navbar1

HOME

Sunday, August 9, 2015

ന്യൂ ഹൊറൈസണ്‍സിന്റെ പ്ലൂട്ടോ സന്ദര്‍ശനം


ന്യൂ ഹൊറൈസണ്‍സിന്റെ  പ്ലൂട്ടോ സന്ദര്‍ശനംന്യൂ ഹൊറൈസണ്‍സിന്റെ പ്ലൂട്ടോ സന്ദര്‍ശനം
നാസ എഴുപത് കോടി ഡോളര്‍ ചെലവ് ചെയ്തുനിര്‍മിച്ച ന്യൂ ഹൊറൈസണ്‍സ് എന്ന ബഹിരാകാശ വാഹനം ജൂലൈ 14ന് പ്ലൂട്ടോയുടെ 12500 കീമി. അടുത്തുകൂടി കടന്നുപോയി. മനുഷ്യര്‍ നിര്‍മിച്ചയച്ച അഞ്ചാമത്തെ യാനമാണ് ഭൂമിയില്‍നിന്ന് ഇത്രദൂരം എത്തുന്നത്.സൂര്യനില്‍നിന്ന് ശരാശരി 590 കോടി കി. മീറ്റര്‍ (39.48 സൗരദൂരം) അകലെയുള്ള പ്ലൂട്ടോയെക്കുറിച്ച് ഹബ്ബിള്‍ ടെലസ്കോപ്പിന്പോലും വിശദാംശങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മുമ്പ് അയച്ച പ്രസിദ്ധമായ പയണിര്‍, വോയജര്‍ എന്നിവയുടെ പഥം പ്ലൂട്ടോയില്‍നിന്നകലെ ആയിരുന്നു. അങ്ങനെ വിശദമായ പഠനങ്ങളൊന്നും നടത്താന്‍ കഴിയാതിരുന്ന പ്ലൂട്ടോയെക്കുറിച്ചും കുയിപ്പര്‍ ബെല്‍ട്ടിനെക്കുറിച്ചും പഠിക്കാനാണ് നാസ 2006 ജനുവരിയില്‍ ന്യൂഹൊറൈസണ്‍സ് വിക്ഷേപിച്ചത്.ജൂലൈ എട്ടുമുതല്‍ 16വരെയുള്ള ഒമ്പത് ദിവസങ്ങളായിരുന്നു ന്യൂ ഹൊറൈസണിന് പ്ലൂട്ടോയെയും അതിന്റെ ഉപഗ്രഹമായ ഷാരോണിനെയും നിരീക്ഷിക്കാന്‍ കിട്ടിയ സമയം. ജൂലൈ 16ന് ശേഷം ന്യൂഹൊറൈസണിന് പ്ലൂട്ടോയെ രാത്രി വശമേ കാണാന്‍കഴിയൂ. അത് അന്തരീക്ഷ പഠനത്തിനും മറ്റുമുള്ള കാലമാണ്. 2016 ജനുവരിയില്‍ ദൗത്യം അവസാനിക്കും. പ്ലൂട്ടോയെക്കുറിച്ച് നമ്മുടെ അറിവ് പരിശോധിക്കാനും ന്യൂഹൊറൈസണ്‍സ് ദൗത്യത്തെക്കുറിച്ച് അറിയാനുമാണ് ഈ ലേഖനം.
$ പ്ലൂട്ടോയിലെ 1 ദിവസം = ഭൂമിയിലെ 6.4 ദിവസം
$ പ്ലൂട്ടോയിലെ 1 വര്‍ഷം = ഭൂമിയിലെ 248 വര്‍ഷം
$ ഭൂമിയില്‍ 50 കി.ഗ്രാം ഭാരമുള്ള ഒരാള്‍ക്ക് പ്ലൂട്ടോയില്‍ 3.35 കി.ഗ്രാം മാത്രമേ ഭാരമുണ്ടാകൂ.
$ പ്ലൂട്ടോയില്‍ പ്രകാശം വളരെ കുറവാണെങ്കിലും ടെലസ്കോപ്പിലൂടെ നമുക്ക് പ്ലൂട്ടോയെ കാണാനാകും. പകല്‍, ഭൂമിയില്‍ കിട്ടുന്ന പ്രകാശത്തിന്റെ 900ല്‍ ഒരു ഭാഗമേ, അവിടെ കിട്ടുകയുള്ളൂ.
$ പ്ലൂട്ടോ സൂര്യനില്‍നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോള്‍ 49.30 സൗരദൂരത്തിലും(740 കോടി കിലോമീറ്റര്‍)അടുത്തുവരുമ്പോള്‍ 29.66 സൗരദൂരത്തിലും (440കോടി കിലോമീറ്റര്‍) ആയിരിക്കും. സൂര്യന് ഏറ്റവും അടുത്തുവരുമ്പോള്‍ അത് നെപ്ട്യൂണിനേക്കാള്‍ സൂര്യന് അടുത്തായിരിക്കും.
$ പ്ലൂട്ടോവിലെ ഏറ്റവും കൂടിയ താപനില -2180 സെല്‍ഷ്യസ് ആണ്. ഉപരിതലത്തില്‍ ജീവന്റെ സാധ്യത ഇല്ലെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
ന്യൂ ഹൊറൈസണ്‍സ് ദൗത്യം
ന്യൂ ഹൊറൈസണ്‍സിന്റെ വേഗം എന്തായിരുന്നു? പ്ലൂട്ടോയിലേക്ക് ഒരു ജെറ്റ് വിമാനത്തില്‍ സഞ്ചരിക്കുന്നുവെന്ന് കരുതുക (അത് അസാധ്യമാണെന്നറിയാം) എത്ര സമയമെടുക്കും?ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിച്ച് എത്തിച്ചേരാവുന്ന പഥത്തിലൂടെയാണ് ഗ്രഹാന്തരയാനങ്ങള്‍ അയക്കുക. ന്യൂ ഹൊറൈസണ്‍സ് ഏകദേശം 500 കോടി കി.മീ. സഞ്ചരിച്ചാണ് പ്ലൂട്ടോയ്ക്ക് അടുത്തെത്തിയത്. അത് ഭൂമിയുമായി ആപേക്ഷികമായി സെക്കന്‍ഡില്‍ 16.5 കി.മീ. (മണിക്കൂറില്‍ 58,536 കി.മീ) വേഗത്തിലാണ് സഞ്ചരിച്ചത്. പ്ലൂട്ടോയ്ക്ക് അടുത്തെത്തിയപ്പോള്‍ പ്ലൂട്ടോയുമായി ആപേക്ഷികമായി 13.79 കി.മീ. ആയിരുന്നു വേഗം. ഇത്രയും ദൂരം ഒരു ജെറ്റ് വിമാനത്തില്‍ സഞ്ചരിച്ചാല്‍ പ്ലൂട്ടോയിലെത്താന്‍ 700 വര്‍ഷമെടുക്കും. യാത്ര സ്പേസ് ഷട്ടിലിലോ, സോയൂസിലോ ആണെങ്കില്‍ 25 വര്‍ഷത്തിനടുത്തെടുക്കും.
ന്യൂ ഹൊറൈസണ്‍സിന്റെ യാത്രയ്ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ?
സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള ദൂരത്തിന്റെ 32 ഇരട്ടി ദൂരം യാത്രചെയ്താണ് ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയിലെത്തിയത്. സാധാരണയായി 13-14 വര്‍ഷമാണ് യാത്രാകാലം. ശക്തിയേറിയ അറ്റ്ലസ്-ഢ റോക്ക റ്റും, സെന്റോര്‍ രണ്ടാംഘട്ടവും മറ്റൊരു ശക്തിയേറിയ മൂന്നാംഘട്ടവും ഉപയോഗിച്ചാണ് ന്യൂ ഹൊറൈ സണ്‍സ് ഭൗമ, സൗര ഭ്രമണപഥങ്ങ ളില്‍നിന്ന് പലായനം ചെയ്തത്. പിന്നീട് 2007ല്‍ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണമുപയോഗിച്ച് വേ ഗം കൂട്ടുകയും യാത്രാദിശ മാറ്റി ഏറ്റവും ദൂരം കുറഞ്ഞ പഥത്തിലേക്ക് പ്രവേശിക്കുകയുംചെയ്തു. ഇതെല്ലാം കൂടി 4-4മ്മ വര്‍ഷം ലാഭിച്ച് 9മ്മ വര്‍ഷം കൊണ്ടാണ് ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോവില്‍ എത്തിയത്.
ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയെ ഭ്രമണം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്്?ഭ്രമണം ചെയ്തിരുന്നെങ്കില്‍ ന്യൂഹൊറൈസണ്‍സിന് പ്ലൂട്ടോയെ യും ഷാരോണിനെയും കൂടുതല്‍ നിരീക്ഷിക്കാനും പഠിക്കാനും കഴിയുമായിരുന്നു. അതു ചെയ്യാതിരുന്നതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത് ന്യൂഹൊറൈസണ്‍സ് ദൗത്യത്തിന് പ്ലൂട്ടോയെ കൂടാതെ കുയിപ്പര്‍ ബെല്‍ട്ടിനെക്കുറിച്ചും പഠിക്കാനുണ്ട്. ഒന്നില്‍കൂടുതല്‍ ദൗത്യലക്ഷ്യങ്ങളുണ്ടെങ്കില്‍, അതില്‍ ഒന്നിനെ മാത്രം ഭ്രമണം ചെയ്താല്‍ മറ്റ് ലക്ഷ്യങ്ങളില്‍ പോകാന്‍ കഴിയില്ലല്ലോ?
രണ്ടാമത്തെ കാരണം സാങ്കേതികമാണ്. മണിക്കൂറില്‍ 60,000 കി. മീ വേഗത്തില്‍ സഞ്ചരിക്കുന്ന ഇ തിന്റെ വേഗം പൂജ്യത്തിനടുത്തായി കുറച്ചാല്‍ മാത്രമേ അതിന് പ്ലൂട്ടോയുടെ ഭ്രമണപഥത്തില്‍ കയ റാന്‍ കഴിയൂ. വേഗം കുറക്കുന്നത്, ബഹിരാകാശയാനത്തെ സഞ്ചരിക്കുന്നതിന്റെ എതിര്‍ദിശയിലേക്ക് തലതിരിച്ചുവച്ച് അതിന്റെ ബൂസ്റ്റര്‍ ജ്വലിപ്പിച്ചിട്ടാണ്. ന്യൂ ഹൊറൈസണ്‍സിന്റെ വേഗം കുറയ്ക്കാന്‍ ജ്വലിപ്പിക്കേണ്ട ഇന്ധനത്തിന്റെ ഒരുശതമാനംപോലും അതില്‍ ഇല്ല. അതിനാല്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിച്ചാലും അതിനെ പ്ലൂട്ടോയെ ഭ്രമണം ചെയ്യിപ്പിക്കാന്‍ ആ വുകില്ല.
പ്ലൂട്ടോയില്‍ ന്യൂഹൊറൈസണ്‍ കണ്ട കാഴ്ചകള്‍ എന്തൊക്കെ?ന്യൂഹൊറൈസണ്‍ എടുത്ത പ്ലൂട്ടോവിന്റെയും ഷാരോണിന്റെയും എല്ലാ ഇമേജുകളും നമുക്ക് കിട്ടാന്‍ ഇനിയും 6-7 മാസം എടുക്കും. അത്ര കുറഞ്ഞ തോതിലേ (സെക്കന്‍ഡില്‍ 2000 ബിറ്റുകള്‍) ഡാറ്റ വരുന്നുള്ളൂ. പ്ലൂട്ടോയുടെ ഉപരിതലത്തില്‍ രണ്ട് വലിയ ഐസ് മലനിരകള്‍ ഉണ്ടെന്നും, സമതല പ്രദേശങ്ങള്‍, ഉല്‍ക്കാഗര്‍ത്തങ്ങളില്ലാത്തവയാണെന്നും കണ്ടുപിടിച്ചിട്ടുണ്ട്. ഇതില്‍ ഒരു മലനിരയുടെ പേര് നോര്‍ഗേ മലനിര എന്നാണ്. എവറസ്റ്റ് കൊടുമുടി കയറിയ നേപ്പാള്‍കാരനായ ടെന്‍സിങ് നോര്‍ഗേയുടെ ബഹുമാനാര്‍ഥമാണിത്. ഷാരോണില്‍ ഒരു വലിയ കൊടുമുടിയും അതിന് ചുറ്റം ആഴത്തിലുള്ള കിടങ്ങുകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്ലൂട്ടോയ്ക്ക്് "ഗ്രഹം' എന്ന സ്ഥാനം നഷ്ടപ്പെട്ടതെന്തുകൊണ്ട്?അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍, ഒരു ഖഗോളിയ വസ്തു ഗ്രഹമാകാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഒന്നാണ്, അതിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും പിണ്ഡകേന്ദ്രം, ഗ്രഹത്തിനകത്തായിരിക്കണം എന്നത്. എങ്കില്‍ മാത്രമേ ആ വസ്തുവെ ഗ്രഹമായും അതിനെ ചുറ്റിത്തിരിയുന്ന മറ്റ് വസ്തുക്കളെ ഉപഗ്രഹങ്ങളായും കണക്കാക്കൂ. പ്ലൂട്ടോയുടെയും അതിന്റെ ചന്ദ്രനെന്ന് പറയുന്ന ഷാരോണിന്റെയും പിണ്ഡകേന്ദ്രം പ്ലൂട്ടോയ്ക്ക് പുറത്താണ്. അവ ഒരു ജോടി ദ്വന്ദഗ്രഹം പോലെ തോന്നും. അതിനാലാണ് പ്ലൂട്ടോയെ വാമനഗ്രഹമാക്കിയത്.
ഒരാള്‍ പ്ലുട്ടോയില്‍ ചെന്നിറങ്ങിയെന്ന് കരുതുക. അയാള്‍ കാണുന്ന കാഴ്ച എന്തായിരിക്കും?അയാള്‍ പ്ലൂട്ടോയില്‍ ഷാരോണ്‍ എന്ന ചന്ദ്രന്റെ ഭാഗത്താണ് ചെന്നിറങ്ങിയതെന്ന് കരുതുക. നമ്മള്‍ കാണുന്ന ചന്ദ്രന്റെ ഏഴ് മടങ്ങ് വലുപ്പത്തില്‍ അയാള്‍ക്ക് ഷാരോണിനെ കാണാം. (യഥാര്‍ഥത്തില്‍ ഷാരോണ്‍ നമ്മുടെ ചന്ദ്രനേക്കാള്‍ ചെറുതാണ്. പക്ഷേ പ്ലൂട്ടോയുടെ അടുത്താണ്.) അയാള്‍ക്ക് എപ്പോഴും ഷാരോണിനെ കാണാം. ഷാരോണ്‍ അസ്തമിക്കുകയേയില്ല. നട്ടുച്ചയ്ക്കും അയാള്‍ക്ക് ഭൂമിയിലെ സന്ധ്യാനേരം പോലെ തോന്നും. അത്രയേ സൂര്യപ്രകാശം കിട്ടൂ. അന്തരീക്ഷത്തില്‍ ചില സമയം ചില നിറങ്ങള്‍ കണ്ടേക്കാം. ഉപരിതലം നോക്കിയാല്‍ സമതലങ്ങളും കുന്നുകളും താഴ്വരകളും മറ്റും കാണും. പക്ഷേ എല്ലാം ഐസ് മൂടി തണുത്തുറഞ്ഞിരിക്കും. ഭൂമിയില്‍ അന്റാര്‍ട്ടിക്കയില്‍ ചെന്നെത്തിയതുപോലെ.
പ്ലുട്ടോയില്‍നിന്ന് ഭൂമി കാണുമോ?പ്ലൂട്ടോയില്‍നിന്ന് ഭൂമിയെയും സൂര്യനെയും മറ്റും കാണാം. ഏറ്റവും പ്രകാശപൂരിതമായി കാണുന്നത്. സൂര്യനെത്തന്നെയാണ്. ഒരു സാധാരണ നക്ഷത്രത്തിന്റെ ദശലക്ഷം മടങ്ങ് തിളക്കത്തോടെ സൂര്യനെകാണാം. ഭൂമിയെ +3 കാന്തികതയോടെ  കാണാം. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാമെങ്കിലും വളരെ മങ്ങിയാണ് കാണുക. വേറൊരു പ്രശ്നമുണ്ട്. പ്ലൂട്ടോയില്‍നിന്ന് നോക്കുമ്പോള്‍ ഭൂമി സൂര്യന്റെ വളരെ അടുത്തായിരിക്കും. അതിനാല്‍ സൂര്യനും പ്ലൂട്ടോവിനും നടുക്ക് ഷാരോണ്‍ വരുമ്പോള്‍ (പ്ലൂട്ടോയിലെ സൂര്യഗ്രഹണസമയത്ത്) ആണ് ഭൂമിയെ കാണാന്‍ സാധ്യത കൂടുതല്‍.
കടപ്പാട്-deshabhimani-aksharamuttam

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...