പേവിഷബാധയ്ക്കെതിരെ
ജാഗ്രത
Born
on December 27, 1822, in Dole, France, Louis Pasteur discovered that
microbes were responsible for souring alcohol and came up with the
process of pasteurization, where bacteria is destroyed by heating
beverages and then allowing them to cool. His work in germ theory also
led him and his team to create vaccinations for anthrax and rabies.
പേവിഷബാധയ്ക്കെതിരെ
പ്രതിരോധ കുത്തിവയ്പ്
(വാക്സിന്)
കണ്ടുപിടിച്ച
ശാസ്ത്രജ്ഞന് ലൂയീസ് പാസ്ചറുടെ
ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ
ഭാഗമായാണ് സെപ്തംബര്‍ 28
എല്ലാ വര്‍ഷവും ലോക
"പേവിഷബാധദിനം'
ആയി ആചരിക്കുന്നത്.
2007 മുതല്‍ ഈ ദിനാചരണത്തില്‍
135ലധികം രാജ്യങ്ങളിലായി
150 ദശലക്ഷം ജനങ്ങള്‍
പങ്കെടുക്കുന്നതും, അഞ്ചു
ദശലക്ഷം നായകളെയും പൂച്ചകളെയും
കുത്തിവയ്പിനു വിധേയമാക്കുന്നതും.
പേവിഷബാധ-
ഓര്‍മിക്കേണ്ട ചില
വസ്തുതകള്‍:1.
പേവിഷബാധമൂലം
വര്‍ഷത്തില്‍ 55000 മരണം
(ലോകത്ത്).ഓരോ
10 മിനിട്ടിലും
ഒരുമരണം.
2. 99% മരണവും പേപ്പട്ടിയുടെ കടിമൂലം.
3. ലോകത്ത് അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ രാജ്യങ്ങളില്‍. കുടുതലും ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളില്‍.
4. രോഗം ബാധിച്ചാല്‍ ചികിത്സ ഫലപ്രദമല്ല. ദയനീയമായ അന്ത്യവും മരണംവരെ രോഗിക്ക് ബോധവും ഉണ്ടാകും.
5. പേബാധിച്ച മൃഗത്തിന്റെ ലക്ഷണങ്ങള്‍ രണ്ടുതരത്തില്‍ കാണുന്നു. 1. ഉഗ്രസ്വഭാവമുള്ളവ 2. മൂകസ്വഭാവമുള്ളവ . ഉഗ്രസ്വഭാവമുള്ളവ തലച്ചോറിനെയും, മൂകസ്വഭാവമുള്ളവ സുഷുമ്നാകാണ്ഡത്തെയും ബാധിക്കുന്നു.
2. 99% മരണവും പേപ്പട്ടിയുടെ കടിമൂലം.
3. ലോകത്ത് അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ രാജ്യങ്ങളില്‍. കുടുതലും ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളില്‍.
4. രോഗം ബാധിച്ചാല്‍ ചികിത്സ ഫലപ്രദമല്ല. ദയനീയമായ അന്ത്യവും മരണംവരെ രോഗിക്ക് ബോധവും ഉണ്ടാകും.
5. പേബാധിച്ച മൃഗത്തിന്റെ ലക്ഷണങ്ങള്‍ രണ്ടുതരത്തില്‍ കാണുന്നു. 1. ഉഗ്രസ്വഭാവമുള്ളവ 2. മൂകസ്വഭാവമുള്ളവ . ഉഗ്രസ്വഭാവമുള്ളവ തലച്ചോറിനെയും, മൂകസ്വഭാവമുള്ളവ സുഷുമ്നാകാണ്ഡത്തെയും ബാധിക്കുന്നു.
6. കടിയേറ്റ ഭാഗം
സോപ്പോ, സോപ്പ്
പൗഡറോ ഉപയോഗിച്ച് തണുത്ത
വെളളത്തില്‍ അഞ്ചു മിനിറ്റെങ്കിലും
ഗ്ലൗസ് ധരിച്ച് കഴുകണം.
40 മുതല്‍ 70% വീര്യമുള്ള
ആല്‍ക്കഹോള്‍, ടിഞ്ചര്‍
അയഡിന്‍, ബീറ്റാഡിന്
ഇവയില്‍ ഏതെങ്കിലും പുരട്ടണം.
7. ചികിത്സാരീതികള്‍
മൂന്നുതരത്തിലുണ്ട്. എ.
പ്രതിരോധ കുത്തിവയ്പ്
(0-7-28 ദിനങ്ങളില്‍).ബി.
ചികിത്സാര്‍ഥമുള്ള
കുത്തിവയ്പ് (0-3-7-14-30-90
ദിവസങ്ങളില്‍).സി.
ചികിത്സാര്‍ഥമുള്ള
കുത്തിവയ്പു കൂടാതെ 20കഡ
. ഒരു കിലോഗ്രാം
ഭാരം എന്ന കണക്കില്‍ ഹ്യൂമണ്‍
റാബീസ് ഇമ്യൂണോഗ്ലോബിന്
സിറം.
8. കടിച്ചത്
കുറുക്കനാണെങ്കില്‍
ചികിത്സാര്‍ഥമുള്ള ആറ്
ഇഞ്ചക്ഷന് സിറവും കുത്തിവയ്പിക്കണം.
9. കടിച്ച മൃഗം
രക്ഷപ്പെടുകയോ,
നിരീക്ഷിക്കാന്പറ്റാത്തതോ
ആയാലും ആറ് കുത്തിവെയ്പും
എടുക്കണം. നിരീക്ഷിക്കാന്‍
പറ്റുമെങ്കില്‍ 10 ദിവസം
നിരീക്ഷിക്കുകയും കുത്തിവെയ്പ്
തുടങ്ങുകയും വേണം. 10
ദിവസത്തിനുശേഷവും
കടിച്ച മൃഗം ജീവനോടെ ഉണ്ടെങ്കില്‍
കുത്തിവെയ്പ് നിര്‍ത്താം.
10. തിളപ്പിച്ച
പാല്, നല്ലവണ്ണം
പാകംചെയ്ത് മാംസം എന്നിവയിലൂടെ
രോഗം പകരില്ല.
11. പ്രതിരോധ
കുത്തിവയ്പിന് വിധേയമാക്കാത്ത
ഒരു മൃഗത്തെയാണ് പേപ്പട്ടി
കടിച്ചതെങ്കില്‍ അതിനെ ആറു
മാസം നിരീക്ഷിക്കണം.
അഞ്ചുമാസമാകുമ്പോള്‍
പ്രതിരോധ കുത്തിവയ്പ്
എടുപ്പിക്കണം. ചികിത്സാര്‍ഥമുള്ള
ഇഞ്ചക്ഷന് കടിയേറ്റദിവസംതന്നെ
തുടങ്ങണം.
12. കണ്ണിലോ തൊലിപ്പുറത്തോ
മുറിവിലോ, പേപ്പട്ടിയുടെ
ഉമിനീര് പുരണ്ടാല്‍ രോഗം
വരാം.
13. ഗ്രാമതലത്തില്‍
ചികിത്സക്കുള്ള വാക്സിനേഷന്
സെന്ററുകള്‍ സ്ഥാപിക്കണം.
ലോകാരോഗ്യസംഘടന
(ണഒഛ) നിര്‍ദേശിക്കുന്ന
ഇന്ട്രാഡര്മല്പോലെയുള്ള
നൂതന വാക്സിനേഷന് മാര്‍ഗങ്ങള്‍
സ്വീകരിക്കണം. ഡോസും
ചെലവും കുറവാണ്.
14. മാലിന്യസംസ്കരണ
യൂണിറ്റുകള്‍ എല്ലാ പഞ്ചായത്തിലും
നിര്‍മിക്കണം. മാലിന്യം
കൂടിയാല്‍ തെരുവുനായകളും
വര്‍ധിക്കും.
15. തെരുവുനായ്ക്കളെ
വളരാന്‍ അനുവദിക്കരുത്.
തെരുവുനായ്ക്കള്‍ക്ക്
ആശ്രയകേന്ദ്രങ്ങള്‍
ഉണ്ടാക്കുകയും, അനിമല്‍
ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം
നടപ്പാക്കുകയും വേണം.
കടപ്പാട്-deshabhimani-kilivathil
No comments:
Post a Comment