സെപ്തംബര്‍-12
ഇന്ന്
ലോക പ്രഥമ സുശ്രൂഷ ദിനം
എന്താണ്
പ്രഥമ ശുശ്രൂഷ?
ഒരു
അപകടം നടന്നാലുടന്‍ ആദ്യം
സംഭവസ്ഥലത്തെത്തുന്നയാള്‍
അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി
ചെയ്യേണ്ടിവരുന്ന പ്രാഥമിക
കര്‍ത്തവ്യങ്ങളെയാണ് പ്രഥമ
ശുശ്രൂഷ എന്ന് പറയുന്നത്.
അപകടത്തില്‍പ്പെട്ടയാളെ
ആശുപത്രിയിലോ,
ഡോക്ടറുടെ
അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള
സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ
നല്‍കാറുള്ളത്.
പ്രഥമ
ശുശ്രൂഷ ചെയ്യാന്‍ പ്രത്യേക
ബിരുദങ്ങളോ മറ്റോ ആവശ്യമില്ല.
പകടത്തില്‍പ്പെട്ട
വ്യക്തയുടെ തൊട്ടടുത്ത
ആളുകളാണ് പ്രഥമ ശുശ്രഷ
നല്‍കുന്നത്. ഒരാളുടെ
ആരോഗ്യത്തിന്റെ നില അപകടമാവുന്ന
ഏതു സന്ദര്‍ഭത്തിലും പ്രഥമ
ശുശ്രൂഷ വേണ്ടി വന്നേക്കാം.
റോഡപകടങ്ങള്‍,അഗ്‌നിബാത,ആത്മഹത്യാശ്രമം,
വിവിധ
തരത്തിലുള്ള അസുഖങ്ങള്‍ ,
എന്നിവയിലെല്ലാം
പ്രഥമ ശുശ്രൂഷ ആവശ്യമായി
വരും.
രോഗിയെ
സംബന്ധിച്ചിടത്തോളം ഇത്തരം
അപകട സന്ദര്‍ഭങ്ങളില്‍
നല്‍കുന്ന പ്രഥമ ശുശ്രൂഷ
വളരെയേറെ പ്രാധാന്യമുള്ള
ഒന്നാണ്.
പ്രധാന
ഉദേശ്യലക്ഷ്യങ്ങള്‍
താഴെപ്പറയുന്നവയാണ്:
- ജീവന്‍ നിലനിര്‍ത്തുക: ഏറ്റവും പ്രധാനപ്പെട്ടതും മറ്റെന്തിനേക്കാള്‍ ആദ്യം പരിഗണിക്കപ്പെടേണ്ടതുമായ ലക്ഷ്യം(പ്രഥമ, ദ്വിതീയ, ത്രിഥീയ) ജീവന്‍ നിലനിര്‍ത്തുക എന്നതാണ്.
- അവസ്ഥമോശമാക്കാതിരിക്കുക: അപകടത്തില്പെട്ടയാളുടെ അവസ്ഥ മറ്റു കാരണങ്ങള്‍ മൂലം മോശമാവാതിരിക്കുക
- ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുക: പ്രാഥമിക ശുശ്രൂഷ അസുഖത്തില്‍ നിന്നോ അപകടാവസ്ഥയില്‍ നിന്നോ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കേണ്ടതുമാണ്. ചില അവസരങ്ങളില്‍ പ്രാഥമിക ശുശ്രൂഷകൊണ്ടു തന്നെ മേല്‍ പറഞ്ഞ അവസ്ഥ കൈവരിക്കാവുന്നതുമാണ്.
പ്രഥമ
ശുശ്രൂഷയുടെ ചരിത്രം
പ്രഥമ
ശുശ്രൂഷയപ്പറ്റിയുള്ള ഏറ്റവും
പഴക്കം ചെന്ന രേഖപ്പെടുത്തിയിട്ടുള്ള
സംഭവങ്ങള്‍ 11ാം
നൂറ്റാണ്ടിലേതാണ്.
നെറ്റ്‌സ്
ഹോസ്പിറ്റല്‍ എന്നറിയിപ്പെട്ടിരുന്ന
അക്കാലത്തെ ഒരു വിഭാഗം സൈനികര്‍
ചെയ്തിരുന്ന പ്രത്യേകമായ
ജോലികളാണ് ഇവയില്‍ എടുത്ത്
പറയാവുന്ന സംഭവങ്ങള്‍.
മറ്റ്
പട്ടാളക്കാര്‍ക്കും
യാത്രക്കാര്‍ക്കും അപകടം
പറ്റിയാല്‍ പ്രാഥമിക ശുശ്രൂഷ
നല്‍കുകയായിരുന്നു ഇവരുടെ
ജോലി.
പ്രഥമ
ശുശ്രൂഷ-
ശ്രദ്ധിക്കേണ്ട
ചില കാര്യങ്ങള്‍
നിങ്ങളുടെ
വീട്ടിലും ജോലിസ്ഥലത്തും
പ്രഥമ ചികിത്സാ സാമഗ്രികളും
മരുന്നുകളും ഉണ്ടെന്നും അവ
എപ്പോഴും ലഭ്യമാണെന്നും
ഉറപ്പു വരുത്തുക.
പ്രഥമ
ചികിത്സാ പെട്ടിയും മരുന്നുകളും
കുട്ടികളുടെ കൈകളില്‍പ്പെടാത്ത
വിധം സൂക്ഷിക്കുക.
അപകടത്തിലായ
വ്യക്തിയെ സഹായിക്കുന്നതിനു
മുന്‍പ്, നിങ്ങള്‍
സ്വന്തം സുരക്ഷ ഉറപ്പാക്കണം.
സാഹചര്യം
വിലയിരുത്തുകയും എന്തെങ്കിലും
അപകട സാധ്യത ഉണ്ടോ എന്ന്
ഉറപ്പാക്കുകയും വേണം.
കഴിയുമെങ്കില്‍
നിങ്ങള്‍ കൈയ്യുറ ധരിക്കണം,
അത്
രക്തം മറ്റു ശാരീരിക സ്രവങ്ങള്‍
എന്നിവയില്‍ നിന്നും നിങ്ങളെ
സുരക്ഷിതമാക്കും.
അപകടം
ഉണ്ടാകുമ്പോള്‍,
രോഗിയുടെ
വായ്ക്കുള്ളില്‍ എന്തെങ്കിലും
ദ്രാവകങ്ങളോ മറ്റ് എന്തെങ്കിലും
സാധനങ്ങളോ ഇല്ലെന്നും അവയോ
നാക്കു തന്നെയോ രോഗിയുടെ
ശ്വാസനത്തെ തടസപ്പെടുത്തുന്നില്ലെന്നും
ഉറപ്പാക്കാണം.
വ്യക്തി
നന്നായും സ്വതന്ത്രമായും
ശ്വസിക്കുന്നു എന്ന്
ഉറപ്പുവരുത്തുക അത്യാവശ്യമാണ്.
ശ്വസനം
ശരിയ്ക്കല്ലെങ്കില്‍ കണിശമായും
ഉടനടി കൃത്രിമ ശ്വാസോച്ഛോസം
നല്‍കണം.
രക്തസ്രാവത്തിന്റെ
ലക്ഷണം പരിശോധിക്കുമ്പോള്‍
രോഗിക്ക് നല്ല നാഡിമിടിപ്പും
. രക്തചംക്രമണവും
ഉണ്ടോ എന്ന് നോക്കുക.
രോഗിയുടെ
രക്തസ്രാവം അമിതം ആവുക,
വിഷം
ഉള്ളില്‍ കടക്കുക,
ഹൃദയമോ
ശ്വസനമോ നിലയ്ക്കുക എന്നീ
സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍
അതിവേഗം പ്രവര്‍ത്തിക്കണ്ടതുണ്ട്.
ഓരോ
നിമിഷവും അപ്പോള്‍ വിലപ്പെട്ടതാണ്.
നട്ടെല്ലിലോ
കഴുത്തിലോ അപകടകരമായ വിധം
ക്ഷതം ഏറ്റ ഒരാളെ,
കൂടുതല്‍
അപകടത്തില്‍ നിന്നും രക്ഷിക്കാന്‍
വേണ്ടിയല്ലാതെ,
അല്‍പ്പവും
ചലിപ്പിക്കാതിരിക്കുക എന്നത്
അതീവ പ്രാധാന്യമുള്ള കാര്യമാണ്.
അയാള്‍
ഛര്‍ദ്ദിച്ചാല്‍,
കഴുത്ത്
ഒടിഞ്ഞിട്ടുണ്ടെങ്കിലും
മറ്റു അപകടങ്ങള്‍ ഇല്ലെങ്കില്‍,
ശ്വാസതടസ്സം
ഒഴിവാക്കാനായി അയാളെ വശത്തേക്ക്
തിരിച്ച് കിടത്താം.
ഒപ്പം
ശരീരത്തിലെ ചൂട് നഷ്ടപ്പെടാതിരിക്കാനായി
പുതപ്പോ കോട്ടോ കൊണ്ട്
പുതപ്പിക്കണം.
നിങ്ങള്‍
പ്രഥമ ചികിത്സ നല്‍കുമ്പോള്‍
തന്നെ മറ്റാരെങ്കിലും വിദഗ്ധ
ചികിത്സാ സഹായത്തിനായി
ശ്രമിക്കണം. അയാള്‍
രോഗിയുടെ അവസ്ഥയെ പറ്റി
ഡോക്ടറെ വിശദമായി ധരിപ്പിക്കയും
ആബുലന്‍സ് എത്തുന്നത് വരേക്കും
എന്താണ് ചെയ്യേണ്ടതെന്ന
വിദഗ്ധ ഉപദേശം നേടുകയും വേണം.
നിങ്ങള്‍
തികഞ്ഞ ശാന്തത പുലര്‍ത്തുകയും
അതു വഴി രോഗിക്ക് മാനസ്സികമായ
ആശ്വാസവും ധൈര്യവും നല്‍കയും
വേണം.
അബോധാവസ്ഥയിലോ,
അര്‍ധബോധാവസ്ഥയിലോ
ഉള്ള വ്യക്തിക്ക് ദ്രാവകരൂപത്തിലുള്ള
ഒന്നും നല്‍കരുത്.
ദ്രാവകം
ശ്വാസനാളത്തില്‍ കടക്കുകയും
ശ്വാസതടസ്സം സൃഷ്ടിക്കയും
ചെയ്യും. അബോധാവസ്ഥയിലുള്ള
വ്യക്തിയെ കുലുക്കിയും
തട്ടിയും എഴുന്നേല്‍പ്പിക്കാനും
ശ്രമിക്കരുത്.
അപകടത്തിലായ
വ്യക്തിയുടെ പക്കല്‍ ഏതെങ്കിലും
വൈദ്യസഹായ ഐ.ഡി.
കാര്‍ഡുകള്‍
ഉണ്ടോ എന്ന് പരിശോധിക്കാം.
അതുവഴി
രോഗിക്ക് പ്രത്യേക ചികിത്സ
ആവശ്യമുള്ള എന്തെങ്കിലും
പ്രശ്‌നങ്ങള്‍ ഉണ്ടോ,മരുന്നുകള്‍ക്ക്
അലര്‍ജികള്‍ ഉണ്ടോ,
എന്ന്
മനസ്സിലാക്കാന്‍ കഴിയും.
റോഡപകടങ്ങളുണ്ടായി
അധിക ആളുകളും മരിക്കുന്നത്
രക്തസ്രാവം കാരണമാണ്.
അതുകൊണ്ടുതന്നെ
റോഡപകടങ്ങളില്‍പ്പെട്ടവരെ
രക്ഷിക്കാന്‍ രക്തസ്രാവം
തടയാനുള്ള നടപടികളാണ് ആദ്യം
ചെയ്യേണ്ടത്.
അപകടത്തില്‍
അസ്ഥി ഒടിയുകയോ പൊട്ടുകയോ
മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍
അത് കഴിയുമെങ്കില്‍ നേരെയാക്കി
ഒരു വടിയുമായി ഇതിനെ ചേര്‍ത്ത്
കെട്ടുക. കയ്യിന്റെ
അസ്ഥിയാണ് ഒടിഞ്ഞതെങ്കില്‍
വടിവച്ച് കെട്ടിയ ശേഷം ഒരു
സ്ലിംഗ് പോലെ ഉണ്ടാക്കി
കഴുത്തില്‍ തൂക്കിയിടണം.
പരിക്കേറ്റയാള്‍ക്ക്
ബോധമുണ്ടോ എന്ന് നോക്കുക.
ശുശ്രൂഷകന്റെ
ചോദ്യങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടയാള്‍
കൃത്യമായി മറുപടി പറയുന്നുണ്ടെങ്കില്‍
ബോധാവസ്ഥയിലാണെന്ന്
മനസ്സിലാക്കാവുന്നതാണ്.
പരിക്കേറ്റയാള്‍ക്ക്
ശ്വാസമുണ്ടോ ,
നാഡിമിടിപ്പുണ്ടോ
എന്ന് നോക്കുക:
രോഗിയുടെ
മൂക്കിനു താഴെവിരല്‍ വെച്ച്
നോക്കിയാല്‍ ശാസോച്ഛ്വാസ
ഗതി മനസ്സിലാക്കാന്‍ കഴിയും.
കൈത്തണ്ടയില്‍
വിരല്‍വച്ചാല്‍
നാഡിമിടിപ്പും അറിയാന്‍
കഴിയും.
അപകടത്തില്‍പ്പെട്ട
വാഹനങ്ങളുടെ ഇന്ധന ചോര്‍ച്ച
തടയുകയും ബാറ്ററി വിച്ഛേദനം
ചെയ്യുകയും ആവാം.
അടിയന്തിര
സഹായം ഉറപ്പു വരുത്തുക:
കൂടുതല്‍
സഹായം ലഭിക്കാനായി മറ്റുള്ളവരെ
വിവരം അറിയിക്കുക.
സന്ദര്‍ഭത്തിനനുസരിച്ച്
കഴിയുമെങ്കില്‍ തൊട്ടടുത്ത
പോലീസ് സ്‌റ്റേഷന്‍ ,
ഫയര്‍സ്‌റ്റേഷന്‍
, ആശുപത്രി,
എന്നിവിടങ്ങളില്‍
വിവരമറിയിക്കുക,
അപകടസ്ഥലത്തെപ്പറ്റിയും
, തങ്ങള്‍
എവിടെനിന്നാണ് സംസാരിക്കുന്നതെന്നും,
അപകടത്തില്‍
എത്രപേര്‍ അകപ്പെട്ടിട്ടുണ്ടെന്നും
, ഏത്
തരത്തിലുള്ള അപകടമാണ്
നടന്നിട്ടുള്ളതെന്നും
വ്യക്തമാക്കണം.
വിഷമുള്ളവയുംഇല്ലാത്തവയുംഎങ്ങെനെതിരിച്ചറിയാം?
ഒഫിഡിയ (Ophidia) കുടുംബത്തില്‍ പെട്ടതാണ് പാമ്പുകള്‍.വിഷമുള്ളവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍
ഒഫിഡിയ (Ophidia) കുടുംബത്തില്‍ പെട്ടതാണ് പാമ്പുകള്‍.വിഷമുള്ളവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍
ഒരുമാര്‍ഗ്ഗമുണ്ട്.അവയുടെ
തലയുടെ ആകൃതിയില്‍ ഉള്ള
വ്യത്യാസം നോക്കിയാല്‍
മതി.വിഷമുള്ളവയുടെ
തല ഏതാണ്ട് ത്രികോണം പോലെയും
വിഷമില്ലാത്തവയുടെത് ദീര്‍ഘ
വൃത്തം പോലെയുമാണ് കാണപ്പെടുക.
ഇനി നമുക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പൊതുവേകാണപ്പെടുന്ന പാമ്പുകളെ കുറിച്ച് ഒന്ന് നോക്കാം ! നമ്മുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് പാമ്പുകടി-യേല്‍ക്കുന്നത് ഒന്നുകില്‍ അവയെ ചവിട്ടുമ്പോള്‍
ഇനി നമുക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പൊതുവേകാണപ്പെടുന്ന പാമ്പുകളെ കുറിച്ച് ഒന്ന് നോക്കാം ! നമ്മുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് പാമ്പുകടി-യേല്‍ക്കുന്നത് ഒന്നുകില്‍ അവയെ ചവിട്ടുമ്പോള്‍
അല്ലെങ്കില്‍
പ്രകോപിപ്പിക്കുമ്പോള്‍.അധികമാളുകളും
പാമ്പുകളുടെ കാര്യത്തില്‍
വളരെയധികം
തെറ്റിദ്ധരിച്ചിട്ടുണ്ട്!പാമ്പുകടിയേറ്റുള്ള
മരണങ്ങള്‍ പലതും യഥാസമയം
ചികിത്സ കിട്ടാത്തത് മൂലമാണ്
"ടൂര്‍ണ്ണിക്കെ " എന്ന പേരിലാണ് 'ഫസ്റ്റ് എയ്ഡ് 'അറിയപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് പാമ്പുകളുടെ സഞ്ചാരം കൂടുതലും! തണുപ്പ് കൂടുതല്‍ ഉള്ളതിനാല്‍ ഈ സമയം അവ മാളം വിട്ട് പുറത്തിറങ്ങും.അതിനാല്‍ ആളുകള്‍ക്ക് കൂടുതലും കടിയേല്‍ക്കുന്നത് ഈ കാലത്താണ്. ഇണ ചേരുന്ന സമയത്ത് വിഷം കൂടുതല്‍ ആകും. ഇര വിഴുങ്ങിയിരിക്കുന്ന സമയത്തും പേടിച്ചിരിക്കുന്ന സമയത്തും വിഷം കുറയും.
നിര്‍ഭാഗ്യവശാല്‍ കടിയേറ്റ് കഴിഞ്ഞാല്‍ ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്‍റെഅളവ് പരമാവധി
കുറക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാല്‍ 2 മിനിട്ടിനകം ഇത് ചെയ്തിരിക്കണം ! കടിയേറ്റസ്ഥലം സോപ്പും ശുദ്ധജലവും ഉപയോകിച്ച് നന്നായി കഴുകുക ആളുകളില്‍ നിന്ന് കടിയേറ്റആളെ മാറ്റി നിര്‍ത്തുക എന്നിട്ട് കഴിയുന്നത്ര ധൈര്യംഅയാള്‍ക്ക് കൊടുക്കുക ! ഭയപ്പെട്ട് കഴിഞ്ഞാല്‍നമ്മുടെ രക്തസമ്മര്‍ദ്ദം കൂടി വിഷം രക്തവുമായി പെട്ടെന്ന് കൂടിക്കലരാന്‍ ഇടയാകും.കടിയേറ്റ മുറിവായില്‍ നിന്ന് (രണ്ട് സൂചിക്കുത്ത് പോലെയാകും കാണപ്പെടുക) കഴിയുന്നത്ര രക്തം നെക്കി കളയുക. ചിലയാളുകള്‍ അവിടെ ബ്ലേഡ് കൊണ്ടും മറ്റും മുറിപ്പെടുത്താറുണ്ട്.അത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.ഒരിക്കലും

മുറിവുണ്ടാക്കാന്‍
പാടില്ല. രക്തം
നെക്കി കളഞ്ഞ ശേഷം മുറിവേറ്റ
ഭാഗത്തിന്‍റെ നാലിഞ്ച് മുകളിലായി
അധികം മുറുകാതെയും അയയാതെയും
കെട്ടുക. കെട്ടിനിടയില്‍കൂടി
ഒരു വിരല്‍ കടത്താനുള്ള
ഇടം വേണം! ഇല്ലെങ്കില്‍
രക്ത സ്രാവം നിലയ്ക്കും.
10 മിനുട്ടിനുള്ളില്‍
അഴിച്ച് കെട്ടുകയും വേണം.
കടിയേറ്റ്
1 മണിക്കൂറിലധികം കെട്ട്
നിലനിര്‍ത്തുകയും ചെയ്യരുത്
! പേശികള്‍ക്ക് നാശം
സംഭവിക്കാതിരിക്കാനാണത്!
കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ കൊടുക്കുക. മധുരമുള്ള പാനീയവും മദ്യവും തീര്‍ത്തും ഒഴിവാക്കുക.കടിയേറ്റയാള്‍ അധികം ഓടാനും നടക്കാനും പാടില്ല. ശരീരം ഇളകാതെ നോക്കണം മുറിവേറ്റ സ്ഥലം പൊള്ളിക്കുന്നത് വളരെ അപകട-കരമായ പ്രവണതയാണ് കടിയേറ്റയാള്‍ പരിഭ്രമിക്കുകയും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം കടിച്ച ഇനം ഏതാണെന്ന് തിരിച്ചറിയേണ്ടതുണ്ട് !

ഇപ്പോള്‍
യുണിവേഴ്സല്‍ ആന്റി വെനം
(universalantivenom)
ഉണ്ടെങ്കിലും
ഇനം തിരിച്ചറിഞ്ഞാല്‍ നല്ലതാണ്
!
പാമ്പുകളെ
പോലെ വിഷവും നമ്മുടെ ശരീരത്തില്‍
വ്യത്യസ്ത അവയവങ്ങളെയാണ്
ബാധിക്കുക ! ഉദാ:
മൂര്‍ഖന്റെയും
രാജവെമ്പാലയുടേയും വിഷം
നമ്മുടെ നാഡികളെ ബാധിക്കുന്നു.
അണലി
വിഷം രക്തപര്യയന വ്യവസ്ഥയേയും
(heamotoxic)
അതില്‍
അണലിയുടെ വിഷമാണ് ഏറ്റവും
വേദനയുണ്ടാക്കുന്നത്!കടിയേറ്റ
ഭാഗത്ത് നീര് വന്ന് വീര്‍ക്കുകയും
തലചുറ്റലും അനുഭവപ്പെടുന്നു.
രക്തം
കട്ടപിടിക്കാത്തത്
മൂലം വായുടെ ഊനത്തില്‍ കൂടിയും
മൂക്കില്‍ കൂടിയും നഖത്തില്‍
നിന്നും
രോമകൂപങ്ങള്‍ക്കൂടിയും രക്തം വരും ചിലപ്പോള്‍ രക്തം ചര്‍ദ്ദിക്കുകയും ചെയ്യും ! കടിയേറ്റ ഭാഗത്തെ
കോശങ്ങള്‍ നശിക്കുകയും അഴുകുകയും ചെയ്യും !മൂര്‍ഖന്റെ വിഷമേറ്റാല്‍ കാഴ്ച്ച മങ്ങുകയും ശ്വാസതടസ്സം ആമാശയ വേദന എന്നിവ ഉണ്ടാകും! പാമ്പിന്‍റെ വിഷത്തില്‍ നിന്ന്‍ തന്നെയാണ് antivenom"

ഉണ്ടാക്കുന്നത്
പാമ്പിന്‍ വിഷം കുതിരയില്‍
കുത്തിവെച്ചാണ് അവ ഉണ്ടാക്കുന്നത്!
കുതിരയുടെ
ശരീരത്തില്‍ വിഷം എത്തിയാല്‍
അവയില്‍ പ്രതിദ്രവ്യം
ഉണ്ടാകുന്നു ഇവ
ശാസ്ത്രീയമായിവേര്‍തിരിചെടുത്താണ്
antivenomഉണ്ടാക്കുന്നത്.ഇന്ത്യയില്‍
ചെന്നൈ കിംഗ്സ് ഇന്‍സ്റ്റിട്യൂട്ട്
.പൂനയിലെ
സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
എന്നിവിടങ്ങളില്‍
antivenomഉണ്ടാക്കുന്നുണ്ട്
!!
3.പോള്ളലേറ്റാല്‍പ്രഥമശുശ്രൂഷചെയ്യാം
പാചകം ചെയ്യുമ്പോഴോ തീയിനടുത്തു പെരുമാറുമ്പോഴോ ശരീരത്തിന് പൊള്ളലേല്‍ക്കുന്നത്സാധാരണമാണ്. ചിലത് നിസാരമായിരിക്കും. ചിലത് ഗുരുതരവും. തണുത്ത വെള്ളം പൊള്ളലുള്ള ഭാഗത്തൊഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. കയ്യിലോ കാലിനോ പൊള്ളലേറ്റാല്‍ പൈപ്പ് തുറന്ന് അതിനടിയില്‍ പിടിക്കുകയോ ഐസ് വെള്ളത്തില്‍ കൈ മുക്കിപ്പിടിക്കുകയോ ആവാം. വസ്ത്രമുള്ള ഭാഗത്താണ് തീപ്പൊള്ളലെങ്കില്‍, വസ്ത്രം മാറ്റാന്‍ നോക്കരുത്. ഇതിന് മുകളിലൂടെ തന്നെ വെള്ളമൊഴിക്കാം. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് നല്ലതാണ്. ഇത് മുറിവിനെ തണുപ്പിക്കും. പൊള്ളല്‍ കൂടുതല്‍ ഗുരുതരമാവാതിരിക്കാനും ഇത് നല്ലതാണ്. വെണ്ണ, നെയ്യ്, എണ്ണ, ലോഷനുകള്‍ എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. ഇത് ചര്‍മസുഷിരങ്ങളെ അടച്ച് പൊള്ളലേറ്റ മുറിവ് പഴുക്കാന്‍ ഇട വരുത്തും. തുണി, ബാന്റേഡ് എന്നിവ കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടുകയുമരുത്. മുറിവ് ഗുരുതരമെങ്കില്‍ മെഡിക്കല്‍ സഹായം തേടാന്‍ മടിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികിത്സ കൂടുതല്‍ അപകടം വിളിച്ചു വരുത്തിയേക്കാം.
ഓടാതെയും
കൈകള്‍ ഇളകാതേയും നില്‍ക്കണം.
ഓടിയാല്‍ തീ കൂടുതല്‍
പ്രദേശത്തേക്ക് പടരുകയും
വസ്ത്രങ്ങള്‍ ശരീരത്തില്‍
ഒട്ടിപ്പിടിക്കാനും സാധ്യതയേറും.
പെട്ടന്ന് തറയില്‍
കിടന്ന് ഉരുളുക. തീ
പടരുന്നതിന് ഓക്സിജന്‍
ആവശ്യമാണ് ഇത് ഇല്ലാതാക്കാനായി
കട്ടിയുള്ള പുതപ്പോ,
ചണത്തിന്റെ
ചാക്കുപയോഗിച്ചോ പുതപ്പിക്കുക.
തണുത്ത ഒഴുക്കുള്ള
വെള്ളത്തിന് ചുവട്ടില്‍
നിര്‍ത്തുക. ഐസ്
ശരീരത്തില്‍വെയ്ക്കരുത്.(ഷവര്‍
ബാത്ത് ഏറ്റവും നല്ലത്)
ശരിയായി തണുപ്പച്ച
ശേഷം എത്രയും വേഗം വൈദ്യ സഹായം
ലഭ്യമാക്കുക.
തീയില്‍പ്പെട്ടാലുള്ള
പ്രഥമ ശുശ്രൂഷ
- തീയില്‍പ്പെട്ട വ്യക്തിയും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുക.(തീയില്‍ നിന്നും മതിയായ അകലത്തിലാണെന്ന്)
- എത്രയും വേഗം സഹായത്തിനായി അടുത്തുള്ളവരെ വിവരം അറിയിക്കുക.
- പൊള്ളലേറ്റ ഭാഗത്തിനടുത്തുള്ള വസ്ത്രഭാഗങ്ങളോ ആഭരണങ്ങളോ ഉണ്ടെങ്കില്‍ മാറ്റണം.
- തണുത്ത ഒഴുക്കുള്ള വെള്ളത്തില്‍ ഇരുപത് മിനിറ്റോളം പൊള്ളിയ ഭാഗം തണുപ്പിക്കണം.എന്നാല്‍ ഇതിനായി ഐസ് ഉപയോഗിക്കരുത്.( ഇരുപത് മിനിറ്റ് നേരമെങ്കിലും തണുപ്പിക്കണം. ഇല്ലെങ്കില്‍ തൊലിക്ക് താഴെയുള്ള കോശങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്.
- പൊള്ളലേറ്റ ഭാഗത്തുള്ള മുകുളങ്ങള്‍ പൊട്ടിക്കരുത്.
- ടാപ്പിലെ വെള്ളം ഇല്ലെങ്കില്‍ തണുപ്പിക്കാനായി തുണി നല്ലവണ്ണം നനച്ചിട്ടാല്‍ മതിയാകും.
- പൊള്ളലേല്‍ക്കാത്ത ഭാഗങ്ങളില്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് ശരീരത്തിന്‍റെ ചൂട് നിലനിര്‍ത്തണം.
- വലിയ
ഒരു നാണയത്തേക്കാള്‍
വലിപ്പത്തിലാണ് പൊള്ളലേറ്റതെങ്കില്‍
വൈദ്യസഹായം ലഭ്യമാക്കണം.
അപകടത്തില്‍പ്പെട്ടയാളെ
കാല്‍ ഉയരത്തിലും തല താഴ്ത്തിയും
കിടത്തണം. ശ്വാസകോശത്തില്‍
കയറിയ വെള്ളം വാര്‍ന്ന്
പോകാന്‍ അനുവദിക്കുക.
മൂക്കിലൂടെ
ശക്തമായി നാലുതവണ ശ്വാസം
നല്‍കുക. ഇത്
ശ്വാസനാളിയിലോ ശ്വാസകോശത്തിലോ
വെള്ളം തടഞ്ഞ് നില്‍ക്കുന്നത്
ഒഴിവാക്കാന്‍ സഹായിക്കും.
ലഭ്യമെങ്കില്‍
തുണികൊണ്ട് പുതപ്പിക്കാന്‍
ശ്രമിക്കുക. എത്രയും
പെട്ടന്ന് വൈദ്യസഹായം
ലഭ്യമാക്കുക.
5.പുക
ശ്വസിച്ച ആളെ രക്ഷിക്കൂമ്പോള്‍
എല്ലാ
ജനലുകളും വാതിലുകളും
തുറന്നിടുക.മുറിയില്‍
അകപ്പെട്ട ആളെ കഴിയുന്നത്ര
പെട്ടന്ന് മുറിക്കു പുറത്തു
കൊണ്ടുവരിക.ശ്വാസഗതി,നാഡിമിടിപ്പ്,ഹൃദയത്തിന്റെ
പ്രവര്‍ത്തനം എന്നിവ വൈദ്യസഹായം
ലഭിക്കുന്നതു വരെ നിരീക്ഷിക്കേണ്ടതാണ്.
6.ഇടിമിന്നലേക്കൽ
ഇടിമിന്നലേറ്റാല്‍
എന്ത് ചെയ്യണം
ഇടിമിന്നലേറ്റ
വ്യക്തിക്ക് ചലനമുണ്ടോ ,
സംസാരിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുക.
അങ്ങനെയുണ്ടെങ്കില്‍
വളരെ നല്ല ലക്ഷണമാണ്.
നാഡിമിടിപ്പ്
നോക്കുക ഇല്ലെങ്കില്‍
ഹൃദയഭാഗത്തായി നെഞ്ചില്‍
ശക്തിയായി അമര്‍ത്തി (AED)
ഹൃദയ
പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം.രോഗി
ബോധാവസ്ഥയിലാണെങ്കിലും,
അല്ലെങ്കിലും.
ഇനി
ശ്വാസം കഴിക്കുന്നില്ലെങ്കില്‍
കൃത്രിമ ശ്വാസോച്ഛ്വാസം
നല്‍കണം. (CPR) മൂക്കിലൂടെ
ശ്വാസം ഉള്ളിലേക്ക് കൊടുത്ത്
നെഞ്ചില്‍ അമര്‍ത്തി അത്
പുറത്ത് കളയുക.
ഇങ്ങനെ പലതവണ ആവര്‍ത്തിച്ച് രോഗി തനിയെ ശ്വാസം എടുക്കുന്നത് വരെ ചെയ്യണം.ഇടിമിന്നലേറ്റ വ്യക്തിയെ സുരക്ഷിതമായി മാറ്റി കിടത്തുക. അവയവങ്ങള്‍ ഓരോന്നും മെല്ലെ ഉയര്‍ത്തി നോക്കുക.ഗുരുതരമാണെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. മുറിവുകളുണ്ടോയെന്ന് പരിശോധിക്കുക. സാധാരണനിലയില്‍ ഉണ്ടാവാറില്ല, വീഴ്ചയില്‍ കൂര്‍ത്ത ഭാഗങ്ങളില്‍ തട്ടിയല്ലാതെ.പൊള്ളലേറ്റ ഭാഗങ്ങള്‍ പരിശോധിക്കുക.ഇടിമിന്നലേല്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. തീപൊള്ളലേറ്റവര്‍ക്ക് ചെയ്യേണ്ട പ്രഥമ ശുശ്രൂഷ തന്നെയാണ് ഇതിനും അവലംബിക്കേണ്ടത്.പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കുക.

അസുഖങ്ങൾ
- പനി
രോഗിക്ക്
ചൂടില്ലാത്ത പാനീയങ്ങള്‍
ധാരാളം കുടിക്കാന്‍ കൊടുക്കുക.
ഐസിലോ തണുത്ത
വെള്ളത്തിലോ മുക്കിയ തുണിക്കഷ്ണം
പനിയുള്ളയാളുടെ നെറ്റിയില്‍
ഇട്ടുകൊടുക്കുന്നത് ശരീരതാപനില
കുറയ്ക്കാന്‍ സഹായിക്കും.
- തലവേദന
രോഗിയെ
ശാന്തമായ ഒരിടത്ത് വിശ്രമിക്കാന്‍
അനുവദിക്കുക. രണ്ടു
മണിക്കൂറിനു ശേഷവും തലവേദന
മാറുന്നില്ലെന്നോ,
കൂടുന്നുവെന്ന്
മനസിലാക്കിയാലോ വൈദ്യസഹായം
തേടുക.
- ചെവിവേദന
പ്രായപൂര്‍ത്തിയായവര്‍ക്ക്
വേദനസംഹാരികള്‍ നല്‍കാവുന്നതാണ്.
- പല്ലുവേദന
ചൂടുവെള്ളം
അടങ്ങിയ സഞ്ചി വേദനയുള്ള
സ്ഥലത്ത് വയ്ക്കുന്നതും,
ഒരു ചെറിയ
കഷണം ഗ്രാമ്പു കടിച്ചുപിടിക്കുന്നതും
ഗുണം ചെയ്യും.
- തൊണ്ടവേദന
രോഗിക്ക്
ചൂടുപാനീയം കൊടുക്കുന്നതാണ്
അഭികാമ്യം. തണുത്ത
പാനീയങ്ങള്‍, ഭക്ഷണം
എന്നിവ കഴിയാവുന്നതും
ഒഴിവാക്കുക.
- ഛര്‍ദ്ദി
No comments:
Post a Comment