ദാരിദ്ര്യത്തിന്റെ രോദനം
ഒരുനേരത്തെ
ആഹാരത്തിന് വകയില്ലാത്തവര്‍,
തലചായ്ക്കാന്‍
വീടിന്റെ സുരക്ഷിതത്വം
ഇല്ലാത്തവര്‍, എഴുത്തും
വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍,
ശരിയായ ആരോഗ്യ
പരിപാലനത്തിന് അവസരം
ലഭിക്കാത്തവര്‍ ഇങ്ങനെ
ജീവിതത്തില്‍ പ്രതിസന്ധികള്‍
നേരിടുന്ന മനുഷ്യര്‍ ലോകത്ത്
ഇന്നും നിരവധിയാണ്. ഇവരുടെ
ജീവിത പ്രയാസങ്ങളിലേക്ക്
മനുഷ്യനന്മയുടെ പ്രകാശം
ചൊരിയാന്‍ പ്രേരണ നല്കുന്ന
രണ്ട് അന്താരാഷ്ട്ര ദിനാചരണങ്ങള്‍-
ഒക്ടോബര്‍ 16 ലോക
ഭക്ഷ്യദിനം, ഒക്ടോബര്‍
17 ദാരിദ്ര്യ
നിര്‍മാര്‍ജനദിനം. ലോകത്ത്
ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവരുടെ
എണ്ണം കഴിഞ്ഞ കുറേ ദശകങ്ങളായി
കുറഞ്ഞുവരുന്നു. എങ്കിലും
ഇന്നും ഭൂമിയില്‍ ജീവിക്കുന്ന
മനുഷ്യരില്‍ ഒന്‍പതിലൊരാള്‍
ഊര്‍ജസ്വലവും ആരോഗ്യകരവുമായ
ജീവിതം നയിക്കാന്‍ ആഹാരം
ലഭിക്കാത്തവരാണെന്നത്
സമൂഹത്തിന്റെ ഉത്തരവാദിത്തം
വര്‍ധിപ്പിക്കുന്നു.
ലോക
ഭക്ഷ്യദിനം
1945ല്‍ സ്ഥാപിതമായ ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയാണ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. എഴുപത് വര്‍ഷം മുമ്പ് സംഘടന രൂപീകൃതമായ ഒക്ടോബര്‍ 16നാണ് ഭക്ഷ്യദിനാചരണം. ദാരിദ്ര്യം, പട്ടിണി എന്നിവയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1979 മുതലാണ് ദിനാചരണം നടന്നുവരുന്നത്. സാമൂഹ്യസംരക്ഷണവും കൃഷിയും എന്നതാണ് ഈ വര്‍ഷത്തെ പ്രചാരണങ്ങള്‍ക്കുള്ള മുഖാശയമായി നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിന്റെ ദാരിദ്ര്യം മനുഷ്യസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുക, സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് രാഷ്ട്രങ്ങള്‍ക്ക് പ്രേരണയാവുക, ആഹാരത്തിലും കൃഷിയിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, പട്ടിണി, പോഷകക്കുറവ്, ദാരിദ്ര്യം എന്നിവയുടെ നിര്‍മാര്‍ജനത്തിന് ദേശീയവും അന്തര്‍ദേശീയവുമായ സഹകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്
1945ല്‍ സ്ഥാപിതമായ ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയാണ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. എഴുപത് വര്‍ഷം മുമ്പ് സംഘടന രൂപീകൃതമായ ഒക്ടോബര്‍ 16നാണ് ഭക്ഷ്യദിനാചരണം. ദാരിദ്ര്യം, പട്ടിണി എന്നിവയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1979 മുതലാണ് ദിനാചരണം നടന്നുവരുന്നത്. സാമൂഹ്യസംരക്ഷണവും കൃഷിയും എന്നതാണ് ഈ വര്‍ഷത്തെ പ്രചാരണങ്ങള്‍ക്കുള്ള മുഖാശയമായി നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിന്റെ ദാരിദ്ര്യം മനുഷ്യസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുക, സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് രാഷ്ട്രങ്ങള്‍ക്ക് പ്രേരണയാവുക, ആഹാരത്തിലും കൃഷിയിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, പട്ടിണി, പോഷകക്കുറവ്, ദാരിദ്ര്യം എന്നിവയുടെ നിര്‍മാര്‍ജനത്തിന് ദേശീയവും അന്തര്‍ദേശീയവുമായ സഹകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്

1987 ഒക്ടോബര്‍ 17ന് പാരീസില്‍ മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഒരുലക്ഷത്തിലധികംപേര്‍ ഒത്തുചേര്‍ന്നു. സാമൂഹ്യപ്രവര്‍ത്തകനും പുരോഹിതനുമായ ജോസഫ് റെസ്കിന്റെ നേതൃത്വത്തിലായിരുന്നു ഈ കൂടിച്ചേരല്‍. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായി ജീവിക്കേണ്ടിവരുന്ന ലോകമെമ്പാടുമുള്ള മനുഷ്യരോട് ഈ യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗം നടന്ന ദിവസമാണ് ഐക്യരാഷ്ട്ര സംഘടന ഭൂമിയിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാവുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനമായി നിശ്ചയിച്ചത്. 1993 മുതലാണ് ദാരിദ്ര്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ദിവസമായി ഒക്ടോബര്‍ 17 തെരഞ്ഞെടുക്കുന്നത്.
സുസ്ഥിര ഭാവി പടുത്തുയര്‍ത്താന്‍; ദാരിദ്ര്യത്തിനും വിവേചനത്തിനുമെതിരെ ഒന്നിക്കാം എന്നതാണ് 2015ല്‍ ഐക്യരാഷ്ട്രസഭ ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രചരിപ്പിക്കുന്ന പ്രധാനസന്ദേശം. ദാരിദ്ര്യമനുഷ്യരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, സ്ത്രീപുരുഷ സമത്വം, കുട്ടികളുടെ അവകാശങ്ങള്‍, പങ്കാളിത്തവും ശക്തിപ്പെടുത്തലും ഉറപ്പാക്കുക എന്നിങ്ങനെയുള്ള വിവിധങ്ങളായ ലക്ഷ്യങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജന ദിനത്തിന്റെ ഭാഗമായി നടക്കുന്നു.
ദാരിദ്ര്യം ഇന്ത്യയില്‍
2014ലെ കണക്ക് പ്രകാരം നമ്മുടെ രാജ്യത്തെ 32.7 ശതമാനം ആളുകളും അന്താരാഷ്ട്ര ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഇവരുടെ ഒരു ദിവസത്തെ വരുമാനം 1.45 അമേരിക്കന്‍ ഡോളറില്‍ കുറവാണ്. അതായത് തൊണ്ണൂറ്റിയഞ്ച് രൂപ ദിവസം വരുമാനമില്ലാത്തവരെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ദരിദ്രരായി പരിഗണിക്കുന്നത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ ദരിദ്രരുടെ എണ്ണം നിശ്ചയിക്കലിന്റെ ആദ്യപടി ദാരിദ്ര്യരേഖ നിര്‍ണയിക്കലാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നത്. ദാരിദ്ര്യരേഖ തിട്ടപ്പെടുത്തുന്നതിന് ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശാരീരികോര്ജത്തിന്റെ അളവ് കണക്കാക്കറുണ്ട്. കലോറിയുടെ അളവില്‍ വിവരിക്കുന്നതുപ്രകാരം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ഒരു വ്യക്തിക്ക് ഒരു ദിവസം കുറഞ്ഞത് 2400 കലോറി ഊര്‍ജവും നഗരപ്രദേശങ്ങളില്‍ 2100 കലോറി ഊര്‍ജവും അത്യാവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ട്. അത്രയും ഊര്‍ജം ലഭിക്കാന്‍വേണ്ട ആഹാരവും മറ്റ് അത്യാവശ്യകാര്യങ്ങളും നിശ്ചയിച്ച് ചെലവ് കണക്കാക്കുന്നു. ഈ തുകയെ മാനദണ്ഡമാക്കി ദാരിദ്ര്യരേഖ നിര്‍ണയിക്കുന്ന രീതിയാണ് ഇന്ത്യയില്‍ തുടര്‍ന്നുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളില്‍ പ്രതിമാസം ഒരു വ്യക്തിക്ക് 846 രൂപയും നഗരങ്ങളില്‍ 1000 രൂപയുമാണ് ആവശ്യം. ഇതില്‍ താഴെ വരുമാനമുള്ളവരെ ദരിദ്ര്യരായി പരിഗണിക്കുന്നു.
യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ പോഷകാഹാരക്കുറവുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ ഇന്ത്യയിലാണ്. ഇന്ത്യയിലെ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ നാല്‍പ്പത് ശതമാനത്തിലധികം നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ ആരോഗ്യക്കുറവുള്ളവരാണ്. ഇവരില്‍ 58 ശതമാനം പേരും പോഷകാഹാരക്കുറവുകൊണ്ട് വിളര്‍ച്ചാപ്രശ്നം നേരിടുന്നവരാണ്.ഇന്ത്യയില്‍ ദാരിദ്ര്യം സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പ്ലാനിങ് കമീഷനാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്) നടത്തുന്ന ഉപഭോഗ ചെലവിന്റെ അടിസ്ഥാനത്തിലാണിത്.
ഇന്ത്യയിലെ ദാരിദ്ര്യത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താന്‍ ആദ്യമായി ശ്രമിച്ചത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ ദാദാഭായ് നവറോജിയാണ്.നമ്മുടെ രാജ്യത്തെ ദാരിദ്ര്യത്തിന്റെ അളവ് കുറഞ്ഞുവരുന്നുണ്ടെങ്കിലും ദരിദ്രരുടെ ശതമാനം കുറയുന്നതിന് ആനുപാതികമായി അവരുടെ എണ്ണം കുറയുന്നില്ല.ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, ആദിവാസികള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ എന്നിവരിലാണ് ദാരിദ്ര്യം കൂടുതല്‍. വിദ്യാഭ്യാസം, വൈദഗ്ധ്യം, പരിശീലനം എന്നിവ ആവശ്യമായ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മേല്വിഭാഗത്തില്പ്പെട്ട ഭൂരിഭാഗം ജനങ്ങള്‍ക്കും കഴിയാതെപോയത് ഈ വിഭാഗത്തിലെ വലിയൊരുപങ്കിനെ ദരിദ്രരാക്കിത്തീര്ത്തു.

ഭൂരിഭാഗം ജനങ്ങളും കുറഞ്ഞ വരുമാനത്തില്‍ തൊഴില്‍ ചെയ്യേണ്ട സാഹചര്യം ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നുണ്ടെങ്കിലും ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലം ന്യൂനപക്ഷം വരുന്ന സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണിത്. ഭൂമി, വീട് എന്നിങ്ങനെ സ്വന്തം ആസ്തികളില്ലാത്ത നിരവധിയാളുകള്‍ രാജ്യത്തുണ്ട്. ഭൂരിഭാഗം ദരിദ്രരും കൃഷി മുഖ്യതൊഴിലായി കരുതുന്നവരാണ്. ഇവരില്‍ പലര്‍ക്കും പുതിയ കാര്‍ഷികരീതികള്‍ അവലംബിക്കാന്‍ കഴിയാത്തതും പോരായ്മയാണ്.
അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധി തൊഴില്‍ രഹിതര്‍, ശുഷ്കമായ വ്യവസായവല്‍ക്കരണം എന്നിവയെല്ലാം ഇന്ത്യന്‍ ദാരിദ്ര്യത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമാവുന്നു. അനുനിമിഷം പെരുകുന്ന ജനങ്ങളാണ് രാജ്യത്തെ ദാരിദ്ര്യത്തിന്റെ അടിസ്ഥാനകാരണമെന്ന വാദവും ശക്തമാണ്.ഭക്ഷ്യ സുരക്ഷഒരു സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവര്‍ക്കാവശ്യമായ അളവില്‍ സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ആഹാരം ലഭിക്കാന്‍ കഴിയുകയും അത് നേടാനാവശ്യമായ സാഹചര്യം എല്ലാവര്ക്കും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഭക്ഷ്യസുരക്ഷ സാധ്യമാവുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ആദ്യ ചുവട് വയ്പ്പാണ് ഭക്ഷ്യസുരക്ഷ സംജാതമാക്കുക എന്നത്. രാജ്യത്തെ ഒരു വ്യക്തിക്കും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത അവസ്ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെ കഴിയും. ഭക്ഷ്യസുരക്ഷയ്ക്ക് മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്നാമതായി ആവശ്യമായ ഭക്ഷണം എല്ലാവര്ക്കും ലഭ്യമാക്കല്‍. ആവശ്യമായ ഭക്ഷണം വാങ്ങാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം. ഇങ്ങനെ ലഭ്യമാകുന്ന ഭക്ഷണം ഗുണനിലവാരമുള്ളതാവണം എന്നതാണ് മൂന്നാമത്തെ സവിശേഷത.
ദാരിദ്ര്യത്തില്‍നിന്നും പോഷകാഹാരക്കുറവില്നിന്നും ജനങ്ങള്‍ക്ക് മോചനം നല്കാന് ഭക്ഷ്യസുരക്ഷ സഹായകമാവും. ഉല്പാദനവര്ധനകൊണ്ടുമാത്രം ഇത് സാധ്യമാവില്ല. മെച്ചപ്പെട്ടതും നീതീപൂര്‍വവുമായ വിതരണത്തിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയൂ.ലോകത്ത് ചെറുവിഭാഗം ജനങ്ങള്‍ അമിതാഹാരം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ വലിയ മറുവിഭാഗം വേണ്ടത്ര ആഹാരം ലഭിക്കാത്തതിന്റെ പേരില്‍ രോഗങ്ങളാലും പട്ടിണിയാലും വീര്‍പ്പുമുട്ടുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യദിനവും ദാരിദ്ര്യനിര്മാര്ജനദിനവും പ്രസക്തമാവുന്നത്. ആഹാരം പാഴാകാതെ, സ്വന്തമായ കൃഷി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്, അനുകമ്പയും കരുണയും അര്‍ഹിക്കുന്നവരെ സഹായിച്ച് നമുക്കും ദിനാചരണങ്ങളില്‍ പങ്കാളിയാവാം.
deshabhimani-aksharamuttam
No comments:
Post a Comment