ബള്‍ബിന്റെ കഥ !
ബള്‍ബിന്റെ കഥ !
Edison’s first bulb
തോമസ് എഡിസണ്‍ എന്ന പേരായിരിക്കും ഇപ്പോള്‍ മനസ്സില്‍ (ചിത്രത്തിലേത്
അദേഹം കണ്ടുപിടിച്ച അതേ ബള്‍ബ് തന്നെയാണ് !) എന്നാല്‍ ഓര്‍ക്കേണ്ട അനേകം
പേരുകളില്‍ ഒന്ന് മാത്രമാണ് എഡിസണ്‍ എന്നത് . കഥ ഇങ്ങനെ .
1809 ല്‍ Humphry Davy ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് വെളിച്ചം ( arc lamp with charcoal strip) കണ്ടുപിടിക്കുന്നു.

Davy’s arc lamp
1874 ല്‍ കനേഡിയന്‍ പൌരന്മ്മാരായ Henry Woodward ഉം Mathew Evans ഉം
ഇലക്ട്രിക് ലൈറ്റ് ബള്‍ബ് (incandescent light bulb with carbon rod &
nitrogen gas) പേറ്റന്റു ചെയ്യുന്നു.

Henry Woodward & Mathew Evans Patent application for light bulb
എന്നാല്‍ 1879 ല്‍ എഡിസണ്‍ ഈ പേറ്റന്റു വിലക്കു വാങ്ങുന്നു. ഈ ടെക്നോളജി
വികസിപ്പിച്ചു 1882 ല്‍ എടിസനും കൂട്ടരും ലോകത്തിലെ ആദ്യത്തെ പ്രായോഗിക
ബള്‍ബ് ക്രിസ്തുമസ് ട്രീയില്‍ പ്രകാശിപ്പിച്ചു.

ഇനി ബള്‍ബ് ഇന്നത്തെ നിലയിലെങ്ങിനെ എത്തി എന്ന് നോക്കാം. 1893 ല്‍
ഷിക്കാഗോ പോലീസ് ലോകത്തിലെ ആദ്യത്തെ സേര്‍ച്ച് ലൈറ്റ് ഉപയോഗിച്ചു.

First carbon arc search light in Mt. Lowe
1923 ല്‍ ഫ്രെഞ്ച്കാരനായ Georges Claude ആദ്യ നിയോണ്‍ ബള്‍ബ് (Neon Bulb ) പ്രകാശിപ്പിച്ചു.

Georges Claude in 1926
1938 ല്‍ യുദ്ധാവിശ്യങ്ങള്‍ക്കായി ഫ്ലൂരസെന്റ് ബള്‍ബുകള്‍ (Fluorescent
lights) കണ്ടു പിടിച്ചു. 1962 ല്‍ Nick Holonyak Jr ആണ് ആദ്യത്തെ LED
(light-emitting diode) കണ്ടുപിടിച്ചത്.

Nick Holonyak
1976 ല്‍ Edward Hammer ഇന്ന് നാമൊക്കെ വീട്ടില്‍ തെളിയിക്കുന്ന CFL (compact fluorescent lamp) കണ്ടുപിടിച്ചു .
Edward Hammer with his CFL
ഇനി ഏറ്റവും പുതിയ കാഴ്ചയിലേക്ക് …….

2011ല്‍ U.S. Department of Energy യുടെ L Prize competition ല്‍
ഒന്നാം സ്ഥാനം കിട്ടിയ ഫിലിപ്സ് കമ്പനിയുടെ ultra-efficient solid-state
LED ബള്‍ബ്. WIFI വഴി ഇന്റര്‍ നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഇതിനെ
നിങ്ങളുടെ ഐഫോണ്‍ വഴിയോ ആന്ട്രോയിട് വഴിയോ ലോകത്തിന്റെ ഏതു കോണില്നിന്നു
വേണെമെങ്കിലും നിയന്ത്രിക്കാം. മാത്രമല്ല, നിങ്ങള്‍ക്ക് ഇഷ്ടമുള്ള
നിറങ്ങളില്‍ , തീവ്രതയില്‍ ഇതിനെ പ്രകാശിപ്പിക്കാം .(അവലംബം:മീനച്ചില്‍)
No comments:
Post a Comment