എന്താണ്
സിഒപിഡി?
ശ്വാസനാളി‘ഭാഗികമായി അടയുന്ന വിട്ടുമാറാത്ത അസുഖമാണ് സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്).
അതായത്, ഈ അസുഖബാധിതരില്‍ ശ്വാസനാളിയില്‍ നീര്‍ക്കെട്ടുവന്ന് സ്രവങ്ങള്നിറഞ്ഞ് ചുരുങ്ങുന്നതിനാല്‍ അതില്‍ ഉള്‍ക്കൊള്ളുന്ന വായുവിന്റെ അളവു കുറയുന്നു. അതിനാല്‍ ശ്വാസകോശങ്ങളില്‍നിന്നു വായു പുറത്തുപോകുന്നത് ശ്രമകരമാകുന്നു. അതുകൊണ്ടുതന്നെ ശ്വാസകോശം നിറഞ്ഞതായി അനുഭവപ്പെടും. നെഞ്ചില്‍ പിടിത്തവും തുടര്‍ന്ന് ശ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാകുന്നു.
രോഗകാരണങ്ങള്‍
സിഒപിഡിയുടെ മുഖ്യകാരണങ്ങളിലൊന്നാണ് പുകവലി. ഈരോഗബാധിതര്‘ഭൂരിഭാഗവും പുകവലിക്കുന്നവരോ അത് ഉപേക്ഷിച്ചവരോ ആണ്. മറ്റുള്ളവര്‍ വലിച്ചുവിടുന്ന പുകനിരന്തരം ശ്വസിക്കുന്നവര്‍ക്കും രോഗംബാധിക്കാം.

ശ്വാസകോശങ്ങള്‍ക്ക്
തകരാറുണ്ടാക്കുന്ന വസ്തുക്കള്‍
നിരന്തരമായി ശ്വസിക്കുന്നവര്‍ക്കും
രോഗബാധയുണ്ടാവാം. പാചകം,
റൂംഹീറ്റര്‍
എന്നിവയുണ്ടാക്കുന്ന പുകയും
ഇതിന് കാരണമാകാം. നമ്മുടെ
നാട്ടില്‍ സ്ത്രീകള്‍ സിഒപിഡി
ബാധിതരാവുന്നത് ഇങ്ങനെയാണ്.
പൊടിയും പുകയും
നിറഞ്ഞ അന്തരീക്ഷമലിനീകരണമുള്ള
സ്ഥലങ്ങള്‍, കമ്പനികള്‍
എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം
ജോലിചെയ്യുന്നവര്‍ക്ക് ഇതു
ബാധിച്ചേക്കാം.
ജനിതകപരമായ
കാരണംകൊണ്ടും (ഉദാഹരണത്തിന്
ആല്‍ഫ 1 ആന്റിട്രിപ്സിന്‍
കുറവ്) സിഒപിഡി
കാണപ്പെടുന്നു. ചെറിയപ്രായത്തില്‍
കാണുന്ന സിഒപിഡി ഈ
വിഭാഗത്തില്‍പ്പെടുന്നു.
രോഗലക്ഷണങ്ങള്‍
നാല്‍പ്പതു വയസ്സില്‍ കൂടുതലുള്ള പുകവലിക്കാരിലാണ് ഇത്കൂടുതലും കാണുന്നത്. തുടര്‍ച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗിക്ക് തീരെ നടക്കാന്വയ്യാത്ത അവസ്ഥയിലാവുന്നു. കാലില്‍ നീരും രക്തത്തില്‍ ഓക്സിജന്റെ അളവു കുറയുന്നതിനാല്‍ നഖങ്ങള്‍ക്കിടയിലും വായിലും ഇളം നീലനിറവും കാണപ്പെടുന്നു.
ചികിത്സ
സ്പൈറോമെട്രി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍, ഫലപ്രദമായ ചികിത്സകൊണ്ട് ആശ്വാസം ലഭിക്കും. ശരിയായ ചികിത്സയിലൂടെ ശ്വാസോച്ഛ്വാസം ആയാസരഹിതമാകുന്നു. ചുമ കുറയുന്നു. രോഗിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുന്നു. ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാനുള്ള ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അസുഖത്തിന്മേല് ജയം നേടാനുള്ള ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്. ചെലവുകുറഞ്ഞതും ഫലപ്രദവുമായ വഴിയാണ് പുകവലി നിര്‍ത്തല്‍. പുകവലിക്കുന്ന രോഗികള്‍ ഏതവസ്ഥയിലും അത് നിര് ത്തുന്നത് ചികിത്സക്ക് ഗുണംചെയ്യും. ഇച്ഛാശക്തികൊണ്ട് പുകവലി നിര്ത്താന്കഴിയുന്നില്ലെങ്കില് അത് നിര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഫലപ്രദമായ പുതിയ മരുന്നുകളും ഇന്ന് ലഭ്യമാണ്. പുകവലി നിര്‍ത്തി വീണ്ടും തുടങ്ങിയാലും വിഷമിക്കരുത്. പുകവലി ഉപേക്ഷിച്ച പലരും അനേകം തവണശ്രമിച്ചശേഷമാണ് അതില്‍ വിജയം കണ്ടെത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കുക, ശ്വാസനാളികളിലെ വ്യാസം വര്‍ധിപ്പിക്കാനുള്ള ബ്രോങ്കോഡൈലറ്റേഴ്സ് ഉപയോഗിക്കാം. ശ്വാസനാളികളിലെനീര്ക്കെട്ട് തടയുന്നതിനായി ചെറിയതോതിലേക്കുള്ള സ്റ്റിറോയ്ഡുകളും ഗുണംചെയ്യും. കുറഞ്ഞ അളവില്‍ മരുന്നുകള്‍ ഉപയോഗിക്കാനും പെട്ടെന്നുള്ള ശമനത്തിനും ഇന്‍ഹേലര്‍ രൂപത്തിലുള്ളമരുന്നുകള് ഉപകരിക്കും. ശ്വാസകോശത്തിലേക്ക് മരുന്നുകള്‍ വലിച്ചെടുക്കുന്നവിധത്തിലുള്ള ഇന്‍ഹേലറുകള്‍, പൊടിരൂപത്തിലുള്ളവലിക്കുന്ന മരുന്നുകള്‍, നെബുലൈസേഷന് എന്നിവ ഉപയോഗിക്കാം.

വീടിനകത്തെ
വായു ശുദ്ധമായി വയ്ക്കാനും
പുക, രൂക്ഷഗന്ധം
എന്നിവ ഒഴിവാക്കാനും ശ്രമിക്കുക.
വീടിനുള്ളിലെ പൊടി,
പുക, പടക്കപ്പുക
എന്നിവയില്‍നിന്ന്
വിട്ടുനില്‍ക്കാനും ശ്രദ്ധിക്കുക.
ജലദോഷം, പനി
എന്നീ രോഗമുള്ളവരില്നിന്നു
വിട്ടുനില്‍ക്കുക.
പോഷകങ്ങളടങ്ങിയ‘ഭക്ഷണം
വയര്നിറയ്ക്കാതെ കുറഞ്ഞ
അളവില്‍ പലതവണ കഴിക്കുന്നരീതി
അവലംബിക്കുക, പ്രൊട്ടീന്‍
അടങ്ങിയ‘ഭക്ഷണങ്ങള്‍ നല്ലതാണ്.
അമിതഭാരം കുറയ്ക്കുന്നത്
ചികിത്സക്ക് ഗുണംചെയ്യും.
വ്യായാമമുറകള്‍
മിതമായ രീതിയിലുള്ള വ്യായാമമുറകള്‍ ചികിത്സയില്‍ ഉപകാരപ്രദമാണ്. ദിവസേന 15-20 മിനിറ്റ് നടത്തം ശീലമാക്കുക. ശ്വസനവ്യായാമം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുക. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കാക്കിയുള്ള സൌകര്യങ്ങളില്‍ വീട്ടില്‍ ചെയ്യുക. അടുക്കളയിലും കുളിമുറിയിലും കിടപ്പുമുറിയിലും അവശ്യവസ്തുക്കള്‍ കൈയെത്തുന്ന ദൂരത്തുതന്നെ വയ്ക്കുകയുംകൈകാര്യംചെയ്യുകയും ചെയ്യുക.

(തിരുവനന്തപുരം
പട്ടം എസ് യു ടി ആശുപത്രിയില്‍
പള്‍മണോളജി കണ്‍സള്‍ട്ടന്റാണ്)
No comments:
Post a Comment