ഭൂകമ്പമറിയാന്‍ കോഴിയും മീനും പിന്നെ മാക്രിയും
| July 07, 2015
ചൈനയില്‍ ഭൂകമ്പത്തെ നേരത്തേ അറിയാന്‍ ശാസ്ത്രജ്ഞര്‍ കോഴികളെയും മത്സ്യങ്ങളെയും മാക്രികളെയും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
നാഞ്ചിങ് പട്ടണത്തിലുണ്ടായിരുന്ന ഏഴ് മൃഗശാലകളെ ഇപ്പോള്‍ ഭൂകമ്പമറിയാനുള്ള പ്രത്യേക ഗവേഷണകേന്ദ്രങ്ങളാക്കിയിരിക്കയാണ്. ചൈനയിലെ സീസ്‌മോളജിക്കല്‍ ബ്യൂറോയാണ് ഇതിനുപിന്നില്‍.
മൃഗശാലയിലെ ജീവികളുടെ പെരുമാറ്റം ദിവസേന രണ്ടുതവണ ബ്യൂറോയില്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കോഴികള്‍ പറന്ന് മരത്തില്‍ കയറുക, മത്സ്യങ്ങള്‍ വെള്ളത്തില്‍നിന്ന് പുറത്തേക്ക് ചാടുക, മാക്രികള്‍ കൂട്ടംകൂട്ടമായി യാത്രചെയ്യുക എന്നിവയുണ്ടായാല്‍ അധികം വൈകാതെ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
നാഞ്ചിങ്ങില്‍ ഇത്തരത്തില്‍ പുതിയതായി ഏഴ് മൃഗനിരീക്ഷണ കേന്ദ്രങ്ങള്‍കൂടി ഇക്കൊല്ലം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുതരം ജീവിവര്‍ഗങ്ങളെയും ഒരുമിച്ച് പാര്‍പ്പിച്ചാലേ ഭൂകമ്പസാധ്യത കൃത്യമായി അറിയാനൊക്കൂ എന്നാണ് ശാസ്ത്രജ്ഞര്‍ സര്‍ക്കാറിന് നല്‍കിയിട്ടുള്ള ഉപദേശം.
ഭൂകമ്പവും പ്രകൃതിദുരന്തങ്ങളും ഇടയ്ക്കിടെ ചൈനീസ് ജീവിതത്തെ താറുമാറാക്കുന്നതുകൊണ്ടാണ് വിപുലമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചെറിയ ഭൂകമ്പങ്ങള്‍ അറിയാന്‍ ചൈന നേരത്തേ നായ്ക്കളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു.
No comments:
Post a Comment