ഗുജറാത്ത്: മക്കളുടെ ചികിത്സയ്ക്കായി സ്വന്തം വൃക്ക വില്‍ക്കാന്‍ ഒരുങ്ങുകയാണ് ഒരു പിതാവ്. ഗുജറാത്ത് സ്വദേശിയായ രമേശ്ഭായ് നന്ത്വാനയാണ് കുഞ്ഞുമക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വൃക്ക വില്‍ക്കുന്നത്. അഞ്ച് വയസുകാരിയായ യോഗിത ,മൂന്നുവയസുകാരി അനീഷ, ഒന്നരവയസ്സുള്ള ഹര്‍ഷ് എന്നിവരുടെ അമിതവിശപ്പും അമിതഭാരവുമാണ് ഈ കുടുംബത്തെ ബുദ്ധിമുട്ടിലാക്കുന്നത്. എത്ര ഭക്ഷണം കഴിച്ചാലും നിറയാത്തവയറുമായി ഇവര്‍ കരയുമ്പോള്‍ എന്ത് ചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് ഈ മാതാപിതാക്കള്‍. അഞ്ച് വയസുള്ള യോഗിതയുടെ ഭാരം 34 കിലോയാണ്. മൂന്നുവയസുകാരി അനിഷയുടെ ഭാരമാകട്ടെ 34 കിലോ. ഒന്നരവയസ്സുള്ള ഹര്‍ഷ് 15 കിലോയാണ്. രണ്ട് കുടുംബം ഒരുമാസം കൊണ്ട് കഴിക്കുന്ന ഭക്ഷണമാണ് ഇവര്‍ ഒരാഴ്ചകൊണ്ട് കഴിച്ചുതീര്‍ക്കുന്നത്. അമിതഭാരം കാരണം കുഞ്ഞുങ്ങളെ എടുത്ത് താലോലിക്കാന്‍പോലും ഇവര്‍ക്കാകുന്നില്ല.
ദിവസത്തിന്റെ ഭൂരിഭാഗവും ഇവര്‍ക്ക് ഭക്ഷണം ഉണ്ടാക്കലാണ് തന്റെ ജോലിയെന്ന് അമ്മ പറയുന്നു. എത്ര കഴിച്ചാലും ഇവരുടെ വിശപ്പ് മാറുന്നില്ല. ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ കരച്ചിലാണ് .അതിനാല്‍ ഇനി എന്തുചെയ്യും എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ കുടുംബം.
യോഗിത സാധാരണകുട്ടിയുടെ തൂക്കവുമായാണ് ജനിച്ചത് .വളര്‍ച്ച കുറവായതിനാന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു എന്ന് ഇവര്‍ പറയുന്നു. പിന്നീട് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു യോഗിതയുടെ വളര്‍ച്ച. ഒരു വയസായപ്പോള്‍ 12 കിലോയായിരുന്നു ഇവളുടെ ഭാരം. പിന്നീട് അനീഷിനും ഹര്‍ഷിനും അമിത വളര്‍ച്ച് കണ്ടപ്പോഴാണ് ഇവര്‍ ചികിത്സയ്ക്കായി തുനിയുന്നത്. പ്രാഡര്‍ വില്ലി സിന്‍ഡ്രോം എന്ന രോഗമാണ് കുഞ്ഞുങ്ങള്‍ക്കെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മികച്ച ചികിത്സ ആവശ്യമായ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ ആവശ്യമായ പണം ഈ കുടുംബത്തിന്റെ കൈവശമില്ല.മക്കള്‍ക്ക് കഴികാന്‍ ഭക്ഷണം കണ്ടെത്തണോ ചികിത്സയ്ക്കായി പണം കണ്ടെത്തണോ എന്നതില്‍ ഏതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് ഈ കുടുംബത്തിന് അറിയില്ല. അടുത്ത സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്ക് തുണ.
No comments:
Post a Comment