navbar1

HOME

Saturday, July 25, 2015

AVOID JUNK FOODS


AVOID JUNK FOODS
ശീതളപാനീയവും ഫ്ളേവര്‍ തട്ടിപ്പും
മാങ്ങയുടെയും ഓറഞ്ചിന്റെയും ചെറുനാരങ്ങയുടെയും ചിത്രങ്ങളുമായെത്തുന്ന ശീതളപാനിയങ്ങള്‍ നമ്മുടെ നാട്ടിലേറെയുണ്ട്. ഇവ നല്‍കുന്നത് അത്ര സുഖശീതളിമയല്ല. പഞ്ചസാരയുടെ നൂറുകണക്കിന് ഇരട്ടി മധുരമുള്ള സാക്കറിന്‍ ആണ് ഇവയില്‍ പലതിലും ചേര്‍ക്കുന്നത്. പഞ്ചസാരതന്നെ നമ്മുടെ ശരീരത്തില്‍ ഒരു പരിധിയില്‍ക്കവിഞ്ഞ് എത്തിയാല്‍ ദോഷകരമാണെന്നിരിക്കെ സാക്കറിന്റെ ദോഷം ഊഹിക്കാവുന്നതേയുള്ളൂ. ഇതിന് പുറമെ കാര്‍ബണേറ്റഡ് വാട്ടര്‍, കഫീന്‍, ഫോസ്ഫറിക് ആസിഡ്, സിട്രിക് ആസിഡ്, കാരമല്‍, ഗ്ലിസറിന്‍ തുടങ്ങി പല വിഷവസ്തുക്കളും ഉപയോഗിക്കുന്നു. ഓറഞ്ചിന്റെയും മാങ്ങയുടെയും പൈനാപ്പിളിന്റെയും ആപ്പിളിന്റെയും മുന്തിരിയുടെയും ഫ്ളേവറുകള്‍ എന്ന പേരില്‍ വരുന്ന പാനീയങ്ങള്‍ക്കും അത് നിര്‍മിക്കാനുപയോഗിക്കുന്ന പൊടികള്‍ക്കും ഈ രുചി പകരുന്നത് എന്താണ്?
ഇവയിലൊന്നിലും യഥാര്‍ഥ പഴത്തിന്റെ സത്ത് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. അവയില്‍ ഉപയോഗിക്കുന്നതെല്ലാം ക്രിത്രിമ രാസവസ്തുക്കളാണ്. മീഫൈല്‍ ബ്യൂട്ടിറേറ്റാണ് പൈനാപ്പിളിന്റെ മണവും രുചിയും പകരുന്നത്. സിട്രോള്‍ ചെറുനാരങ്ങയുടെയും അമൈല്‍ അസറ്റേറ്റ് വാഴപ്പഴത്തിന്റെയും മീഫൈല്‍ ആന്ത്രാനിലേറ്റിന് മുന്തിരിയുടെയും രുചി പ്രദാനംചെയ്യാനാവും. ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവര്‍ ആലോചിക്കൂ. ഈ വിഷം വാങ്ങിക്കഴിക്കണോ? അതോ, ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കണോ?
അജിനോമോട്ടോ
ഈ പേര് നമുക്ക് പരിചിതമായിട്ട് നാളേറെയായി. മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് എന്ന രാസവസ്തുവാണ് അജിനോമോട്ടോ. നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തോടുള്ള അടങ്ങാത്ത ഭ്രമത്തിന്റെ തുടര്‍ച്ചയായാണ് അജിനോമോട്ടോ നമ്മുടെ നാവിന്‍തുമ്പിലേക്ക് കടന്നുകൂടിയത്. മാംസവിഭവങ്ങള്‍, സസ്യ വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ തുടങ്ങിയവയിലാണ് അജിനോമോട്ടോ കൂടുതലും ഉപയോഗിക്കുന്നത്. കുട്ടികളിലെ തലച്ചോറില്‍ കോശങ്ങള്‍ക്കുവരെ തകരാര്‍ സംഭവിക്കുന്നതിന് അജിനോമോട്ടോ കാരണമാവുന്നുണ്ട്. അജിനോമോട്ടോ അമിതമായി ശരീരത്തിലെത്തിയാല്‍ കൈയിലും നെഞ്ചിലും പുകച്ചില്‍, തരിപ്പ്, ശ്വാസതടസ്സം, പലതരം അലര്‍ജികള്‍, തലവേദന, മയക്കം എന്നിവയ്ക്ക് കാരണമാകും.
കേടാവാതെ നില്‍ക്കുന്ന ബേക്കറിപ്പലഹാരങ്ങള്‍
ചിപ്സ് മുതല്‍ ബേക്കറിയില്‍ കിട്ടുന്ന എണ്ണപ്പലഹാരങ്ങളെല്ലാം എത്ര ദിവസവും കേടാവാതെ നില്‍ക്കുന്നത് കണ്ടിട്ടില്ലേ? എന്താണിതിന് കാരണം. ഉത്തരം ലളിതം. അതിനുവേണ്ടി അവയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. വറുത്തെടുക്കാന്‍ ഉപയോഗിച്ച എണ്ണ കേടാവാതിരിക്കാനുള്ള രാസവസ്തുക്കളാണ് ഇവയില്‍ ഉപയോഗിക്കുക. ഈ രാസവസ്തുക്കള്‍ അര്‍ബുദത്തിന് വഴിവയ്ക്കുന്നവയുമാണ്. മാത്രമല്ല ഇവയില്‍ ഉപ്പിന്റെ അംശം കൂടുതലായിരിക്കുമെന്നതിനാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.
ഭക്ഷണം കേടാവില്ല;ശരീരം കേടാവട്ടെ.!
ഉപ്പിലിട്ട മാങ്ങ എത്രനാള്‍ വേണമെങ്കിലും കേടാവാതെ ഉപയോഗിക്കുന്നത് നാട്ടിമ്പുറങ്ങളില്‍ സര്‍വസാധാരണമാണ്. അതുപോലെ അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ അത് കേടാകാതിരിക്കാന്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരിയും ഉപയോഗിക്കാറുണ്ട്. ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന വിനാഗിരി പോലുള്ള രാസവസ്തുക്കളെയാണ് പ്രിസര്‍വേറ്റീവുകള്‍ എന്ന് വിളിക്കുന്നത്. എല്ലാ പ്രിസര്‍വേറ്റീവുകളും മാരകമായ വിഷാംശങ്ങള്‍ ഉള്ളവയല്ലെങ്കിലും ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത് കാര്‍ബണിക സംയുക്തങ്ങളടങ്ങിയ പ്രിസര്‍വേറ്റീവുകളാണ്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ജാം, സ്ക്വാഷ്, വൈന്‍, സോസുകള്‍ ഡ്രൈഫ്രൂട്ട്സ് ഇവയില്‍ പൂപ്പല്‍ വരാതിരിക്കാനുപയോഗിക്കുന്ന സോഡിയം സള്‍ഫൈറ്റ്, സോഡിയം മെറ്റാബൈസള്‍ഫേറ്റ്, പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവ അലര്‍ജിക്ക് വഴിവയ്ക്കുന്നതായി തെളിയിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണപദാര്‍ഥങ്ങളില്‍ സൂക്ഷ്മജീവികളുടെ വളര്‍ച്ച തടയാന്‍ ഉപയോഗിക്കുന്ന ബെന്‍സോയിക് ആസിഡ് മൂത്രാശയ രോഗങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകുമെന്നും പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
വര്‍ണങ്ങളില്‍ വീഴല്ലേ...!
ഭക്ഷണപദാര്‍ഥങ്ങളില്‍ വര്‍ണങ്ങള്‍ വാരിച്ചൊരിയുന്നതിനും പലതരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. പായ്ക്കറ്റില്‍ ലഭിക്കുന്ന മുളകുപൊടിയില്‍ ചുവപ്പ് കിട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തു സുഡാന്‍റെഡ് ആണ്. അര്‍ബുദകാരിയാണ് ഈ രാസവസ്തു. മഞ്ഞള്‍പ്പൊടിയില്‍ ഉപയോഗിക്കുന്ന ടാര്‍ട്രസിന്‍ തൈറോയ്ഡ് ഗ്രന്ഥിയെ നേരിട്ട് ബാധിക്കുന്ന വിഷമാണ്. മിഠായികളില്‍ കളര്‍ ചേര്‍ക്കാനുപയോഗിക്കുന്ന രാസവസ്തുക്കളിലും ഇത്തരം പല കൊടിയ വിഷങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്തിനേറെപ്പറയുന്നു, കുത്തരി എന്ന പേരില്‍ റെഡ്ഓക്സൈഡില്‍ പുഴുങ്ങിയ വെളുത്ത അരി കിട്ടുന്ന നാടായി അരിയാഹാരം കഴിക്കുന്ന കേരളീയര്‍ മാറിയല്ലോ. വിഷം കലര്‍ന്ന ചോറ് കഴിക്കുന്നവരായി നാം മലയാളികള്‍ മാറിയെന്നര്‍ഥം.
വിഷം വേണ്ട...!
നൂഡില്‍സ് കുട്ടികളുടെ പ്രിയഭക്ഷണമാണ്. പല രാജ്യങ്ങളും ഇത് നിരോധിച്ചിരിക്കുന്നു. എം എസ് ജി എന്നറിയപ്പെടുന്ന മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് (അജിനോമോട്ടോ), ലെഡ് (ഈയം) എന്നിവയുടെ അമിത ഉപയോഗംമൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറ് ഉണ്ടാകുകയും ആസ്മ, മൈഗ്രേന്‍, എന്നിവയുടെ തീവ്രത കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗികളില്‍ ഹൃദയത്തിന്റെ താളപ്പിഴകള്‍ഉണ്ടാക്കും. ശ്വാസോച്ഛ്വാസത്തിന് തടസ്സമുണ്ടാക്കുന്നു.ലെഡ് ദഹനേന്ദ്രിയ വ്യവസ്ഥയെയും ബാധിക്കുന്നു.ഉപ്പ് രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.





No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...