navbar1

HOME

Wednesday, July 29, 2015

പട്ടികളും പൂച്ചകളും മനുഷ്യര്‍ക്ക് തുല്യമായ അവകാശങ്ങളുള്ളവര്‍

പട്ടികളും പൂച്ചകളും മനുഷ്യര്‍ക്ക് തുല്യമായ അവകാശങ്ങളുള്ളവര്‍

catതെരുവോരങ്ങള്‍ കൈയ്യടക്കിയിരിക്കുന്ന ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനെ അനകൂലിച്ചും പ്രതികൂലിച്ചും നമ്മുടെ സംസ്ഥാനത്ത് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇവിടെ നിന്നും അനേകായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് സ്‌പെയിനില്‍ നായ്ക്കളേയും പൂച്ചകളേയും മനുഷ്യേതര താമസക്കാരായി പരിഗണിക്കുകയും ഇവയ്ക്ക് മനുഷ്യന് തുല്യമായ അവകാശങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
സ്‌പെയിനിലെ ട്രിഗ്യൂറസ് ഡെല്‍വാലി മേഖലയിലാണ് ഈ അപൂര്‍വ്വ നിയമം ബാധകമാക്കിയിട്ടുള്ളത്. വെറും 330 പേരാണ് ഈ മേഖലയിലെ താമസക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങള്‍ക്ക് തങ്ങള്‍ക്ക് തുല്യമായ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ഇവര്‍ ഏകകണ്ഠമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. സ്‌പെയിനിലെ കാസ്റ്റില വൈ ലിയോണ്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ട്രിഗ്യൂറസ് ഡെല്‍വാലി മൃഗസ്‌നേഹത്തിന്റെ കാര്യത്തില്‍ മുന്‍പേ പ്രശ്‌സതമാണ്. ഇവിടുത്തെ മേയറായ പെഡ്രോ പെറസ് എസ്പിനോസയാണ് പുതിയ നിയമത്തിലൂടെ ടിഗ്യൂറസ് ഡെല്‍വാലിയെ വീണ്ടും പ്രശസ്തമാക്കിയിരിക്കുന്നത്. പുതിയ നിയമ നിര്‍മ്മാണത്തിന് മേയറിന് കൃത്യമായ കാരണവുമുണ്ട്. ‘പട്ടികളും പൂച്ചകളും നമുക്കിടയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 1000ല്‍ അധികം വര്‍ഷങ്ങളായി. അതിനാല്‍ മേയര്‍ ജനങ്ങളുടെ മാത്രം പ്രതിനിധിയല്ലെന്നും ഈ ജീവികളഉടെ കൂടി പ്രതിനിധിയാണ്  ‘ മേയര്‍ പറയുന്നു.
dogs-and-catപുതിയ നിയമ പ്രകാരം മനുഷ്യരുടേതിന് തുല്യമായ അവകാശങ്ങളുള്ള നോണ്‍ ഹ്യൂമണ്‍ റസിഡന്റ്‌സ് ആണ് പട്ടികളും പൂച്ചകളും. സ്‌പെയിനിലെ പരമ്പരാഗത കായികവിനോദമായ കാളപ്പോരും ഇവിടെ നേരത്തെതന്നെ നിരോധിച്ചിരുന്നു.
അതേസമയം പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ മേഖലയിലെ ജനങ്ങളെപ്പോലെ തന്നെ പൂച്ചകളേയും നായ്ക്കളേയും അഭിസംബോധന ചെയ്യേണ്ടത് എങ്ങിനെയെന്ന ആശങ്കയിലാണ് ഇപ്പോള്‍ മേയര്‍.

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...