എന്താണ് കൊളസ്ട്രോള്‍?

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍നിന്ന് ശരീരത്തിനു ലഭിക്കുന്നുള്ളു.
എല്‍ഡിഎല്‍: ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തില്‍ കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യപ്രശ്നങ്ങള്ക്ക്കാരണമാകും.
എച്ച്ഡിഎല്‍: ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നു.
വിഎല്‍ഡിഎല്‍: വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രതകുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്നു.
ടിജി:
ടിജി അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ സാധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിന് അധിക ഊര്‍ജം നല്കുന്നു. എല്‍ഡിഎല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകുന്നു. കൊളസ്ട്രോളിന്റെ അളവ്എല്ഡിഎല്, എച്ച്ഡിഎല്‍, വിഎല്‍ഡിഎല്‍ എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്ട്രോള്‍. ഇത് രക്തപരിശോധനയില്‍ 200mg/dl താഴെയാകുന്നതാണ് ഉത്തമം.
എല്‍ഡിഎല്‍: ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനായ എല്‍ഡിഎലിന്റെ അളവ് 100 mg/dl കുറവാകുന്നതാണ് സുരക്ഷിതം.
വിഎല്‍ഡിഎല്‍: വിഎല്‍ഡിഎല്‍ അളവ് കൂടുന്നതും കൊളസ്ട്രോള്‍ ദോഷം കൂടും. 30mg/dl കൂടാതിരിക്കുന്നതാണ് സുരക്ഷിതം.
ടിജി: അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിയാന് കാരണമാകുമെന്നതിനാല്‍ അതിന്റെ അളവ് 150mg/dl താഴ്ന്നുനില്ക്കുന്നതാണ് നല്ലത്.
പ്രധാന പരിശോധനകള്‍
രണ്ടുവിധത്തിലുള്ള പരിശോധനകളാണ് പൊതുവെ കൊളസ്ട്രോള്‍ നിര്‍ണയത്തിനുള്ളത്. $ രക്തത്തിലെ ടോട്ടല്‍ കൊളസ്ട്രോള്‍ അളവ് നിര്‍ണയം.$ ലിപിഡ് പ്രൊഫൈല്പരിശോധന.നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടല്‍ കൊളസ്ട്രോള്‍ സുരക്ഷിത നിലയിലാകും. വേര്‍തിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലില്‍നിന്ന് കൃത്യമായി അറിയാം എന്നതിനാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധനയാണ് കൂടുതല്‍ അഭികാമ്യം.
പരിശോധനയ്ക്കുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:കൊളസ്ട്രോള്‍ നില ശരിയായി മനസ്സിലാക്കുന്നതിനായി 9-12 മണിക്കൂര്‍ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിര്‍ദേശം. രാത്രിഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍കിടന്നാല്‍ രാവിലെ പ്രഭാതഭക്ഷണത്തിനുമുമ്പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാല്‍ വെള്ളം കുടിക്കുന്നതില്‍ കുഴപ്പമില്ല. പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍, പക്ഷാഘാതം വന്നവര്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ പാരമ്പര്യമായി ഹൃദയാഘാതസാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്ട്രോള്‍ പരിശോധന അനിവാര്യമാണ്. ഇരുപതു വയസ്സാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്തുതുടങ്ങണം. ഫലം നല്ലതാണെങ്കില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റ് ചെയ്താല്‍ മതി. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം.
പരിശോധനയ്ക്കുമുമ്പ് വ്യായാമം പാടില്ല. കാരണം വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ കൊഴുപ്പ് ഊര്‍ജമായി മാറുന്നതിന്റെ അളവ് വര്‍ധിക്കും.
കൊളസ്ട്രോളും രോഗങ്ങളുംഹൃദയം: ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയപേശികള്‍ നിര്‍ജീവമായി ഹൃദയാഘാതം വരാം. സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സംവന്നാല്‍ സ്ട്രോക്ക് ഉണ്ടാകാം. ഉയര്‍ന്ന ബിപി: കൊഴുപ്പ് അടിഞ്ഞുകൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്റെ ജോലിഭാരംകൂടി ബിപി വളരെ കൂടുന്നു. വൃക്ക: വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാം. കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്ഉണ്ടാകാം. ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവുപോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വഴികള്‍:നടത്തം ശീലമാക്കുകടെന്ഷനുള്ളപ്പോള് ഭക്ഷണംഒഴിവാക്കുകഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുകപഴങ്ങളും പച്ചക്കറികളും ശീലമാക്കുക.
No comments:
Post a Comment