തെങ്ങോലയും
കമ്പോസ്റ്റാക്കാം
കേരോല്‍പ്പാദനം
നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെങ്കിലും
മാസത്തില്‍ ഒരോല എന്ന പ്രകൃതിനിയമം
നമ്മുടെ തെങ്ങുകളില്‍
തെറ്റില്ലാതെ പാലിക്കപ്പെടുന്നുണ്ട്.
ഒരോലയുടെ
ഏകദേശ ഭാരം അഞ്ചു കിലോഗ്രാമെന്ന്
കണക്കാക്കിയാല്‍ വര്‍ഷം 60
കിലോഗ്രാമാകും
ഒരു തെങ്ങില്‍നിന്നു കിട്ടുന്ന
ഓലയുടെ ഭാരം.
ഇതിനുപുറമെയാണ്
കൊതുമ്പും കുലച്ചിലുമെല്ലാം.
ഒന്നു
ശ്രമിച്ചാല്‍ തെങ്ങിനും
ഇടവിളകള്‍ക്കുമുള്ള ജൈവവളം
തെങ്ങില്‍നിന്നുതന്നെ
കിട്ടുമെന്നു ചുരുക്കം.
എന്നാല്‍
അമൂല്യമായ ഇത്തരം ജൈവവസ്തുക്കള്‍
വളമായി മാറ്റുന്നതിനു പകരം
എവിടെയെങ്കിലും തള്ളുന്നതാണ്
ഇന്നത്തെ രീതി.
തെങ്ങോല
കമ്പോസ്റ്റാക്കുക എന്നത്
ശ്രമകരമായ പണിയല്ല.
നമ്മുടെ
പറമ്പിലെ ഏറ്റവും തണലുള്ള
സ്ഥലമാണ് ഇതിന് യോജിച്ചത്.
നീളവും
വീതിയും നമ്മുടെ സൗകര്യം
അനുസരിച്ചാകാം.
ആഴം ഒരു
മീറ്ററില്‍ കൂടരുത്.
കുഴിയുടെ
അരികുകള്‍ തച്ചുറപ്പിക്കണം.
ഉണങ്ങിയ
ഓലകളുടെ മടല്‍ ആണ് ഏറ്റവും
അടിയില്‍ നിരത്തേണ്ടത്.
ഇനി ഓലകള്‍ക്കുള്ള
അവസരമാണ്. അരയടി
കനത്തില്‍ നിരത്തിയ ഓലകള്‍ക്കു
മുകളില്‍ വാഴത്തടയോ ശീമക്കൊന്നയോ
പറമ്പില്‍നിന്ന് പറിച്ചെടുത്ത
കളകളോ ചേര്‍ക്കാം.
ഇതിനു
മുകളിലായി മേല്‍മണ്ണ്
തൂകിക്കൊടുക്കണം.
മേമ്പൊടിക്ക്
ചാണകവുമാകാം. കുഴി
നിറയുന്നതുവരെ ഇതേ രീതി
തുടരാം.
ദിവസവും
ചെറിയതോതില്‍ നയ്ക്കണം.
പുളിച്ച
കഞ്ഞിവെള്ളം നേര്‍പ്പിച്ച്
നയ്ക്കുന്നതാണ് നല്ലത്.
ഇനി
ചാണകമില്ലെന്നു കരുതി
കമ്പോസ്റ്റില്‍നിന്നു
പിന്മാറേണ്ട കാര്യമില്ല.
നമുക്കുതന്നെ
തയ്യാറാക്കാവുന്ന ഇ എം
ലായനിവച്ച് പ്രശ്നം പരിഹരിക്കാം.
ലാക്ടിക്
ആസിഡ് ബാക്ടീരിയ,
യീസ്റ്റ്,
ഫോട്ടോട്രോപിക്
ബാക്ടീരിയ എന്നീ മൂന്നു
സൂക്ഷ്മാണുക്കളുടെ കൂട്ടുകൃഷിയാണ്
ഇ എം. ഇത്
തയ്യാറാക്കാനായി 300
ഗ്രാംവീതം
തമ്മന്‍, പഴുത്ത
പപ്പായ, മൈസൂര്‍
പൂവന്‍ പഴം എന്നിവ നന്നായി
അരച്ച് ഒരുലിറ്റര്‍ വെള്ളത്തില്‍
കലക്കുക. ഇതില്‍
100 ഗ്രാം
മുളപ്പിച്ച വന്‍പയര്‍
അരച്ചതുകൂടി ചേര്‍ക്കാം.
ഇനി ഒരു
കോഴിമുട്ടകൂടി അടിച്ചുചേര്‍ത്ത്
ഒന്നരമാസം അടച്ചുസൂക്ഷിക്കണം.
ഇങ്ങിനെ
തയ്യാറാക്കുന്ന ഇ എം ലായനി
30 മില്ലി
ഒരുലിറ്റര്‍ വെള്ളത്തില്‍
കലക്കി നാലഞ്ചുദിവസത്തിലൊരിക്കല്‍
കമ്പോസ്റ്റ് കുഴി നയ്ക്കാം.
കമ്പോസ്റ്റിങ്
പ്രക്രിയ ത്വരിതപ്പെടുത്താന്‍
ഇ എം ലായനിക്ക് പ്രത്യേക
കഴിവുണ്ട്. കുഴി
നിറഞ്ഞാല്‍ മേല്‍മണ്ണിട്ട്
മൂടണം. കുഴിയില്‍
മഴവെള്ളവും വെയിലും നേരിട്ട്
പതിക്കാതിരിക്കാന്‍ പന്തല്‍
ഒരുക്കാം. കുഴിയുടെ
നാലുഭാഗത്തും മണ്‍തിട്ടയൊരുക്കി
മഴവെള്ളം കുത്തിയൊലിച്ച്
കുഴിയില്‍ പതിക്കില്ല.
നാലഞ്ചു
മാസംകൊണ്ട് തെങ്ങോല കമ്പോസ്റ്റ്
തയ്യാറാകും. രണ്ട്
കുഴികള്‍ തയ്യാറാക്കുകയാണെങ്കില്‍
ഒന്ന് കമ്പോസ്റ്റിന്
വഴിമാറുമ്പോള്‍ അടുത്തതില്‍
പ്രക്രിയ തുടരാം.
ഏറ്റവും
കൂടുതല്‍ പൊട്ടാഷ് അടങ്ങിയ
ജൈവവളമാണെന്നതാണ് തെങ്ങോല
കമ്പോസ്റ്റിന്റെ മേന്മ.
No comments:
Post a Comment