കീടനാശിനി
മനുഷ്യനാശിനിയോ....!!!
കീടങ്ങളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളാണ്
കീടനാശിനി.ഷഡ്പദങ്ങള്‍,ഫംഗസുകള്‍,കളകള്‍,വിരകള്‍(nematodes),ഒച്ചുകള്‍(snails),സംരക്ഷണ
കവചമില്ലാത്ത ഒച്ചുകള്‍(
slugs) എന്നിവയാണ്
കീടങ്ങള്‍
വിവിധ
തരത്തിലുളള കീടനാശിനികള്‍
(
type of
pest)
- നിയന്ത്രിക്കേണ്ടുന്ന കീടങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.e.g:-AlgicidesControl algae in lakes, canals, swimming pools, water tanks, and other sites.Herbicides
- Kill weeds and other plants that grow where they are not wanted.
- Insecticides
- Kill insects and other arthropods.
- Miticides (also called acaricides)
Kill mites that feed on plants and animals.FungicidesKill fungi (including blights, mildews, molds, and rusts).Molluscicides- Kill snails and slugs.
- Nematicides
- Kill nematodes (microscopic, worm-like organisms that feed on plant roots).
- Ovicides
Kill eggs of insects and mites.RodenticidesControl mice and other rodents.Antifouling agentsKill or repel organisms that attach to underwater surfaces, such as boat bottoms. - രാസകീടനാശിനികള്‍ (chemical pesticides)
- ജൈവ കീടനാശിനികള്‍ (biopesticides)
- യാന്ത്രിക കീട നിയന്ത്രണ മാര്‍ഗ്ഗം. (pest control devices)
രാസകീടനാശിനികള്‍
(Chemical Pesticides)
ഓര്‍ഗാനോ
ഫോസ്ഫേറ്റ് കീടനാശിനികള്‍
(OrganophosphatePesticides
)ഇത്തരംകീടനാശിനികള്
നാഡിവ്യൂഹത്തെ
ബാധിക്കുന്നു.നാഡിസന്ദേശവാഹികളായ
(neurotransmitter)
അസറ്റൈല്‍കോളിനെ
(acetylcholine
)നിയന്ത്രിക്കുന്ന
എന്‍സൈമുകളെ നശിപ്പിക്കുന്നു.ഓര്‍ഗാനോ
ഫോസ്ഫേറ്റുകളായി
പരക്കെഉപയോഗിക്കുന്നത്
ഷഡ്പദകീടനാശിനികളിലാണ് (
insecticides).19-ാം
നൂറ്റാണ്ടിന്റെ പ്രാരംഭ
ദശയിലാണ് (1932)
ഇത്
കണ്ടുപിടിച്ചത്.കീടങ്ങളില്‍
ചെലുത്തുന്ന അതേ സ്വാധീനം
തന്നെയായിരിക്കും ഇത്
മനുഷ്യനില്‍ ഉളവാക്കുന്നത്.ചില
ഓര്‍ഗാനോ ഫോസ്ഫേറ്റുകള്‍
മാരക വിഷങ്ങളാണ്.രണ്ടാം
ലോക മഹായുദ്ധകാലഘട്ടങ്ങളില്
എതിരാളികളെ തുരത്തുവാന്‍
പ്രയോഗിച്ചത് (
nerve agents)
ഇതാണ്.പരിസ്ഥതിയെ
ആഘാതമേല്‍പ്പിക്കുന്ന
മാരകവിഷം കൂടിയാണിത്.
എന്റോസള്ഫാന്
എന്റോസള്ഫാന് ഇരകള്‍
26വര്‍ഷക്കാലം(1976
മുതല്‍ 2001 വരെ)
തുടര്‍ച്ചയായി
കാസര്‍ക്കോട്ടെ
കശുവണ്ടിത്തോട്ടങ്ങളില്‍
മാരകമായ എന്റോസള്ഫാന്
കീടനാശിനി തളിച്ചു.
കൊല്ലത്തില്‍
മൂന്ന് തവണയെന്നതോതില്‍
ചുരുങ്ങിയത് 75 തവണയെങ്കിലും
ഓരോ കശുവണ്ടിത്തോപ്പിലും
ഇത് തളിച്ചിട്ടുണ്ടാവണം.
സവിശേഷമായ ഒരു
കീടത്തെ ഉന്മൂലനം ചെയ്യുന്നതിനായി
ഹെലികോപ്ടറുപയോഗിച്ച്
വ്യോമമാര്ഗ്ഗത്തിലും ഈ
വിഷമരുന്ന് തളിക്കുകയുണ്ടായി.
എന്റോ സള്ഫാന്
പ്രയോഗം ഭോപ്പാല്‍
ദുരന്തത്തിനും ഹിരോഷിമയിലെയും
നാഗസാക്കിയിലേയും അണുബോംബ്
സ്ഫോടനത്തിനും സമാനമായ
ചില ഫലങ്ങളുളവാക്കാന്തുടങ്ങി.
ചരിത്രത്തിലെ
ഏറ്റവും ഭീകരമായ
രാസദുരന്തങ്ങളിലൊന്നാണ്
എന്റോ സള്ഫാന്ദുരന്തം.1990ല്‍
ദുരന്തഫലങ്ങള്‍
അനുഭവപ്പെട്ടുതുടങ്ങി.
കശുവണ്ടിത്തോപ്പുകള്ക്ക
ചുറ്റുമുള്ള പ്രദേശങ്ങളില്‍
നിവസിക്കുന്ന മനുഷ്യരില്‍
പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍
കാണാന്‍ തുടങ്ങി.
പ്രധാനമായി
മസ്തിഷ്കത്തെ ബാധിക്കുന്ന
രോഗമാണിത്,
സെറിബറല്‍
പാല്‍സി എന്നാണ് ഇംഗ്ലീഷില്‍
പറയുക.
പച്ചക്കറികള്‍ക്ക്
പുറമെ തമിഴ്നാട്ടില്‍
നിന്നെത്തുന്ന പഴവര്‍ഗങ്ങളിലും
മാരക കീടനാശിനി പ്രയോഗം.
റോഗര്‍,
ബായ്റ്റെയില്,
എക്കാലക്സ്,
സെല്ട്രോണ്,
മാണിക്ക് പോയിസണ്‍,
അബാന്‍ഡന്‍,
ട്രൈഫോസ്,
പെര്ഫണോഫോസ്
തുടങ്ങിയ കീടനാശിനികളാണ്
വ്യാപകമായി ഉപയോഗിക്കുന്നത്.
ഇതില്‍ പലതും
കേരളത്തില്‍ നിരോധിച്ചതും
തമിഴ്നാട്ടില്‍
നിരോധിക്കാത്തതുമാണ്.
മുന്തിരിക്കുലകള്‍
എക്കാലക്സുള്പ്പെടെയുള്ള
കീടനാശിനികളില്‍ മുക്കുന്ന
കാഴ്ച ആരെയും അമ്പരിപ്പിക്കും.
അതേസമയം,
ചെക്പോസ്റ്റുകളിലെ
പരിശോധന നിലച്ച സ്ഥിതിയാണ്.
വിളവെടുപ്പിന്
പാകമായ തോട്ടങ്ങളില്‍
ഒന്നിടവിട്ടാണ് മരുന്നടി.
കമ്പം, ഗൂഡല്ലൂര്‍,
കെ കെ പെട്ടി,
പൂശാലംപെട്ടി,
മല്ലികാപുരം
എന്നിവിടങ്ങളിലെ
മുന്തിരിന്തോപ്പുകളില്
ഇപ്പോള്‍ വിളവെടുപ്പ്
തകൃതി. ഓണക്കാലം
മുന്നില്‍കണ്ട് പാകമാകുന്നതിന്
മുമ്പും ചിലയിടങ്ങളില്‍
വിളവെടുപ്പ് നടത്തുന്നു.
ഇവിടങ്ങളില്‍
മുന്തിരിക്കായ്ക്ക്
മുഴുപ്പും നിറവും നല്‍കുന്നതും
നിരോധിക്കപ്പെട്ട
കീടനാശിനിയിലൂടെ തന്നെ.
തോട്ടങ്ങളില്‍
പകല്‍പോലും നിരോധിക്കപ്പെട്ട
മരുന്നടിക്കുന്നു.
അധികൃതരുടെ
അറിവോടെയാണിത്.
മാണിക്ക്
പോയ്സണ്‍ എന്ന കീടനാശിനി
മാരകവിഷമാണെന്ന് അറിഞ്ഞിട്ടും
ഉപയോഗിക്കുകയാണ്.
പാകമായ
മുന്തിരിയിലും പൈനാപ്പിളിലുമാണ്
ഇത് കൂടുതലും പ്രയോഗിക്കുന്നത്.
മുന്തിരികൃഷിയുടെ
തുടക്കം മുതല്‍ വിളവെടുപ്പുവരെ
കീടനാശിനി പ്രയോഗിക്കുന്നു.
എന്നാല്‍
ഫംഗസുകളെ തടയാന്‍ വീര്യംകുറഞ്ഞ
കീടനാശിനികള്‍ ഉപയോഗിക്കാമെന്നിരിക്കെ
അവയൊന്നും ഇവിടത്തെ
കര്‍ഷകര്‍ക്ക് വേണ്ട.
എന്നാല്‍
ചെറുകിട കര്‍ഷകരില്‍
പലര്‍ക്കും മാരക
കീടനാശിനിയെക്കുറിച്ച്
അറിയില്ല.
കീടനാശിനി
കമ്പനികളാണ് ഇവിടെയെല്ലാം
നിശ്ചയിക്കുന്നത്.
കാര്‍ബമേറ്റ്
കീടനാശിനികള്‍ (CarbamatePesticides )
ഈ കീടനാശിനിയും നാഡിവ്യൂഹത്തെയാണ്
ബാധിക്കുന്നത്.നാഡിസന്ദേശവാഹികളായ
(neurotransmitter)
അസറ്റൈല്‍കോളിനെ
(acetylcholine
)നിയന്ത്രിക്കുന്ന
എന്‍സൈമുകളെ നശിപ്പിക്കുന്നു.
ഓര്‍ഗാനോ
ക്ലോറിന്‍ ഷഡ്പദകീടനാശിനികള്
(Organochlorine Insecticides )
പണ്ടുകാലങ്ങളില്‍
ഉപയോഗിച്ചതും പിന്നീട്
പാരിസ്ഥിതിക-ആരോഗ്യ
കാരണങ്ങളെ ബാധിക്കുന്നതിനാലും
പരിസ്ഥിതിസ്ഥായിയായി എന്നെന്നും
നശിയാതെ നിലനില്‍ക്കുന്നതിനാലും
ഈ വിഭാഗത്തില്‍പ്പെട്ട പലതും
നിരോധിക്കുകയാണുണ്ടായത്.(e.g.
DDT and chlordane).
പൈറിത്രോയ്ഡ്
കീടനാശിനികള്‍ (Pyrethroid
Pesticides )
ഇത്തരം
കീടനാശിനികള്‍ ജമന്തിയില്‍
(
Chrysanthemum
coronarium )പ്രകൃതിദത്തമായി
രൂപംകൊള്ളുന്ന പൈറിത്രിന്‍
( pyrethrin) പോലുളള
കീടപ്രതിരോധ പദാര്‍ത്ഥത്തിനു
സമാനമായി ലബോറട്ടറിയില്‍
നിര്‍മ്മിക്കുന്ന വസ്തുവാണ്
പൈറിത്രോയ്ഡ് .ചില
പൈറിത്രോയ്ഡുകള് നാഡിവ്യൂഹത്തെ
ബാധിക്കുന്ന മാരക വിഷമാണ്.
ഏതാനും ചില രാസകീടനാശിനികള്‍
ജൈവകീടനാശിനികള്‍
(Biopesticides)
ജന്തുക്കള്‍,സസ്യങ്ങള്‍,ബാക്റ്റീരിയ,ചില
ധാതുക്കള്‍ എന്നീ പ്രകൃതിദത്ത
പദാര്‍ത്ഥങ്ങളില്‍ നിന്നും
ഉണ്ടാക്കുന്ന
കീടനാശിനികളെയാണ്
ജൈവകാടനാശിനികള് എന്നു
പറയുന്നത്.പ്രധാനമായും
ജൈവകാടനാശിനികളെ
മൂന്ന്
വിഭാഗങ്ങളായി തരംതിരിചിചിരിക്കുന്നു.
- സൂക്ഷ്മാണു കീടനാശിനികള്‍ (Microbial pesticides )ബാക്റ്റീരിയ,ഫംഗസ്,വൈറസ്,പ്രോട്ടോസോവ പോലെയുളള സൂക്ഷ്മ ജീവികളെ ഉപയോഗിച്ച്കൊണ്ട് കീടങ്ങളെ നിയന്ത്രിക്കുക.ഉദാഹരണമായി ബാസിലസ്സ് തുരിഞ്ചിയന്‍സിസ് (Bacillus thuringiensis, or Bt.) വിഭാഗത്തിലെ ബാക്റ്റീരിയകളെ ഉപയോഗിച്ച് ഷഡ്പദങ്ങള്‍,ഈച്ചകള്‍,കൊതുകുകള്‍ എന്നിവയുടെ ലാര്‍വകളെ നശിപ്പിക്കുന്നു.
സസ്യ ജന്യ
വസ്തുക്കളില്‍ നിന്നും
ഉത്പാദിപ്പിക്കുന്ന
കീടനാശിനിയാണിത്.കൂടാതെ
ബി.ടി വിഭാഗത്തിലെ
ബാക്റ്റീരിയങ്ങള്‍
ഉത്പാദിപ്പിക്കുന്ന കീടനാശക
സ്വഭാവമുളള പദാര്‍ത്ഥത്തിന്റെ
ഉത്പാദന നിയന്ത്രണമുളള ജീനുകളെ
ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ച്
സസ്യങ്ങളുടെ ജനിതക
പദാര്‍ത്ഥങ്ങളിലേക്ക്
വെച്ചുപിടിപ്പിക്കുന്നു.ഇതുമൂലം
ബി.ടി ബാക്റ്റീരിയകള്‍
ഉത്പാദിപ്പിക്കുന്ന അതേ
കീടനാശക പദാര്‍ത്ഥം തന്നെ
സസ്യങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
താഴെപ്പറയുന്ന
ജൈവകീടനാശിനികള്‍ വീട്ടില്‍തന്നെ
ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.
വേപ്പെണ്ണ-വെളുത്തുളളി
മിശ്രിതം
ഒരു ലിറ്റര്‍
വെള്ളത്തില്‍ 5ഗ്രാം
ബാര്‍ സോപ്പ് ലയിപ്പിക്കുക.ഇതില്‍
20 ഗ്രാം തൊലി കളഞ്ഞ
വെളുത്തുളളി അരച്ച് നീരെടുത്ത്
ചേര്‍ക്കുക.20 മില്ലി
വേപ്പെണ്ണയും കൂടി ഇതില്‍
ചേര്‍ത്ത് നന്നായി യോജിപ്പിച്ച്
പച്ചക്കറി വിളകളിലെ
നീരൂറ്റികുടിക്കുന്ന
കീടങ്ങള്‍ക്കെതിരെ തളിക്കാം.
വേപ്പെണ്ണ-എമല്‍ഷന്‍
60ഗ്രാം ബാര്‍
സോപ്പ് അര ലിറ്റര്‍ വെളളത്തില്‍
ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍
വേപ്പെണ്ണയില്‍ ചേര്‍ത്ത്
ഇളക്കുക.ഇത് പത്ത്
ഇരട്ടി വെളളത്തില്‍
(15ലിറ്റര്‍)ചേര്‍ത്ത്
പയറിനെ ആക്രമിക്കുന്ന
ചിത്രകീടം,പേനുകള്‍
എന്നിവയ്ക്കെതിരായി തളിക്കാം.ലായനി
ചെടികളില്‍ നന്നായി
പിടിച്ചിരിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും
സോപ്പ് സഹായിക്കുന്നു.ലായനി
20 ഇരട്ടി വെളളം
ചേര്‍ത്ത് പാവല്‍,പടവലം
മുതലായ വിളകളില്‍ നീരൂറ്റി
കുടിക്കുന്ന കീടങ്ങള്‍,ഇല
കാര്‍ന്നു തിന്നുന്ന
പുഴുക്കള്‍,വണ്ടുകള്‍
എന്നിവയ്ക്കെതിരെ പ്രയോഗിക്കാം.
വേപ്പിന്
കഷായം
100 ഗ്രാം വേപ്പില
5 ലിറ്റര്‍
വെളളത്തില്‍ തിളപ്പിച്ച്,
തണുത്ത ശേഷം ചെടികളില്‍
തളിച്ചു കൊടുക്കാം.വെണ്ട,വഴുതനങ്ങ
തുടങ്ങിയ വിളകളില്‍ വേപ്പില
ചേര്‍ത്ത വെളളം ഒഴിച്ചുകൊടുക്കുന്നത്
നിമ വിരകളെ ഒരു പരിധിവരെ
നിയന്ത്രിക്കും.
വേപ്പിന്
പിണ്ണാക്ക്
തടങ്ങളില്‍
അടി വളത്തോടൊപ്പം വേപ്പിന്
പിണ്ണാക്ക് ചേര്‍ത്ത്
കൊടുക്കുന്നത് ട്രൈക്കോഡെര്‍മ
പോലെയുളള മിത്ര കുമിളുകളുടെ
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.വേപ്പിന്
പിണ്ണാക്ക്,ആവണക്കിന്
പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍
ചേര്‍ക്കുന്നത് ചെടിയുടെ
വേരുകളെ ആക്രമിക്കുന്ന നിമ
വിരകളെ നിയന്ത്രിക്കാന്‍
മല്ലതാണ്.ഒരു
ചതുരശ്ര മീറ്ററിന് 200ഗ്രാം
എന്ന തോതില്‍ ഇവ മണ്ണില്‍
ചേര്‍ക്കണം.
പുകയില
കഷായം
250 ഗ്രാം പുകയില
ചെറുതായി അരിഞ്ഞ് രണ്ടേ കാല്
ലിറ്റര്‍ വെളളത്തില്‍
കുതിര്‍ത്ത് ഒരു ദിവസം
വെയ്ക്കുക.അതിനു
ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ്
ചണ്ടി മാറ്റുക. 60 ഗ്രാം
ബാര്‍ സോപ്പ് ചെറിയ കഷണങ്ങളാക്കി
കാല് ലിറ്റര്‍ വെളളത്തില്‍
ലയിപ്പിക്കുക.സോപ്പുലായനി
പുകയിലകഷായവുമായി നന്നായി
യോജിപ്പിക്കുക.ഈ
ലായനി അരിച്ചെടുത്ത് ഏഴ്
ഇരട്ടി വെളളം ചേര്‍ത്ത്
ചെടികളില്‍ തളിക്കാം.മുഞ്ഞ,മീലി
മുട്ട,ശല്ക്ക
കീടം തുടങ്ങിയ ഒട്ടേറെ മൃദുല
ശരീരികളായ കീടങ്ങളെ
നിയന്ത്രിക്കുന്നതിന് ഇത്
ഉപയോഗിക്കാവുന്നതാണ്.
ഗോമൂത്ര-കാന്താരി
മുളക് മിശ്രിതം
ഒരു കൈ നിറയെ
കാന്താരി മുളക് അരച്ച് ഒരു
ലിറ്റര്‍ ഗോമൂത്രത്തില്‍
ചേര്‍ത്ത് അരിച്ചെടുക്കുക.ഇതില്‍
60 ഗ്രാം ബാര്‍
സോപ്പ് ലയിപ്പിച്ച്
ചേര്‍ത്തിളക്കുക.ഈ
മിശ്രിതം 10 ലിറ്റര്‍
വെളളം ചേര്‍ത്ത് നേര്‍പ്പിച്ച്
മൃദുല ശരീരികളായ കീടങ്ങള്‍ക്ക്
ഉപയോഗിക്കാം.
വെളുത്തുളളി-മുളക്
സത്ത്
50 ഗ്രാം
വെളുത്തുളളി, 100 മില്ലി
ലിറ്റര്‍ വെളളത്തില്‍
കുതിര്‍ക്കുക.അടുത്ത
ദിവസം വെളുത്തുളളി തൊലി കളഞ്ഞ്
അരച്ച് പേസ്റ്റാക്കുക.ഇതേപോലെ
മുളക് 25 ഗ്രാം
50മില്ലി ലിറ്റര്‍
വെളളത്തിലും ഇഞ്ചി 50ഗ്രാം
100മില്ലി ലിറ്റര്‍
വെളളത്തിലും അരച്ച് പേസ്റ്റാക്കി
മൂന്നുംകൂടി 3 ലിറ്റര്‍
വെളളത്തില്‍ ചേര്‍ത്തിളക്കി
അരിച്ചു തളിക്കുക.ഇത്
കായീച്ച,തണ്ടുതുരപ്പന്‍,ഇലചാടികള്‍,പുഴുക്കള്‍
എന്നിവയെ നിയന്ത്രിക്കും.
വേപ്പിന്‍കുരു
സത്ത്
50 ഗ്രാം
വേപ്പിന് കുരു ഒരു ലിറ്റര്‍
വെളളത്തില്‍ എന്ന തോതില്‍
ഉപയോഗിക്കാം.മൂപ്പെത്തിയ
വേപ്പിന്‍കുരു പൊടിച്ച്
കിഴിക്കെട്ടി വെളളത്തില്‍
12 മണിക്കൂര്‍
മുക്കിവെയ്ക്കുക.അതിനുശേഷം
കിഴി പലപ്രാവശ്യം വെളളത്തില്‍
മുക്കിപ്പിഴിഞ്ഞ് സത്ത്
പുറത്തെടുക്കുക.ഇളം
തവിട്ട് നിറത്തില്‍ സത്ത്
വരുന്നതു വരെ ഇങ്ങനെ കിഴി
വെളളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക.ഈ
ലായനി ചെടികളില്‍ നേരിട്ട്
തളിക്കാം.
പപ്പായ
ഇലസത്ത്
50 ഗ്രാം
നുറുക്കിയ പപ്പായ ഇല 100
മില്ലി ലിറ്റര്‍
വെളളത്തില്‍ ഒരു രാത്രി ഇട്ടു
വെയ്ക്കുക.ഇല
അടുത്ത ദിവസം ഞെരടി പിഴിഞ്ഞ്
എടുത്ത് സത്ത് മൂന്ന് നാല്
ഇരട്ടി വെളളം ചേര്‍ത്ത്
തളിക്കുക.ഇല തീനി
പുഴുക്കളെ അകറ്റാന്‍ ഇത്
ഫലപ്രദമാകും.
പാണല്‍: പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.
ശവംനാറിച്ചെടി (നിത്യകല്യാണി): കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം. കമ്യൂണിസ്റ്റ് പച്ച: ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.
ആത്ത: ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.
കിരിയാത്ത്:
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക. ആര്യവേപ്പില: പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.
ഉങ്ങ്:
ഉങ്ങുമരത്തിന്റെ
ഇല ഒരു കി.ഗ്രാം
ചതച്ച് നീരെടുക്കുക. ഇതില്‍
അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത്
തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍,
ഇലപ്പേന്‍ ശല്കകീടങ്ങള്
എന്നിവയെല്ലാം നശിക്കും.
പെരുവലം
(വട്ടപിരിയം):
നമ്മുടെ
വീട്ടുപറമ്പിലും ഒഴിഞ്ഞ
ഇടങ്ങളിലും വളര്‍ന്നുവരുന്ന
പെരുവലത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ
നീര് 10 ഇരട്ടി
വെള്ളം ചേര്‍ത്ത് തളിച്ചാല്‍
ഇലതീനി പുഴു ഉള്‍പ്പെടെയുള്ള
കീടങ്ങള്‍ നശിക്കും. ഇല
തെങ്ങിന്‍ചുവട്ടിലോ,
മറ്റിടങ്ങളിലോ
ഇട്ടാല്‍ വേരുതിന്നുന്ന
പുഴുക്കള്‍ നശിക്കും.
കൊങ്ങിണി:
കാട്ടില്‍ വളര്‍ന്ന്
പൂത്തുനില്ക്കുന്ന കൊങ്ങിണിയുടെ
ഇല, പൂവ്, കായ
എല്ലാം ഇടിച്ചുപിഴിഞ്ഞ ചാറില്‍
അഞ്ചിരട്ടിവെള്ളംചേര്‍ത്തു
തളിച്ചാല്‍ ഇലതീനിപ്പുഴു
ഉള്‍പ്പെടെ എല്ലാ കീടങ്ങളും
നശിക്കും.
കരിനൊച്ചി:
മുഞ്ഞ, ഇലതീനി
പുഴുക്കള്‍ എന്നിവയെ
നശിപ്പിക്കാന്‍ കരിനൊച്ചിയടെ
ഇല ഉത്തമമാണ്. ഒരു
കി.ഗ്രാം കരിനൊച്ചി
ഇല അരമണിക്കൂര്‍ വെള്ളത്തില്‍
തിളപ്പിക്കുക. തണുത്തശേഷം
പിഴിഞ്ഞെടുത്ത ചാറില്‍
അഞ്ചിരട്ടി വെള്ളംചേര്‍ത്തു
നേര്‍പ്പിച്ച് ചെടിയില്‍
തളിക്കാം.
പാണല്‍: പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.
ശവംനാറിച്ചെടി (നിത്യകല്യാണി): കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം. കമ്യൂണിസ്റ്റ് പച്ച: ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.
ആത്ത: ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.
കിരിയാത്ത്:
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക. ആര്യവേപ്പില: പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.
ജൈവ-രാസ
കീടനാശിനികള്‍ (Biochemical
pesticides)
പ്രകൃതിദത്ത
പദാര്‍ത്ഥങ്ങളെ ഉപയോഗിച്ച്
നടത്തുന്ന വിഷരഹിത കീടനാശക
തന്ത്രമാണിത്.സാധാരണയായി
ഷഡ്പദങ്ങളെ തമ്മില്‍ ഇണചേരുവാനായി
പ്രേരിപ്പിക്കുന്നതിനും
ഇണകളുടെ സാന്നിധ്യം
തിരിച്ചറിയുന്നതിനും
സഹായിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍
അവയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.ഇതിനെയാണ്
ഫെറമോണുകള്‍(pheromones)
എന്നറിയപ്പെടുന്നത്.ഫെറമോണുകള്ക്കു
സമാനമായഹോര്മോണുകളെ
ലബോറട്ടറിയില്‍ ഉത്പാദിപ്പിക്കുന്നു.ഇത്
ഉപയോഗിച്ചുകൊണ്ട് കീടങ്ങളെ
തന്ത്രപൂര്വ്വും കെണിയില്‍
വീഴ്ത്തുത്തുന്നു.ഫെറമോണുകളെപ്പോലെ
തന്നെ ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്ന
സസ്യജന്യ സുഗന്ധവസ്തുക്കള്‍
ലബോറട്ടറിയില്‍ നിര്‍മ്മിച്ചും
കീടങ്ങളെ കെണിയില്‍ വീഴ്ത്താറുണ്ട്.
No comments:
Post a Comment