navbar1

HOME

Wednesday, February 3, 2016

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പ്രയോഗം


ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പ്രയോഗം


ൈവ പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ട വളം ഏതെന്നു ചോദിച്ചാല്‍ അത് ചാണകവും (പച്ചയും ഉണക്കും) ഗോമൂത്രവുമാണെന്നതില്‍ സംശയമില്ല. ചെടികള്‍ക്കാവശ്യമായ വിവിധ പോഷകമൂലകങ്ങളും വളര്‍ച്ചാ ത്വരകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചാണകത്തോടൊപ്പം ഗോമൂത്രവും ചേര്‍ത്ത് നല്‍കുമ്പോള്‍ ഗുണമേറുന്നു.
ഇന്ന് നാം വളര്‍ത്തുന്ന പശുക്കളില്‍നിന്ന് ഒരുവര്‍ഷം ശരാശരി 8100 കി.ഗ്രാം വിസര്‍ജ്യം കിട്ടും. ഇതില്‍ ചാണകം 5670 കി.ഗ്രാം എന്നും ഗോമൂത്രം 2430 ലിറ്റര്‍ എന്നുമാണ് കണക്ക്. കഴിക്കുന്ന ആഹാരത്തിന്റെ 70–90 ശതമാനം നൈട്രജനും ഫോസ്ഫറസും, 90% പൊട്ടാസ്യവും, 50% ജൈവാംസവുമെന്നാണ് കണക്ക്. ഇത്രയേറെ പ്രധാന്യമുള്ള ചാണകവും ഗോമൂത്രവും പച്ചക്കറികളില്‍ ശാസ്ത്രീയമായി എങ്ങിനെ പ്രയോഗിക്കാമെന്നു നോക്കാം.

1. തൊഴുത്തില്‍വച്ചുള്ള സംസ്കരണം
തറയില്‍ വൈക്കോല്‍ വിരിച്ചുകൊടുത്താല്‍ ഗോമൂത്രം ഒലിച്ച് കൂടുതല്‍ നഷ്ടപ്പെടാതിരിക്കും. അധികമുള്ളവ ഒരു ചാല്‍ നിര്‍മിച്ച് പൈപ്പ്വഴി ഒരു പാത്രത്തില്‍ ശേഖരിക്കാം. ചാണകവും ഗോമൂത്രവും വൈക്കോലും ചേര്‍ത്ത മിശ്രിതം വളക്കുഴിയില്‍ ഒന്നോ, രണ്ടോ മാസത്തോളം സൂക്ഷിച്ച് അത് ഉപയോഗിക്കാം. നേരിട്ട് വെയിലും മഴയും തട്ടരുത്.

2. പച്ചക്കറി സ്ളറി
രണ്ടു കി.ഗ്രാം പച്ചച്ചാണകം 40 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നേരിട്ട് പച്ചക്കറിയില്‍ ഒഴിച്ചുകൊടുക്കാം.

3. അമൃതം ലായനി
വളര്‍ച്ചയ്ക്കു സഹായിക്കുന്ന ലായനി ഉണ്ടാക്കാന്‍ പച്ചച്ചാണകം ഒരു കി.ഗ്രാം, ഗോമൂത്രം ഒരു ലിറ്റര്‍, ശര്‍ക്കര (വെല്ലം) പൊടിച്ചത് 250 ഗ്രാം. ഇവ 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയശേഷം ചെടിയില്‍ തളിക്കാം. മണ്ണില്‍ ഒഴിച്ചുകൊടുക്കുകയുമാവാം.

4. പഞ്ചഗവ്യം
നല്ല വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും പറ്റും. പച്ചച്ചാണകം 500 ഗ്രാം, ഗോമൂത്രം 500 മി. ലി., പാല്‍ 50 മി.ലി., നെയ്യ് 25 ഗ്രാം, തൈര് 50 മി.ലി, ചെറിയ ഒരു പാളയന്‍കോടന്‍ പഴം. ചാണകവും നെയ്യും കുഴച്ച് ഒരു ദിവസം വയ്ക്കുക. ഇതില്‍ പാല്‍, തൈര്, ഗോമൂത്രം, പയര്‍പൊടി എന്നിവ ചേര്‍ത്ത് വായുകടക്കാത്ത പാത്രത്തില്‍ അടച്ച് 15 ദിവസം വയ്ക്കുക. പിന്നീട് പത്തിരട്ടി വെള്ളംചേര്‍ത്ത് ചെടിയില്‍ തളിക്കാം. ചുവട്ടില്‍ ഒഴിക്കാം.5. ചാണകം–പിണ്ണാക്ക് ലായനി
ഒരു ബക്കറ്റില്‍ ഒരു കി.ഗ്രാം പച്ചച്ചാണകം, ഒരു കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ 10 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത ലായനി അഞ്ചുദിവസം പുളിപ്പിക്കാന്‍ വയ്ക്കുക. പിന്നീട് ഇതില്‍ ഇരട്ടി അളവില്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ആഴ്ചയില്‍ ഒരുതവണവീതം ഒഴിച്ചുകൊടുക്കണം.
6. ഇലകളില്‍ തളിക്കാന്‍
200
ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഒരുദിവസം വച്ചശേഷം അരിച്ചെടുത്ത് ഇലയില്‍ തളിച്ചാല്‍ ചീരയിലെ പുളിക്കുത്തുരോഗം മാറ്റാം.
7. ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ കലര്‍ത്തി ചീരയിലയില്‍ തളിക്കുക. പുള്ളിക്കുത്ത് മാറിക്കിട്ടും. എല്ലാ പച്ചക്കറികളിലും തളിക്കാം. ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.

8. ബയോഗ്യാസ് സ്ളറി
ചാണകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ളാന്റില്‍നിന്നു പുറത്തുവരുന്ന സ്ളറി വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് എല്ലാ പച്ചക്കറിക്കൃഷിയിലും ഒഴിച്ചുകൊടുക്കാം.

കടപ്പാട്: deshabhimani-kilivathil

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...