അത്ഭുത
കിരണങ്ങളുടെ കണ്ടെത്തല്‍
വൈദ്യശാസ്ത്രത്തിലെ
നിര്‍ണായക കണ്ടുപിടിത്തം
നടത്തിയ ശാസ്ത്രജ്ഞന്‍.
അതിലൂടെ ധനവാനാകാനോ
പ്രശസ്തി നേടാനോ ആഗ്രഹിച്ചില്ല.
ആ കണ്ടുപിടിത്തം
സൃഷ്ടിച്ച ദൂഷ്യഫലങ്ങളെപ്പറ്റി
അദ്ദേഹം അറിഞ്ഞതുമില്ല.
ഫലമോ ദാരിദ്ര്യവും
മറ്റു പരാധീനതകള്‍ക്കും
നടുവിലായിരുന്നു ആ ശാസ്ത്രജ്ഞന്റെ
അന്ത്യം.എക്സ്റേയുടെ
കണ്ടെത്തലിലൂടെ ശാസ്ത്ര
ചരിത്രത്തില്‍ ചിരപ്രതിഷ്ഠ
നേടിയ വ്യക്തിയെപ്പറ്റിയാണ്
പറയുന്നത്. പേര്
വില്യം കോണ്‍റാഡ്
റോണ്‍ട്ജന്‍ ഇന്നത്തെ
ജര്‍മനിയിലുള്‍പ്പെടുന്ന
പഴയ പ്രഷ്യയിലെ ലെന്നപ്പില്‍
1845 മാര്‍ച്ച്
27നായിരുന്നു
ജനം. വസ്ത്ര
വ്യാപാരിയായിരുന്നു പിതാവ്.
1869ല്‍ ഭൗതികശാസ്ത്രത്തില്‍
ഗവേഷണബിരുദം നേടി.
ബവേറിയയിലെ
വൂര്‍സ്ബര്‍ഗ് സര്‍വകലാശാലയിലെ
ഭൗതികശാസ്ത്ര മേധാവിയായി
റോണ്‍ട്ജന്‍ സേവനമനുഷ്ഠിക്കുന്ന
കാലം. കാഥോഡ്
രശ്മികളെപ്പറ്റി ഗവേഷണം
നടത്തുന്നു. പെട്ടന്നാണ്
ഒരു അപൂര്‍വ പ്രകാശം പരന്നത്.
ആ പ്രകാശമാകട്ടെ
ഒരു സ്ക്രീനില്‍ പതിയുന്നു.
ആ പ്രകാശദിശയിലേക്ക്
റോണ്‍ട്ജന്‍ തന്റെ കൈ
ഉയര്‍ത്തിക്കാട്ടി. പക്ഷേ
പതിഞ്ഞത് കൈപ്പത്തിയായിരുന്നില്ല.
പകരം കൈയിലെ അസ്ഥിയുടെ
നിഴല്‍. ഒരു
പ്രേതചിത്രം. ആ
രശ്മികള്‍ക്ക് റോണ്‍ട്ജന്‍
അജ്ഞാത രശ്രശ്മികള്‍
എന്നര്‍ഥത്തില്‍ ഒരു പേരു
നല്‍കി. "എക്സ്റേ
രശ്മികള്‍' പദാര്‍ഥങ്ങളെ
തുളച്ച് കടന്നുപോകാനുള്ള ആ
രശ്മികളുടെ കഴിവ് വൈദ്യശാസ്ത്രരംഗത്ത്
വലിയ വിപ്ലവം സൃഷ്ടിച്ചു.
മാംസം പോലുള്ള
മൃദുപദാര്‍ത്ഥങ്ങളെ തുളച്ച്
കടക്കുകയും എല്ലുകള്‍ പോലുള്ള
കഠിനപദാര്‍ഥങ്ങളാല്‍
തടയപ്പെടുകയും ചെയ്യുകവഴി
മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ
ചിത്രങ്ങള്‍ പകര്‍ത്താനും
ഇതിലൂടെ സാധിച്ചു.
ആദ്യ
എക്സ്റേ ചിത്രത്തില്‍ പതിഞ്ഞത്
റോണ്‍ട്ജന്റെ പത്നി അന്നബര്‍ത്ത
ലൂഡ്വിഗിന്റെ കൈപ്പത്തിയായിരുന്നു.
കൈയിലെ അസ്ഥികളും
വിവാഹമോതിരവും പതിഞ്ഞ ആ ചിത്രം
എക്സ് രശ്മികളുടെ ആദ്യകാല
പ്രതീകമായി നിലകൊള്ളുന്നു.
കണ്ടുപിടിത്തം
റോണ്‍ട്ജന് വലിയ ബഹുമതികള്‍
നേടിക്കൊടുത്തു. 1901ല്‍
ഭൗതികശാസ്ത്രത്തിനുള്ള ആദ്യ
നൊബേല്‍ സമ്മാനവും ലഭിച്ചു.
തന്റെ കണ്ടെത്തലുകള്‍
മനുഷ്യ പുരോഗതിക്ക്
പ്രയോജനപ്പെടണമെന്ന് മാത്രമാണ്
അദ്ദേഹം ആഗ്രഹിച്ചത്.
രാജകീയ സ്ഥാനമാനങ്ങള്‍
മാത്രമല്ല പേറ്റന്റിലൂടെ
ലഭിക്കാവുന്ന വന്‍ സാമ്പത്തിക
ലാഭവും ഉപേക്ഷിച്ചു. താന്‍
കണ്ടെത്തിയ അത്ഭുതരശ്മികള്‍ക്ക്
സ്വന്തംപേര് നല്‍കാന്‍പോലും
റോണ്‍ട്ജന്‍ വിസമ്മതിച്ചു.
എക്സ്-രശ്മികള്‍
മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളും
മറ്റ് കഷ്ടതകളും റോണ്‍ട്ജന്
അനുഭവിക്കേണ്ടിവന്നു. ആ
ദുരിതങ്ങള്‍ക്കിടയില്‍ 1923
ഫെബ്രുവരി പത്തിന്
അദ്ദേഹം അന്തരിച്ചു.
No comments:
Post a Comment