navbar1

HOME

Saturday, February 4, 2017

ക്യാന്‍സറിനെ അതിജീവിക്കാം


ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ദിനമാണ്. ക്യാന്‍സറിനെ അതിജീവിക്കാന്‍ 'നമുക്ക് കഴിയും; എനിക്കും'' എന്നുള്ള മുദ്രാവാക്യവുമായാണ് 2017ലെ ഈ ദിനം ആചരിക്കുന്നത്.കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രംതന്നെ ക്യാന്‍സറിനെ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നതെങ്കില്‍, ഈ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഉണ്ടായ വലിയ ഗവേഷണങ്ങള്‍ ക്യാന്‍സര്‍രംഗത്ത് പുതിയ ഉണര്‍വും ആത്മവിശ്വാസവും സൃഷ്ടിച്ചിരിക്കുന്നു. ഇന്ന് നമുക്കു ലഭ്യമായ വിവരങ്ങള്‍ ശരിക്കും പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 50 ശതമാനത്തിലധികം ക്യാന്‍സറും പ്രതിരോധിക്കാം. 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്താനും കഴിയും.    എന്തുകൊണ്ട് ക്യാന്‍സര്‍ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് ശരിയായ അറിവുണ്ട്. പുകയിലയുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗമാണ് (വലിക്കുക, മുറുക്കുക, പൊടി വലിക്കുക) ഇന്ത്യയില്‍ കാണുന്ന 35 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം. വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രാശയം, വൃക്ക, ആമാശയം തുടങ്ങിയ അവയവങ്ങളെയാണ് പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. നിഷ്ക്രിയ പുകവലിയും (Passive Smoking) ശ്വാസകോശാര്‍ബുദത്തിന് ഇടയാക്കാം. കുട്ടികള്‍, സ്ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് അന്യരുടെ പുകവലി അപായപ്പെടുത്തുന്നത്.
അഞ്ചു ശതമാനം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യത്തിന്റെ ദുരുപയോഗമാണ്. വായ, തൊണ്ട, കരള്‍, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാന്‍സറിന് മദ്യം കാരണമാവുന്നു.ചില ക്യാന്‍സറുകള്‍ക്ക് കാരണം രോഗാണുബാധയാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഗര്‍ഭാശയഗള ക്യാന്‍സറിന് (Cervical Cancer)- പ്രധാന കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് രോഗാണുബാധയാണ്.
കൂടാതെ Hepatitis B- & ഇ വൈറസ് (കരള്‍ ക്യാന്‍സര്‍) . ജ്യഹീൃശ (ആമാശയ ക്യാന്‍സര്‍) തുടങ്ങിയ രോഗാണുക്കളും ക്യാന്‍സര്‍ ഉണ്ടാവുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.പത്ത് ശതമാനത്തില്‍ താഴെ മാത്രം പാരമ്പര്യം ഒരു ഹേതുവാകുന്നുണ്ട്. ചുരുക്കത്തില്‍, ഭൂരിപക്ഷം ക്യാന്‍സറും നാം ക്ഷണിച്ചുവരുത്തുന്നതാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

തെറ്റായ ഭക്ഷണരീതി


ചെറുപ്പത്തിലേ ശീലിച്ചുവരുന്ന തെറ്റായ ആഹാരരീതിമൂലം, ഗര്‍ഭാശയം, കുടല്‍, പ്രോസ്റ്റേറ്റ്, അന്നനാളം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കീടനാശിനികളുടെ നീതീകരിക്കാനാവാത്ത ഉപയോഗം പച്ചക്കറികളെയും, ഫലവര്‍ഗങ്ങളെയും കൂടുതല്‍ വിഷമയമാക്കുന്നു. പൂരിത കൊഴുപ്പുകള്‍ ഉള്ള എണ്ണ, നാരുകുറഞ്ഞ ആഹാരം, ചുവന്ന മാംസം (പോത്ത്, പന്നി, ആട്, പശു) കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങള്‍, ഉയര്‍ന്ന ചൂടില്‍ പൊരിക്കുന്ന ആഹാര സാധനങ്ങള്‍ തുടങ്ങിയവയും ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദുര്‍മേദസ്, അമിതഭാരം, വ്യായാമക്കുറവ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയും ക്യാന്‍സറിലേക്കു നയിക്കാം.

നാം എന്താണ് ചെയ്യേണ്ടത്?


ക്യാന്‍സറിന്റെ സൂചനകളും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു. ക്യാന്‍സറിന്റെ സൂചനകളെക്കുറിച്ചും സ്ക്രീനിങ്ങിനെക്കുറിച്ചുമുള്ള അവബോധം ആവശ്യമാണ്. ഒപ്പം ആരംഭദശയില്‍ രോഗനിര്‍ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങള്‍, സാന്ത്വന ചികിത്സക്കുള്ള പങ്ക് തുടങ്ങിയ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ പരിശ്രമിക്കണം.
  1. മുഴകള്‍, തടിപ്പുകള്‍ (പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
2. അസാധാരണമായ രക്തസ്രാവം2. അസാധാരണമായ രക്തസ്രാവം3. ഉണങ്ങാത്ത വ്രണങ്ങള്‍4. മറുക്, അരിമ്പാറ. നിറത്തിലും, വലുപ്പത്തിലും, ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍5. നീണ്ടുനില്‍ക്കുന്ന ശബ്ദമടപ്പും, വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍7. നീണ്ടുനില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ എപ്പോഴും ക്യാന്‍സറിന്റേത് ആവണമെന്നില്ല
മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ എപ്പോഴും ക്യാന്‍സറിന്റേത് ആവണമെന്നില്ലമേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ എപ്പോഴും ക്യാന്‍സറിന്റേത് ആവണമെന്നില്ല. സാധാരണ ചികിത്സകൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില്‍, തുടര്‍പരിശോധന കൃത്യമായി നടത്തണം.



സ്ക്രീനിങ്ങിന്റെ പ്രാധാന്യം

രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിനു മുമ്പ് ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കാന്‍ സ്ക്രീനിങ് സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദവും, ഗര്‍ഭാശയഗള ക്യാന്‍സറും വളരെ ആരംഭദശയില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിന് സ്ക്രീനിങ് സഹായിക്കുന്നു. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ 1-2 വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫിക്ക് വിധേയമാകുക, 20 വയസ്സിനു മുകളിലുള്ളവര്‍ എല്ലാ മാസവും സ്വയം സ്തന പരിശോധന നടത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്തനാര്‍ബുദത്തിന്റെ നേരത്തെയുള്ള രോഗനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പാപ്പ് സ്മിയര്‍ (Pap Smear) പരിശോധനമൂലം, സെര്‍വിക്കല്‍ ക്യാന്‍സര്‍ മാത്രമല്ല, ഈ ക്യാന്‍സറിന്റെ മുന്നോടിയായുള്ള രോഗാവസ്ഥയെയും വളരെ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കും. നേരത്തെയുള്ള രോഗനിര്‍ണയംകൊണ്ടുള്ള പ്രയോജനങ്ങള്‍2. മരുന്നുകള്‍കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യംവരില്ല.
3.
3.
3. ചില സന്ദര്‍ഭങ്ങളില്‍ രോഗംബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും (ശസ്ത്രക്രിയ, റേഡിയേഷന്‍)
4.
4.
4. ചികിത്സാ ചെലവും, ചികിത്സയുടെ കാലയളവും കുറയ്ക്കാന്‍ സാധിക്കും.
5.
5.
5. കൂടുതല്‍ ആത്മവിശ്വാസം.
7.
7.
7. സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുപോക്ക്.പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.മറ്റു കാന്‍സറുകളെ അപേക്ഷിച്ച്, പ്രോസ്റ്റേറ്റ് കാന്‍സറിന്റെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും  രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും. Digital Rectal Examination (DRE) ടെസ്റ്റ് ഓരോ വര്‍ഷവും നടത്തണ. Prostate Specific Antigen ( PSA ) ടെസ്റ്റ് 50 വയസ്സ് മുതലും നടത്തേണ്ടതാണ്. അതില്‍ താഴെ പ്രായമുള്ളവര്‍ അപകടസാധ്യതയുണ്ടെങ്കില്‍ ഈ ടെസ്റ്റ് നടത്തേണ്ടതാണ്. പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍    * റേഡിയേഷന്‍ തെറാപ്പി    * ഹോര്‍മോണ്‍ തെറാപ്പി    * പ്രോസ്റ്റേറ്റക്ടമി സര്‍ജറി    * കീമോതെറാപ്പിആധുനിക കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ചികിത്സാരീതികള്‍ കാന്‍സര്‍ രോഗ നിവാരണത്തിനു നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനില്‍ക്കുന്നത്. രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങള്‍ കാന്‍സര്‍ ചികിത്സകരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താല്‍ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നേരത്തെ കണ്ടെത്താം
ക്യാന്‍സര്‍ സൂചനകള്‍
1. രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.
(എറണാകുളത്ത് കൃഷ്ണ, ലക്ഷ്മി ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റാണ് ലേഖകന്‍)
പ്രോസ്‌റ്റേറ്റ് കാന്‍സറും ലഭ്യമായ ചികിത്സാ രീതികളും

സാധാരണ 60 വയസ്സിനു പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായി്തീരുകയും ചെയ്യുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടറിനു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.

(കിംസ് പിനക്കിള്‍ കോംപ്രഹന്‍സിവ് കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജിയില്‍  സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...