോഗ്യമേഖല വ്യത്യാസപ്പെട്ടിരിക്കും. സൂര്യന്റെ വാസയോഗ്യമേഖല 12 കോടി കിലോമീറ്ററിനും 22 കോടി കിലോമീറ്ററിനും ഇടയിലാണ്. ഭൂമി സൂര്യനില്‍നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണുള്ളത്. മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലംകൂടാതെ ഗ്രഹത്തിന്റെ വ്യാസം, സാന്ദ്രത, ഹ്യൂമിഡിറ്റി, പലായനപ്രവേഗം, ഭ്രമണപഥത്തിന്റെ വിസ്തൃതി, അന്തരീക്ഷ വാതകങ്ങള്‍, പിണ്ഡം എന്നിവയെല്ലാം പരിഗണിച്ചാണ് ഒരു ഗ്രഹം വാസയോഗ്യമാണോ എന്നു നിര്‍ണയിക്കുന്നത്.
കടപ്പാട്-deshabhimani-kilivathil

ക്ഷീരപഥത്തിന്റെ വഴിത്താരയില്‍ ജീവന്റെ തുടിപ്പേകാന്‍ ഇതാ ഭൂമിക്കൊരു തുണയെക്കൂടി ലഭിച്ചേക്കാം. കെപ്ലര്‍ സ്പേസ്ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച നാസയിലെ ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടത്. ഭൂമിയില്‍നിന്ന് 1400 പ്രകാശവര്‍ഷം അകലെ സിഗ്നസ് താരാഗണത്തിലാണ് ഈ ഭൗമസമാന ഗ്രഹമുള്ളത്. ഭഭൂമിയുടെ 60 ശതമാനം അധികം വലുപ്പമുള്ള ഈ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ പരിക്രമണംചെയ്യാനെടുക്കുന്നത് 385 ഭൗമദിനമാണ്. ഭൂമിയുടെ പരിക്രമണകാലമായ 365 ദിനങ്ങളുടെ തൊട്ടടുത്ത്. കെപ്ലര്‍-452 ബി എന്നു പേരിട്ട ഈ ഗ്രഹത്തിന്റെ പ്രായം 600 കോടി വര്‍ഷമാണെന്നാണ് കണക്കാക്കുന്നത്. അതായത്, ഭൂമിയുടെ പ്രായത്തെക്കാള്‍ 150 കോടി വര്‍ഷം കൂടുതല്‍.
കെപ്ലര്‍-452ബിയുടെ മാതൃനക്ഷത്രത്തിന് (കെപ്ലര്‍-452) നമ്മുടെ സൂര്യനോട് വളരെയടുത്ത് സാദൃശ്യമുണ്ട്. സൂര്യനുള്‍പ്പെടുന്ന മെയിന്‍ സീക്വന്‍സ് ശ്രേണിയിലാണ് ഈ നക്ഷത്രവുമുള്ളത്. സൂര്യനെക്കാള്‍ നാലു ശതമാനം ഭഭാരവും 10 ശതമാനം ശോഭയും കൂടുതലുണ്ട് ഈ നക്ഷത്രത്തിന്. നക്ഷത്രത്തിനുചുറ്റുമുള്ള കെപ്ലര്‍-452ബി ഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെക്കാള്‍ അഞ്ചു ശതമാനംകൂടി വിസ്തൃതമാണ്. എന്നാല്‍ മാതൃനക്ഷത്രം സൂര്യനെക്കാള്‍ അല്‍പ്പംകൂടി വലുതും ശോഭയുമുള്ളതിനാല്‍ ഭൂമിക്കും, കെപ്ലര്‍-452ബിക്കും മാതൃനക്ഷത്രത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് തുല്യമാകും.
ഗ്രഹത്തിന്റെ പ്രായമാണ് പ്രതീക്ഷനല്‍കുന്ന മറ്റൊരു സംഗതി. 600 കോടി വര്‍ഷം എന്നത് ഒരു ഗ്രഹത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നതിനും വളര്‍ന്നു വികസിക്കുന്നതിനും മതിയായ കാലമാണ്.കെപ്ലര്‍-452ബിയുടെ അന്തരീക്ഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഗ്രഹത്തിന്റെ അന്തരീക്ഷം ഭൗമാന്തരീക്ഷത്തെക്കാള്‍ കട്ടികൂടിയതാണെന്ന് അനുമാനിക്കുന്നു. സജീവ അഗ്നിപര്‍വതങ്ങളും ഉണ്ടാകാനിടയുണ്ട്. ഹരിതഗൃഹപ്രഭാവം ഈ ഗ്രഹത്തില്‍ നിലനിന്നിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഗ്രഹത്തിന്റെ പിണ്ഡം കണക്കുകൂട്ടിയിട്ടില്ലെങ്കിലും ഭൂമിയുടെ അഞ്ചിരട്ടി ഉണ്ടാകുമെന്ന് കരുതുന്നു. ഗുരുത്വബലം ഭൂമിയുടെ ഇരട്ടിയോളം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം ജീവന് അനുകൂലമായ സാഹചര്യമാണ്. ഗ്രഹോപരിതലം പാറകള്‍ നിറഞ്ഞതാണോ, ജലസമൃദ്ധമാണോ എന്നുള്ള കാര്യങ്ങളും കൂടുതല്‍ പഠനങ്ങള്‍ക്കുശേഷമേ പുറത്തുവിടൂ. ഭൂമിയെക്കാള്‍ 150 കോടി വര്‍ഷം പ്രായക്കൂടുതലുള്ളതുകൊണ്ട് ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭഭാവിയില്‍ ഭൂമിയുടെ അവസ്ഥ എങ്ങനെയാകുമെന്നു മനസ്സിലാക്കാന്‍ സഹായിക്കും. ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ള മറ്റേതൊരു ഗ്രഹത്തെക്കാളും ഭൂമിയോട് ഏറ്റവും കൂടുതല്‍ സാദൃശ്യമുണ്ട് കെപ്ലര്‍-452ബിക്ക്.
കെപ്ലര്‍ ദൗത്യം:
സൗരയൂഥത്തിനു വെളിയില്‍ മറ്റു നക്ഷത്രകുടുംബങ്ങളിലുള്ള ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി 2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച ബഹിരാകാശ ദൂരദര്‍ശിനിയാണ് കെപ്ലര്‍. ഗ്രഹസംതരണ വിദ്യ (transit method) ഉപയോഗിച്ചാണ് കെപ്ലര്‍ അന്യഗ്രഹവേട്ട നടത്തുന്നത്. സ്പേസ്ക്രാഫ്റ്റിന്റെ നിരീക്ഷണപരിധിയില്‍ വരുന്ന നക്ഷത്രബിംബത്തിന്റെ മുന്നിലൂടെ ഗ്രഹമോ, ഉപഗ്രഹമോ പോലെയുള്ള ഒരു അതാര്യ ദ്രവ്യപിണ്ഡം കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ ശോഭയിലുണ്ടാകുന്ന നേരിയ കുറവ് കൃത്യമായി കണക്കുകൂട്ടി പ്രസ്തുത ദ്രവ്യപിണ്ഡത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുന്ന രീതിയാണിത്. ഫോട്ടോമീറ്റര്‍ എന്നൊരു ഉപകരണം ഈ പ്രക്രിയ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്നുണ്ട്.
വടക്കന്‍ ചക്രവാളത്തിലൂടെ സിഗ്നസ്, ലൈറ, ഡ്രാക്കോ എന്നീ താരാഗണങ്ങളിലുള്ള ഒന്നരലക്ഷം നക്ഷത്രങ്ങളാണ് കെപ്ലറിന്റെ നിരീക്ഷണപരിധിയില്‍ വരുന്നത്. ഇവയ്ക്കുചുറ്റുമുള്ള നിരവധി ഗ്രഹങ്ങളില്‍നിന്ന് ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെയും സൂപ്പര്‍ എര്‍ത്തുകളെയും (ഭൂമിയുടെ ഇരട്ടിയോളം വലുപ്പമുള്ള ഗ്രഹങ്ങള്‍) കണ്ടെത്തുന്നതിന് കെപ്ലറിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഗ്രഹങ്ങളില്‍ പലതിലും ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ട്. മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ (Habitable Zone)സ്ഥിതിചെയ്യുന്ന ഇത്തരം ഗ്രഹങ്ങളില്‍ ജീവന്‍ ഉത്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകും. നിരീക്ഷണമേഖല ഭൂമിയുടെ ക്രാന്തിവൃത്തത്തിന് വെളിയിലായതുകൊണ്ട് സൂര്യപ്രകാശം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ കെപ്ലറിന് തടസ്സമാകില്ല.
2013 ആഗസ്ത് 16നാണ് കെപ്ലര്‍ ദൗത്യം അവസാനിച്ചത്. എന്നാല്‍ കെപ്ലറിന്റെ നിരീക്ഷഫലങ്ങള്‍ അപഗ്രഥിച്ചുകഴിഞ്ഞിട്ടില്ല. കെപ്ലര്‍ കണ്ടെത്തിയ ആയിരത്തിലധികം ഖഗോളപിണ്ഡങ്ങള്‍ ഗ്രഹങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും മൂവായിരത്തോളം എക്സോപ്ലാനറ്റുകള്‍ ശാസ്ത്രസമൂഹത്തിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ക്ഷീരപഥത്തില്‍ മാത്രം 1700 കോടിയില്‍പ്പരം ഭൗമസമാന ഗ്രഹങ്ങള്‍ ഉണ്ടാകുമെന്നാണ് നാസയുടെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.കെപ്ലര്‍ദൗത്യം അവസാനിച്ചെങ്കിലും ശാസ്ത്രലോകം അന്യഗ്രഹ വേട്ട അവസാനിപ്പിച്ചിട്ടില്ല. 2017, 2018 വര്‍ഷങ്ങളില്‍ നാസ വിക്ഷേപിക്കുന്ന രണ്ട് ബഹിരാകാശ ദൂരദര്‍ശിനികള്‍ ക്ഷീരപഥത്തിലെ ഭഭൗമസമാന ഗ്രഹങ്ങളില്‍ ജീവന്‍ കണ്ടെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 2017 ല്‍ വിക്ഷേപിക്കുന്ന ടെസ് (Transiting Exoplanet Survey Satellite - TESS) കെപ്ലറിന്റെ പുതുക്കിയ രൂപമാണ്. അതിന്റെ നിരീക്ഷണപരിധി കെപ്ലറിന്റെ 40 മടങ്ങ് അധികമാണ്. 2018ല്‍ നാസ വിക്ഷേപിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്  അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയാന്‍കഴിയുന്ന ശക്തമായ ബഹിരാകാശ ദൂരദര്‍ശിനിയാണ്. ഗ്രഹാന്തരീക്ഷത്തിലെ മീഥെയ്ന്‍സാന്നിധ്യം തിരിച്ചറിയുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്.
വാസയോഗ്യമേഖലയും എക്സോ പ്ലാനറ്റുകളുംസൗരയൂഥത്തിനു വെളിയില്‍ മറ്റു നക്ഷത്രങ്ങളോടൊപ്പമോ, ബഹിരാകാശത്ത് അലഞ്ഞുതിരിഞ്ഞുനടക്കുകയോ, ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍ എന്നറിയപ്പെടുന്നത്. ക്ഷീരപഥത്തില്‍ത്തന്നെ ശതകോടിക്കണക്കിന് എക്സോപ്ലാനറ്റുകള്‍ ഉണ്ട്. അവയില്‍ 20 ശതമാനവും ഭൗമസമാന സാഹചര്യമുള്ളവയാകും. എന്നാല്‍ അന്യഗ്രഹങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമാകുമെന്ന് കരുതേണ്ട. സൂര്യന്‍ കഴിഞ്ഞാല്‍ നമ്മുടെ തൊട്ടടുത്ത നക്ഷത്രമായ അല്‍ഫാസെന്റോറി ത്രയത്തിലേക്ക് നിലവിലുള്ള ഏറ്റവും വേഗമേറിയ സ്പേസ്ക്രാഫ്റ്റില്‍ സഞ്ചരിച്ചാല്‍ അവിടെയെത്താന്‍ 70000 വര്‍ഷം വേണ്ടിവരും. നാലു പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തിന്റെ കാര്യമാണിത്. അതുപ്രകാരം ഇപ്പോള്‍ കണ്ടെത്തിയ കെപ്ലര്‍-452ബിയിലേക്ക് ഒരു ബഹിരാകാശപേടകം അയച്ചാല്‍ അത് അവിടെ എത്തുമ്പോഴേക്കും രണ്ടരക്കോടി വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും.

- See more at: http://www.deshabhimani.com/news-special-kilivathil-latest_news-489588.html#sthash.FREhA44g.dpuf

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...