ഉൽക്ക വീണ് ഭൂമിയിൽ ജീവനുണ്ടായി !
ഭൂമിയും ഭൂമിയിലെ ജീവനും എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് ഇന്നും ചര്‍ച്ചകളും പഠനങ്ങളും നടക്കുകയാണ്. മിക്ക ശാസ്ത്രജ്ഞരും പരസ്പര വിരുദ്ധമായ കണ്ടെത്തലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഉല്‍ക്ക വീണാണ് ഭൂമിയില്‍ ജീവനുണ്ടായതെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ഭൂമിയില്‍ മിക്ക ജീവജാലങ്ങളും മണ്‍മറഞ്ഞത് വലിയ ഉല്‍ക്കകള്‍ പതിച്ചാണ് എന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തല്‍. എന്നാല്‍ ജീവന്റെ തുടക്കത്തിനു ഉല്‍ക്കവീഴ്ച വഴിതെളിച്ചെന്നാണ് പുതിയ കണ്ടെത്തല്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ പതിച്ച ഉല്‍ക്ക ജീവന്റെ തുടിപ്പായിരുന്നു എന്നാണ് ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. നാലു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രത്തിലാണ് ഉല്‍ക്ക വീണത്. ഇത് ജീവന്റെ ആധാരശിലയായ അമിനോ ആസിഡും ന്യൂക്ലിയസും ഉണ്ടാകാന്‍ കാരണമായി.
ടൊഹോക്കു, ഹിരോഷിമ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അമിനോ ആസിഡ്, വാട്ടര്‍ ഐസ്, സിലിക്കേറ്റ് എന്നിവയുടെ മിശ്രിതം -196°C ല്‍ തണുപ്പിച്ച് കൃത്രിമമായി ഉല്‍ക്ക നിര്‍മിച്ച് താഴോട്ട് പതിപ്പിച്ചാണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്.
പരീക്ഷണത്തിനു ശേഷം ലഭിച്ച അമിനോ ആസിഡ് വിലയിരുത്തിയാണ് ഭൂമിയില്‍ ജീവനുണ്ടായത് ഉല്‍ക്ക വീഴ്ചയിലൂടെ ആകാമെന്ന് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. മനുഷ്യശരീരത്തിലെ ഡിഎന്‍എ ന്യൂക്ലിയസിന്റ ശ്രേണിയില്‍ വരുന്നതാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുകയാണ്.
അവലംബം-മാതൃഭൂമി
No comments:
Post a Comment